ഐപിഎല്‍ പെരുമാറ്റച്ചട്ട ലംഘനം; ഇഷാന്ത് ശര്‍മയ്ക്ക് പിഴ

9 months ago 10

07 April 2025, 01:51 PM IST

ishant sharma

Photo | ANI

ണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ ഇഷാന്ത് ശര്‍മയ്ക്ക് പിഴ. മാച്ച് ഫീയുടെ 25 ശതമാനം പിഴയാണ് വിധിച്ചത്. ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു. മത്സരത്തില്‍ നാല് ഓവർ എറിഞ്ഞ ഇഷാന്ത്, 53 റണ്‍സ് വഴങ്ങിയിരുന്നു.

ആര്‍ട്ടിക്കിള്‍ 2.2-ന് കീഴില്‍ ലെവല്‍ വണ്‍ നിയമലംഘനമാണ് ഇഷാന്ത് നടത്തിയത്. മാച്ച് റഫറിയുടെ അനുമതിയോടെയാണിത്. ഇക്കാര്യത്തില്‍ മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ്. കളിക്കാര്‍ക്കും ടീം ഒഫീഷ്യല്‍സിനും ബിസിസിഐ നിഷ്‌കര്‍ഷിച്ചിട്ടുള്ള പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണ് ആര്‍ട്ടിക്കിള്‍ 2.2-വില്‍ പ്രതിപാദിക്കുന്നത്. മത്സരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, ഗ്രൗണ്ടില്‍ സജ്ജീകരിച്ച സംവിധാനങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നതും ഈ നിയമത്തിന്റെ പരിധിയില്‍ വരും.

സീസണില്‍ പിഴ ഈടാക്കപ്പെടുന്ന അഞ്ചാമത്തെ താരമാണ് ഇഷാന്ത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ദിഗ്വേഷ് രതി, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് എന്നിവരില്‍നിന്ന് നേരത്തേ പിഴ ഈടാക്കിയിരുന്നു.

Content Highlights: ishant sharma fined foripl codification of behaviour violence

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article