Authored by: നിഷാദ് അമീന്‍|Samayam Malayalam•28 May 2025, 1:31 pm
IPL 2025 RCB vs LSG: നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ പൂര്‍ത്തിയാക്കാത്തതിന് സീസണില്‍ മൂന്നാം തവണയാണ് ഋഷഭ് പന്തിനെതിരെ (Rishabh Pant) നടപടി വരുന്നത്. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി ലഭിക്കുന്ന കുറച്ച് ദിവസങ്ങളില്‍ ക്രിക്കറ്റിന് സ്വിച്ച് ഓഫ് നല്‍കുമെന്ന് ടെസ്റ്റ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍ കൂടിയായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍.
ഋഷഭ് പന്ത് ഐപിഎല്‍ മല്‍സരത്തിനിടെ (ഫോട്ടോസ്- Samayam Malayalam) സ്ലോ ഓവര്‍ റേറ്റിന് സീസണില്‍ മൂന്നാം തവണയാണ് ഋഷഭ് പന്തിനെതിരെ നടപടി വരുന്നത്. 30 ലക്ഷം രൂപയാണ് പിഴ. എല്‍എസ്ജിയിലെ മറ്റ് കളിക്കാര്‍ 12 ലക്ഷം രൂപ അല്ലെങ്കില്‍ അവരുടെ മാച്ച് ഫീയുടെ 50% പിഴ നല്‍കണം. ഏതാണോ കുറവ് ആ തുകയാണ് നല്‍കേണ്ടത്.
ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഋഷഭ് പന്തിന് ബിസിസിഐ 30 ലക്ഷം പിഴ ചുമത്തി
കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഏപ്രില്‍ 5 നും ഏപ്രില്‍ 26 നും ഋഷഭ് പന്തിനെതിരേ നടപടി ഉണ്ടായിരുന്നു. മല്‍സരത്തില്‍ ഋഷഭ് പന്ത് തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു. 61 പന്തില്‍ നിന്ന് പുറത്താകാതെ 118 റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും സെഞ്ചുറി പാഴായി. ഐപിഎല്ലിലെ പന്തിന്റെ രണ്ടാം ശതകമാണിത്.
മിച്ചല്‍ മാര്‍ഷ് 37 പന്തില്‍ നിന്ന് 67 റണ്‍സ് നേടി എല്‍എസ്ജിയെ 227/3 എന്ന സ്‌കോറില്‍ എത്തിച്ചു. എല്‍എസ്ജിയുടെ ഉയര്‍ന്ന വിജയലക്ഷ്യം ആര്‍സിബിയുടെ ജിതേഷ് ശര്‍മ, രോഹിത് ശര്‍മ തുടങ്ങിയവര്‍ ചേര്‍ന്ന് നേടിയെടുക്കുകയായിരുന്നു. ജിതേഷ് ശര്‍മയും മായങ്ക് അഗര്‍വാളും ചേര്‍ന്ന് 107 റണ്‍സിന്റെ മാച്ച് വിന്നിങ് പാര്‍ട്ണര്‍ഷിപ്പ് നേടി 18.4 ഓവറില്‍ ലക്ഷ്യം മറികടന്നു.
എല്‍എസ്ജി ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആര്‍സിബിക്കെതിരെ വിജയിച്ചിരുന്നെങ്കില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്താമായിരുന്നു. 14 മത്സരങ്ങളില്‍ ആറ് വിജയങ്ങളുമായി എല്‍എസ്ജിക്ക് 12 പോയിന്റാണുള്ളത്. അതേസമയം, ലീഗ് ഘട്ടത്തില്‍ നിന്ന് 19 പോയിന്റുമായി ആര്‍സിബി ക്വാളിഫയര്‍-1 ലേക്ക് യോഗ്യത നേടി.
ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി ലഭിക്കുന്ന കുറച്ച് ദിവസങ്ങളില്‍ ക്രിക്കറ്റിന് സ്വിച്ച് ഓഫ് നല്‍കുമെന്ന് ഐപിഎല്‍ മാച്ചിന് ശേഷം ഋഷഭ് പന്ത് വ്യക്തമാക്കി. ക്രിക്കറ്റിനെ കുറിച്ചുള്ള ചിന്തകള്‍ക്ക് കുറച്ച് ദിവസം അവധി നല്‍കുമെന്നും പുതിയ മനസ്സോടെയും നവോന്മേഷത്തോടെയും ഇംഗ്ലണ്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായി നിയമിതനായ ശേഷമുള്ള പന്തിന്റെ ആദ്യ പരമ്പരയാണിത്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·