Authored by: നിഷാദ് അമീന്‍|Samayam Malayalam•3 Jun 2025, 8:50 pm
IPL 2025 Final RCB vs PBKS: ആര്‍സിബി ഇതിഹാസം വിരാട് കോഹ്ലിയുടെ മഹത്തായ കരിയറിന് അലങ്കാരമായി മറ്റൊരു റെക്കോഡ് കൂടി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-പഞ്ചാബ് കിങ്‌സ് (Royal Challengers Bengaluru vs Punjab Kings) ഐപിഎല്‍ 2025 ഫൈനലിലാണ് കോഹ്ലിയുടെ റെക്കോഡ് നേട്ടം.
ഐപിഎല്‍ 2025 ഫൈനലില്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് (ഫോട്ടോസ്- Samayam Malayalam) ഐപിഎല്ലിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ താരമെന്ന റെക്കോഡാണ് ആര്‍സിബി ഇതിഹാസം സ്വന്തമാക്കിയത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ആര്‍സിബിക്ക് വേണ്ടി ഓപണറായെത്തിയ കോഹ്‌ലി ആദ്യ ബൗണ്ടറി നേടിയതോടെ ശിഖര്‍ ധവാന്റെ പേരിലുള്ള റെക്കോഡ് തകര്‍ന്നു.
ഐപിഎല്‍ ഫൈനലില്‍ റെക്കോഡ്; വിരാട് കോഹ്ലി ചരിത്ര നേട്ടവുമായി ലോകത്ത് ഒന്നാമന്‍
വിരാട് കോഹ്‌ലിയുടെ 769-ാമത് ഐപിഎല്‍ ബൗണ്ടറിയാണിത്. ശിഖര്‍ ധവാന്‍ 222 മല്‍സരങ്ങളില്‍ നിന്ന് 768 ഫോറുകളാണ് നേടിയിരുന്നത്. കോഹ്‌ലിയുടെ 267ാം മല്‍സരമാണിത്. 258-ാം ഇന്നിങ്‌സിലാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. ഐപിഎല്ലില്‍ 663 ഫോറുകളുമായി ഡേവിഡ് വാര്‍ണര്‍ മൂന്നാം സ്ഥാനത്താണ്.
ഐപിഎല്ലില്‍ കൂടുതല്‍ ഫോറുകള്‍ നേടിയവര്‍ (മല്‍സരങ്ങളുടെ എണ്ണം ബ്രാക്കറ്റില്‍)
- വിരാട് കോഹ്ലി- 769* (267)
- ശിഖര്‍ ധവാന്‍- 768 (222)
- ഡേവിഡ് വാര്‍ണര്‍- 663 (184)
- രോഹിത് ശര്‍മ- 640 (272)
- അജിങ്ക്യ രഹാനെ- 514 (172)
ഐപിഎല്‍ ആരംഭിച്ചതുമുതല്‍ ടൂര്‍ണമെന്റിന്റെ മുഖമാണ് വിരാട് കോഹ്ലി. എന്നാല്‍ ഒരു ഐപിഎല്‍ ട്രോഫിയും ടീമിനായി നേടാനായിട്ടില്ല. ഇത്തവണ അതിന് അറുതിവരുത്താമെന്നാണ് കോഹ്‌ലിയുടെ പ്രതീക്ഷ.
ഫൈനല്‍ ആരംഭിക്കുമ്പോള്‍ ഈ സീസണില്‍ 614 റണ്‍സുമായി കോഹ്‌ലി റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്താണ്. 86 റണ്‍സ് കൂടി നേടാന്‍ കഴിഞ്ഞാല്‍ ഒരു ഐപിഎല്‍ സീസണില്‍ മൂന്ന് തവണ 700 റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനാകും.
സിക്‌സര്‍ വീരന് മംഗല്യം; റിങ്കു സിങ്-സമാജ്വാദി എംപി പ്രിയ സരോജ് വിവാഹനിശ്ചയം ജൂണ്‍ എട്ടിന്
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരന്‍ എന്ന റെക്കോഡ് നേരത്തേ തന്നെ കോഹ്‌ലിയുടെ പേരിലാണ്. 8,000 ഐപിഎല്‍ റണ്‍സ് നേടിയ ഏക കളിക്കാരനാണ്. ഫൈനലിന് ഇറങ്ങുമ്പോള്‍ 8,618 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം.
ഐപിഎല്‍ സിക്‌സറുകളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാമനും ഇന്ത്യക്കാരില്‍ രണ്ടാമനുമാണ് കോഹ്‌ലി. 11 സിക്‌സറുകള്‍ കൂടി നേടിയാല്‍ രോഹിത് ശര്‍മയെ പിന്തള്ളി ലോകത്ത് രണ്ടാമനായി കോഹ്‌ലി മാറും. രോഹിതിന് 302 സിക്‌സറുകളും കോഹ്‌ലിക്ക് 291 സിക്‌സറുകളുമാണുള്ളത്. 357 ഐപിഎല്‍ സിക്‌സറുകളുമായി ക്രിസ് ഗെയ്ല്‍ ഏറെ മുന്നിലാണ്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·