ഐപിഎല്‍ ഫൈനല്‍ അഹമ്മദാബാദിലേക്ക് മാറ്റി; ആര്‍സിബി-എസ്ആര്‍എച്ച് മല്‍സരം ലഖ്നൗവില്‍

8 months ago 7

Authored by: നിഷാദ് അമീന്‍|Samayam Malayalam20 May 2025, 7:06 pm

IPL 2025 Final: ഐപിഎല്‍ 2025 ഫൈനല്‍ കൊല്‍ക്കത്തയില്‍ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റി. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ആര്‍സിബി-എസ്ആര്‍എച്ച് പോരാട്ടത്തിന് ആതിഥേയത്വം വഹിക്കില്ല. ആര്‍സിബിയുടെ ഹോം മാച്ച് ലക്‌നൗവില്‍ അരങ്ങേറും.

ഐപിഎല്‍ ഫൈനല്‍ അഹമ്മദാബാദിലേക്ക് മാറ്റിഐപിഎല്‍ ഫൈനല്‍ അഹമ്മദാബാദിലേക്ക് മാറ്റി (ഫോട്ടോസ്- Samayam Malayalam)
ഐപിഎല്‍ 2025 (IPL 2025) കലാശപ്പോരാട്ടത്തിന് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കും. ജൂണ്‍ 3 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ അരങ്ങേറുകയെന്ന് ബിസിസിഐ അറിയിച്ചു. ബെംഗളൂരുവില്‍ നടക്കേണ്ട ആര്‍സിബി-എസ്ആര്‍എച്ച് മല്‍സരം ലഖ്നൗവിലേക്കും മാറ്റി.

ഫൈനല്‍ മല്‍സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടത്താനായിരുന്നു നേരത്തേ നിശ്ചയച്ചിരുന്നത്. പാക് ഭീകരവാദ കേന്ദ്രങ്ങള്‍ക്കെതിരായ ഇന്ത്യയുടെ സൈനിക നടപടി പുരോഗമിക്കവെ ഐപിഎല്‍ മല്‍സരങ്ങള്‍ ഒരാഴ്ചത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ച സമയത്ത് ഫൈനല്‍ മല്‍സരവേദി മാറ്റുമെന്ന് റിപോര്‍ട്ടുകള്‍ വന്നിരുന്നു.


ഐപിഎല്‍ ഫൈനല്‍ അഹമ്മദാബാദിലേക്ക് മാറ്റി; ആര്‍സിബി-എസ്ആര്‍എച്ച് മല്‍സരം ലഖ്നൗവില്‍


ഈ സീസണില്‍ ഇനി ബെംഗളൂരുവില്‍ ഐപിഎല്‍ മല്‍സരങ്ങളുണ്ടാവില്ല. വെള്ളിയാഴ്ച (മെയ് 23) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ അവസാന ഹോം മത്സരമാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. ഈ മല്‍സരം ആര്‍സിബിയുടെ ഹോം മാച്ച് ആയാണ് തുടര്‍ന്നും കണക്കാക്കുക. ആര്‍സിബി ഇതിനകം പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചു. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാനുള്ള മത്സരത്തിലാണവര്‍.

മെസ്സി തിരിച്ചെത്തുന്നു; ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ അര്‍ജന്റീനയെ നയിക്കും
ജൂണ്‍ 1 ന് നടക്കേണ്ട ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ മല്‍സരവും ഫൈനല്‍ മല്‍സര വേദിയായ അഹമ്മദാബാദില്‍ അരങ്ങേറാനാണ് സാധ്യത. ആദ്യ രണ്ട് പ്ലേഓഫ് മത്സരങ്ങള്‍ (ഒന്നാം ക്വാളിഫയര്‍, എലിമിനേറ്റര്‍) യഥാക്രമം മെയ് 29 നും മെയ് 30 നും ന്യൂ ചണ്ഡീഗഡിലെ മുള്ളന്‍പൂരില്‍ നടന്നേക്കും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കാലാവസ്ഥ നോക്കി പ്ലേ-ഓഫുകള്‍ക്കായി അഹമ്മദാബാദിനെയും ന്യൂ ചണ്ഡീഗഡിനെയും നിശ്ചയിക്കും.

ഇന്ന് ജൂണ്‍ 20 ചൊവ്വാഴ്ച ചേര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) യോഗങ്ങളിലാണ് ഈ തീരുമാനം. ബിസിസിഐ ഭാരവാഹികളുടെയും ഐപിഎല്‍ ഭരണസമിതിയുടെയും യോഗങ്ങള്‍ നടന്നു. വേദികള്‍ തിരഞ്ഞെടുക്കുന്നതില്‍ ബിസിസിഐ പ്രധാനമായും പരിഗണിച്ചത് കാലാവസ്ഥയാണ്.

IPL 2025: ആര്‍സിബി ഡബിള്‍ സ്‌ടോങ് ആവുന്നു; തിരിച്ചെത്തുന്നത് ഒന്നാം നമ്പര്‍ വിക്കറ്റ് വേട്ടക്കാരന്‍
രാജ്യത്ത് മഴക്കാലം ഏതാണ്ട് ആരംഭദശയിലാണ്. ഓപറേഷന്‍ സിന്ദൂര്‍ കാരണം മല്‍സരങ്ങള്‍ ഒരാഴ്ച നിര്‍ത്തിവച്ചിരുന്നു. മേഘവിസ്‌ഫോടനങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ ലീഗിലെ ശേഷിക്കുന്ന മല്‍സരങ്ങളെ കാലാവസ്ഥ ബാധിച്ചേക്കാമെന്ന് ആശങ്കയുണ്ടെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വരുന്ന 15 ദിവസത്തിനുള്ളില്‍ മഴ പെയ്യാനുള്ള ഏറ്റവും കുറഞ്ഞ സാധ്യത അഹമ്മദാബാദ്, ന്യൂ ചണ്ഡീഗഡ് എന്നീ രണ്ട് നഗരങ്ങളിലാണ്.

സീസണിലെ അവസാന രണ്ട് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സിഎബി) അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയതിനാല്‍ ഫൈനലിന് ഈഡന്‍ ഗാര്‍ഡന്‍സിനാണ് അവകാശം.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article