ഐപിഎല്ലിലെ ആദ്യ കളിയിൽ ആ കിടിലൻ നേട്ടം സ്വന്തമാക്കാൻ ആന്ദ്രെ റസൽ; കെകെആർ - ആർസിബി മത്സരത്തിൽ ലക്ഷ്യം ഈ റെക്കോഡ്

10 months ago 6

Curated byഗോകുൽ എസ് | Samayam Malayalam | Updated: 22 Mar 2025, 1:14 pm

IPL 2025 KKR vs RCB: ഐപിഎല്ലിലെ ആദ്യ കളിയിൽ ആന്ദ്രെ റസലിനെ കാത്ത് ഒരു കിടിലൻ നേട്ടം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെ ഒരു കിടിലൻ ലിസ്റ്റിൽ മുന്നിലേക്ക് കയറാം.

ഹൈലൈറ്റ്:

  • കിടിലൻ നേട്ടത്തിന് അരികെ ആന്ദ്രെ റസൽ
  • ആദ്യ കളിയിൽ റെക്കോഡിലേക്ക് എത്തുമോ
  • ഐപിഎല്ലിൽ ഇന്ന് ആർസിബി - കെകെആർ മത്സരം
Samayam Malayalamആന്ദ്രെ റസൽആന്ദ്രെ റസൽ
പതിനെട്ടാം സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന് ( IPL 2025 ) ശനിയാഴ്ച കൊൽക്കത്തയിൽ തുടക്കമാകാനിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. ടൂർണമെന്റിലെ ഏറ്റവും മികച്ച രണ്ട് ടീമുകൾ നേർക്കുനേർ വരുമ്പോൾ തീപാറും പോരാട്ടം തന്നെ ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നു.അതേ സമയം 2025 സീസൺ ഐപിഎല്ലിലെ ആദ്യ കളിയിൽ ഒരു കിടിലൻ നേട്ടം സ്വന്തം പേരിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ആന്ദ്രെ റസൽ ഇറങ്ങുക. റണ്ണടിയിലെ ഒരു നേട്ടത്തിൽ റോബിൻ ഉത്തപ്പയെ മറികടക്കാനാണ് റസൽ എത്തുന്നത്‌. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് റസൽ. എന്നാൽ ഇന്നത്തെ കളിയിൽ 14 റൺസ് നേടാനായാൽ ഉത്തപ്പയെ മറികടന്ന് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തേക്ക് കയറാൻ റസലിനാകും.

ഐപിഎല്ലിലെ ആദ്യ കളിയിൽ ആ കിടിലൻ നേട്ടം സ്വന്തമാക്കാൻ ആന്ദ്രെ റസൽ; കെകെആർ - ആർസിബി മത്സരത്തിൽ ലക്ഷ്യം ഈ റെക്കോഡ്


കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ റോബിൻ ഉത്തപ്പ, അവർക്കായി 86 മത്സരങ്ങളിൽ നിന്ന് 2439 റൺസാണ് നേടിയിട്ടുള്ളത്. വെസ്റ്റിൻഡീസ് വെടിക്കെട്ട് ഓൾറൗണ്ടറായ റസലാകട്ടെ 120 കളികളിൽ 2426 റൺസ് കെകെആർ ജേഴ്സിയിൽ നേടി. ഇന്നത്തെ കളിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ ഉയർന്ന റൺവേട്ടക്കാരനാകാനുള്ള സുവർണാവസരമാണ് റസലിന് മുന്നിൽ.

Also Read: സഞ്ജുവിന് പ്രൊമോഷൻ, സൂപ്പർ താരം പുറത്ത്; ആദ്യ കളിക്കുള്ള രാജസ്ഥാൻ റോയൽസിന്റെ പ്ലേയിങ് ഇലവൻ സാധ്യത ഇങ്ങനെ

മുൻ നായകനും മെന്ററുമായ ഗൗതം ഗംഭീറാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ എക്കാലത്തെയും ഉയർന്ന റൺ വേട്ടക്കാരൻ. ക്യാപ്റ്റനെന്ന നിലയിൽ കെകെആറിന് രണ്ട് ഐപിഎൽ കിരീടങ്ങൾ നേടിക്കൊടുത്തിട്ടുള്ള ഗംഭീർ, 108 കളികളിൽ 3035 റൺസാണ് അവർക്കായി നേടിയത്. 27 അർധസെഞ്ചുറികൾ അടക്കമാണ് ഇത്. നിതീഷ് റാണയാണ് ടീമിന്റെ റൺ വേട്ടക്കാരിൽ നാലാമത്. 90 കളികളിൽ 2199 റൺസാണ് നിതീഷ് അവർക്കായി നേടിയത്. 106 കളികളിൽ 1893 റൺസുമായി യുസഫ് പത്താൻ അഞ്ചാമതും, 177 മത്സരങ്ങളിൽ 1534 റൺസുമായി സുനിൽ നരൈൻ ആറാമതുമുണ്ട്.

അതേ സമയം ആദ്യ മത്സരത്തിൽ തന്നെ ജയിച്ചു തുടങ്ങുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ലക്ഷ്യം. ഐപിഎൽ മെഗാ ലേലം കഴിഞ്ഞതോടെ ടീമിൽ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. കഴിഞ്ഞ തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യർ ടീം വിട്ടു. അജിങ്ക്യ രഹാനെയാണ് ഇക്കുറി കെകെആറിനെ നയിക്കുന്നത്.

Also Read: ആദ്യ കളിയിൽ ആ സ്പെഷ്യൽ നേട്ടം സ്വന്തമാക്കാൻ സഞ്ജു സാംസൺ; രാജസ്ഥാൻ റോയൽസ് നായകനെ കാത്തിരിക്കുന്ന റെക്കോഡ് ഇങ്ങനെ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സ്ക്വാഡ് ഇക്കുറി ഇങ്ങനെ: അജിങ്ക്യ രഹാനെ, റിങ്കു സിങ്, ക്വിന്റൺ ഡി കോക്ക്, റഹ്മനുള്ള ഗുർബാസ്, അംഗ്ക്രിഷ് രഘുവംശി, റോവ്മാൻ പവൽ, മനീഷ് പാണ്ഡെ, ലുവ്നിത് സിസോദിയ, വെങ്കടേഷ് അയ്യർ, അനുകൂൽ റോയ്, മോയിൻ അലി, രമൺദീപ് സിങ്, ആന്ദ്രെ റസൽ, ആൻറിച്ച് നോർക്കിയ, വൈഭവ് അറോറ, മയങ്ക് മാർക്കണ്ഡെ, സ്പെൻസർ ജോൺസൺ, ഹർഷിത് റാണ, സുനിൽ നരൈൻ, വരുൺ ചക്രവർത്തി, ചേതൻ സക്കറിയ.
ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article