ഐപിഎല്ലിലെ കിടിലൻ റെക്കോഡ് തകർത്ത് ജിതേഷ് ശർമ, പിന്നിലാക്കിയത് ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയെ

7 months ago 7

Curated by: ഗോകുൽ എസ്|Samayam Malayalam28 May 2025, 2:10 pm

Jitesh Sharma Record: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒരു ഗംഭീര റെക്കോഡ് സ്വന്തമാക്കി ജിതേഷ് ശർമ. മറികടന്നത് ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയെ.

ജിതേഷ് ശർമജിതേഷ് ശർമ (ഫോട്ടോസ്- Samayam Malayalam)
ഐപിഎല്ലിൽ ഇന്നലെ നടന്ന കളിയിൽ ഉജ്ജ്വല ജയമായിരുന്നു റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നേടിയത്. പ്ലേ ഓഫ് സ്ഥാനം നിർണയിക്കുന്നതിൽ സുപ്രധാനമായിരുന്ന കളിയിൽ ഋഷഭ് പന്തിന്റെ ലക്നൗ സൂപ്പർ ജയന്റ്സിനെ ആറ് വിക്കറ്റിനാണ് ആർസിബി വീഴ്ത്തിയത്. 33 പന്തിൽ 85 റൺസെടുത്ത് പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയുടെ കിടിലൻ പ്രകടനമാണ് പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കളിയിൽ ബംഗളൂരുവിനെ തകർപ്പൻ വിജയത്തിലേക്ക് എത്തിച്ചത്. മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 228 റൺസ് വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കി നിൽക്കെയാണ് ആർസിബി മറികടന്നത്.

ഐപിഎല്ലിലെ കിടിലൻ റെക്കോഡ് തകർത്ത് ജിതേഷ് ശർമ, പിന്നിലാക്കിയത് ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയെ


കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു ഇന്നലെ ജിതേഷ് ശർമ കാഴ്ച വെച്ചത്. ഈ പ്രകടനം ഒരു കിടിലൻ റെക്കോഡിലും ജിതേഷ് ശർമക്ക് ഇടം നേടിക്കൊടുത്തു. ഐപിഎല്ലിലെ വിജയകരമായ റൺചേസുകളിൽ ആറാം നമ്പരിലോ അതിൽ താഴെയോ ബാറ്റ് ചെയ്യുന്ന താരത്തിന്റെ ഉയർന്ന ‌സ്കോറാണ് ഇപ്പോൾ ജിതേഷ് നേടിയിരിക്കുന്നത്.Also Read: ഐപിഎല്ലിൽ ഈ റെക്കോഡ് ആദ്യം. ആർസിബി സ്വന്തമാക്കിയത് വമ്പൻ നേട്ടം

ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയെയാണ് ഇക്കാര്യത്തിൽ ജിതേഷ് മറികടന്നത്. 2018 ൽ ആർസിബിക്ക് എതിരായ കളിയിൽ 34 പന്തിൽ 70 റൺസ് നേടിയാണ് ധോണി ഇത്രയും നാൾ ഈ റെക്കോഡ് കൈവശം വെച്ചിരുന്നത്.

പന്ത് ആ അപ്പീൽ പി‌ൻവലിച്ചില്ലെങ്കിലും ജിതേഷ് നോട്ടൗട്ട് തന്നെ, നിയമം പറയുന്നത് ഇങ്ങനെ; ഐപിഎല്ലിൽ നാടകീയ നിമിഷം

ഐപിഎല്ലിലെ വിജയകരമായ റൺ ചേസുകളിൽ ആറാമതോ അതിൽ താഴെയോ ബാറ്റ് ചെയ്ത് ഒരു താരം നേടിയ ഉയർന്ന സ്കോറുകൾ ഇങ്ങനെ:

1. 85* ( 33 ) - ജിതേഷ് ശർമ, 2025 ൽ ലക്നൗ സൂപ്പർ ജയന്റ്സി‌ന് എതിരെ
2. 70* ( 34 ) - കീറോൺ പൊള്ളാർഡ്, 2018 ൽ ആർസിബിക്ക് എതിരെ
3. 70* ( 31 ) - ആന്ദ്രെ റസൽ, 2022 ൽ പഞ്ചാബ് കിങ്സിന് എതിരെ
4. 70 ( 47 ) - കീറോൺ പൊള്ളാർഡ്, 2017 ൽ ആർസിബിക്ക് എതിരെ
5. 68 ( 30 ) - ഡ്വെയിൻ ബ്രാവോ - 2018 ൽ മുംബൈ ഇന്ത്യൻസിന് എതിരെ.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article