Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 5 May 2025, 6:49 pm
അടിസ്ഥാന വിലയായ 30 ലക്ഷം രൂപ പ്രതിഫലത്തിനാണ് ഓള്‍റൗണ്ടര്‍ ഹര്‍ഷ് ദുബെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഉര്‍വില്‍ പട്ടേലും രണ്ട് ടീമുകളുമായി കരാര്‍ ഒപ്പുവച്ചത്. ഐപിഎല്‍ 2025ലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ക്കായി ഇരുവരും ടീമുകള്‍ക്കൊപ്പം ചേരും.
ഹര്‍ഷ് ദുബെ, ഉര്‍വില്‍ പട്ടേല്‍ (ഫോട്ടോസ്- Samayam Malayalam) കര്‍ണാടകയില്‍ നിന്നുള്ള 21 കാരനായ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ സ്മരണ്‍ രവിചന്ദ്രനു പകരമാണ് ഹര്‍ഷ് ദുബെ എസ്ആര്‍എച്ചില്‍ ചേര്‍ന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആദം സാംപയ്ക്ക് പകരക്കാരനായി എത്തിയ രവിചന്ദ്രന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഹര്‍ഷ് ദുബെയ്ക്ക് അവസരം ലഭിക്കുന്നത്.
ഐപിഎല്ലിലേക്ക് രണ്ട് താരങ്ങള്‍; ഹര്‍ഷ് ദുബെ എസ്ആര്‍എച്ചുമായി കരാര്‍ ഒപ്പിട്ടു, ഉര്‍വില്‍ പട്ടേല്‍ സിഎസ്‌കെയില്‍
രഞ്ജി ട്രോഫിയുടെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയതിന്റെ റെക്കോഡ് ഈ വര്‍ഷം ആദ്യം ഹര്‍ഷ് ദുബെ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു. വിദര്‍ഭയ്ക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന ദുബെ 30 ലക്ഷം രൂപയ്ക്കാണ് കരാര്‍ ഒപ്പിട്ടത്.
ഹര്‍ഷ് ദുബെ 16 ടി20കളിലും 20 ലിസ്റ്റ് എ മത്സരങ്ങളിലും 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റുകളിലുമായി 127 വിക്കറ്റുകളും 941 റണ്‍സും ഹര്‍ഷ് ദുബെ നേടിയിട്ടുണ്ട്. ഈ വര്‍ഷമാദ്യം, രഞ്ജി ട്രോഫിയില്‍ 476 റണ്‍സും 69 വിക്കറ്റുകളുമായി ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
കണങ്കാലിന് പരിക്കേറ്റ് ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തായ വാന്‍ഷ് ബേദിക്ക് പകരമാണ് ഉര്‍വില്‍ പട്ടേല്‍ സിഎസ്‌കെയില്‍ എത്തുന്നത്. 28 പന്തില്‍ സെഞ്ചുറി നേടി റെക്കോഡിട്ട ഗുജറാത്തില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് ഉര്‍വില്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയ്ക്കെതിരെ ആയിരുന്നു സെഞ്ചുറി. ഒരു ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും വേഗതയേറിയ ടി20 സെഞ്ചുറി എന്ന നേട്ടം അദ്ദേഹം സ്വന്തമാക്കി.
ഉര്‍വില്‍ 2023 ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ അംഗമായിരുന്നു. ബറോഡയിലെ മെഹ്സാന സ്വദേശിയാണ്. 2018 ല്‍ മുംബൈയ്ക്കെതിരെ രാജ്‌കോട്ടില്‍ നടന്ന ടി20 മത്സരത്തില്‍ ബറോഡയ്ക്കുവേണ്ടി അരങ്ങേറ്റം കുറിച്ചു. അതേ വര്‍ഷം ലിസ്റ്റ് എ ക്രിക്കറ്റും കളിച്ചു. എന്നാല്‍, ആറ് വര്‍ഷത്തിന് ശേഷം കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം.
ഉര്‍വിലിന് 30 ലക്ഷം രൂപ എന്ന അടിസ്ഥാന വിലയാണ് പ്രതിഫലം. 11 മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം ജയിച്ച സിഎസ്‌കെ ഇതിനകം ഐപിഎല്‍ 202ല്‍ നിന്ന് പ്ലേഓഫ് കാണാതെ പുറത്തായി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·