Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 22 Apr 2025, 9:36 pm
IPL match-fixing allegations: ജയിക്കാമായിരുന്ന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ട് റണ്‍സ് (Rajasthan Royals) തോറ്റതോടെയാണ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ ജയ്ദീപ് ബിഹാനി ഒത്തുകളി ആരോപണം ഉന്നയിച്ചത്. ബിഹാനിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും കായിക സെക്രട്ടറിക്കും ഫ്രാഞ്ചൈസി മാനേജ്‌മെന്റ് പരാതി നല്‍കി.
രാജസ്ഥാന്‍ റോയല്‍സ്-എല്‍എസ്ജി മല്‍സരത്തില്‍ നിന്ന്ആരോപണങ്ങള്ക്കെതിരെ റോയല്‍സ് പ്രസ്താവന ഇറക്കി. അടിസ്ഥാനരഹിതമായ ആരോപണം കായിക മേഖലയെ ദുര്‍ബലപ്പെടുത്തുന്നതും വിശ്വാസ്യത തന്നെ തകര്‍ക്കുന്നതുമാണെന്ന് റോയല്‍സ് മുന്നറിയിപ്പ് നല്‍കി. കൃത്യതയില്ലാത്തതും രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ മള്‍ട്ടി സ്പോര്‍ട് പ്രൈവറ്റ് ലിമിറ്റഡ്, രാജസ്ഥാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍, ബിസിസിഐ എന്നിവയുടെ സല്‍പേരിന് കളങ്കമുണ്ടാക്കുന്നതുമാണ് ആരോപണമെന്നും ചൂണ്ടിക്കാട്ടി.
ഐപിഎല്ലില്‍ ഒത്തുകളി ആരോപണം: മറുപടിയുമായി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്
ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനോട് റോയല്‍സ് രണ്ട് റണ്‍സിന് തോറ്റതിന് പിന്നാലെയാണ് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നിന്നുള്ള ബിജെപി എംഎല്‍എ കൂടിയായ ജയ്ദീപ് ബിഹാനി ഒത്തുകളി ആരോപണം ഉന്നയിച്ചത്.
17-ാം ഓവര്‍ വരെ എല്‍എസ്ജിക്കെതിരായ റണ്‍ ചേസില്‍ റോയല്‍സ് മുന്നേറിയിരുന്നു. തുടര്‍ന്ന് ശക്തമായ യോര്‍ക്കറുകളിലൂടെ റോയല്‍സിനെ എല്‍എസ്ജി ഒതുക്കിയതോടെ കാര്യങ്ങള്‍ നാടകീയമായി മാറിമറിഞ്ഞു. റണ്‍സ് നേടാന്‍ കഴിയാതെ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടി. ജയിക്കാവുന്ന മല്‍സരത്തില്‍ രണ്ട് റണ്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി.
സംശയാസ്പദമായ സാഹചര്യത്തിലാണ് രാജസ്ഥാന്‍ ആ മത്സരം തോറ്റതെന്നാണ് ബിഹാനിയുടെ ആരോപണം. ഐപിഎല്ലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളില്‍ നിന്ന് അഡ്‌ഹോക് കമ്മിറ്റിയെ ഒഴിവാക്കിയത് ഒത്തുകളിക്ക് വേണ്ടിയാണെന്ന് സംശയിക്കുന്നതായും ബിഹാനി കുറ്റപ്പെടുത്തിയിരുന്നു.
എട്ട് മത്സരങ്ങളില്‍ ആറ് തോല്‍വികളോടെ റോയല്‍സ് ഐപിഎല്‍ 2025ല്‍ എട്ടാം സ്ഥാനത്താണ്. ഡല്‍ഹി ക്യാപിറ്റല്‍സിനും ലഖ്നൗ സൂപ്പര്‍ ജയന്റ്സിനോടുമേറ്റ അവസാന തോല്‍വികള്‍ കനത്ത ആഘാതമായി.
ജയ്ദീപ് ബിഹാനി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് രാജസ്ഥാന്‍ റോയല്‍സ് പ്രതിനിധി ദീപ് റോയ് പറഞ്ഞു. ഐപിഎല്ലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ അഡ്ഹോക് കമ്മിറ്റിയെ മാറ്റി നിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ്, രാജസ്ഥാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നും ബിഹാനി ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു.
ഈ സീസണില്‍ ജയ്പുരില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്താനുള്ള അവകാശം രാജസ്ഥാന്‍ സ്പോര്‍ട്സ് കൗണ്‍സിലിനാണ്. സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശപ്രകാരം കൗണ്‍സിലുമായും ബിസിസിഐയുമായും ഏകോപിപ്പിച്ച് മല്‍സര നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും റോയല്‍സ് മാനേജ്മെന്റ് വ്യക്തമാക്കി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·