ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഇനി രഹാനെ നയിക്കും; വെങ്കടേഷ് അയ്യര്‍ വൈസ് ക്യാപ്റ്റന്‍

10 months ago 8

03 March 2025, 06:53 PM IST

rahane-appointed-kkr-captain-ipl-2025

Photo: x.com/KKRiders

കൊല്‍ക്കത്ത: ഐപിഎല്‍ 2025 സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സീനിയര്‍ താരം അജിങ്ക്യ രഹാനെ നയിക്കും. ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ഉപനായകന്‍. തിങ്കളാഴ്ച നൈറ്റ് റൈഡേഴ്‌സ് തന്നെയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ സീസണില്‍ ടീമിനെ കിരീടത്തിലേക്കു നയിച്ച ശ്രേയസ് അയ്യര്‍ ടീം വിട്ടതിനെ തുടര്‍ന്നാണ് കൊല്‍ക്കത്തയ്ക്ക് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടിവന്നത്. നവംബറില്‍ നടന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ ഒന്നരക്കോടി രൂപയ്ക്കാണ് രഹാനെയെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. നേരത്തേ 2022-ല്‍ രഹാനെ കൊല്‍ക്കത്തയ്ക്കായി കളിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു രഹാനെ. ഇറാനി കപ്പിലും സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലും മുംബൈയെ നയിച്ച രഹാനെ ടീമിനെ കിരീടത്തിലെത്തിച്ചിരുന്നു. ടൂര്‍ണമെന്റില്‍ റണ്‍വേട്ടയില്‍ ഒന്നാമനായിരുന്നു രഹാനെ. ഒമ്പത് കളികളില്‍നിന്നായി അഞ്ച് അര്‍ധ സെഞ്ചുറികളടക്കം 469 റണ്‍സ് അടിച്ചിരുന്നു രഹാനെ. 98 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

നേരത്തേ രാജസ്ഥാന്‍ റോയല്‍സിനെയും രഹാനെ നയിച്ചിട്ടുണ്ട്. 2018, 2019 വര്‍ഷങ്ങളില്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നു. അതേസമയം, മെഗാ താരലേലത്തില്‍ 23.75 കോടിയെന്ന റെക്കോഡ് തുകയ്ക്കാണ് കൊല്‍ക്കത്ത വെങ്കടേഷ് അയ്യരെ ടീമിലെത്തിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ മൂന്നാമത്തെ താരമായിരുന്നു വെങ്കടേഷ്.

Content Highlights: Ajinkya Rahane volition skipper Kolkata Knight Riders successful IPL 2025, with Venkatesh Iyer arsenic vice-captain

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article