Authored by: നിഷാദ് അമീന്‍|Samayam Malayalam•1 Jun 2025, 5:52 pm
IPL 2025: വന്‍ തുക പ്രതിഫലത്തിന് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ വാങ്ങിയ പലര്‍ക്കും ഇത്തവണ അതിനൊത്ത പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല. തീര്‍ത്തും നിറംമങ്ങിയ താരങ്ങളെ ഐപിഎല്‍ 2026ന് മുമ്പ് ടീമുകള്‍ കൈവിട്ടേക്കും.
വെങ്കടേഷ് അയ്യര്‍, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍ (ഫോട്ടോസ്- Samayam Malayalam) ഐപിഎല്‍ 2025ന് മുന്നോടിയായി നടന്ന മെഗാ താരലേലത്തില്‍ പ്രതീക്ഷയോടെ വന്‍ തുക ചെലവഴിച്ച് ഫ്രാഞ്ചൈസികള്‍ മല്‍സരിച്ച് വാങ്ങിയ താരങ്ങളില്‍ പലര്‍ക്കും തിളങ്ങാനായിട്ടില്ല. എന്നാല്‍ ഇവരില്‍ അപവാദമായി നില്‍ക്കുന്നവരില്‍ പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍ മുതല്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റെക്കോഡിട്ട അഭിനവ് സൂര്യവംശി വരെയുണ്ട്.
ഐപിഎല്ലില്‍ വിലയിടിഞ്ഞു; 2026ന് മുമ്പ് വിട്ടയക്കാന്‍ സാധ്യതയുള്ള അഞ്ച് പ്രധാന താരങ്ങള്‍ ഇവര്‍
2026 ലെ ഐപിഎല്ലിന് മുമ്പ് ഫ്രാഞ്ചൈസികള്‍ റിലീസ് ചെയ്യാന്‍ സാധ്യതയുള്ള മികച്ച കളിക്കാരില്‍ വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, ഋഷഭ് പന്ത്, അജിങ്ക്യ രഹാനെ, ലിയാം ലിവിങ്സ്റ്റണ്‍ തുടങ്ങിയവരാണ് മുന്‍പന്തിയില്‍.
ഉയര്‍ന്ന പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏവരെയും ഞെട്ടിച്ച താരങ്ങളില്‍ ഒരാളായിരുന്നു വെങ്കടേഷ് അയ്യര്‍. കെകെആര്‍ 23.75 കോടി രൂപയ്ക്കാണ് അയ്യരെ സ്വന്തമാക്കിയിരുന്നത്. എന്നാല്‍, തീര്‍ത്തും സാധാരണമായ സീസണാണ് അദ്ദേഹത്തിന് കഴിഞ്ഞുപോയത്. 11 മത്സരങ്ങളില്‍ നിന്ന് 142 റണ്‍സ് മാത്രമാണ് നേടിയത്. നിലവിലെ ചാമ്പ്യന്‍മാര്‍ ഇത്തവണ ഫിനിഷ് ചെയ്തത് എട്ടാം സ്ഥാനത്തും.
സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ഒമ്പത് മത്സരങ്ങളില്‍ ഏഴ് വിക്കറ്റുകള്‍ മാത്രമാണ് നേടിയത്. അടുത്ത സീസണില്‍ സിഎസ്‌കെ അദ്ദേഹത്തെ കൈയൊഴിയുമെന്ന് ഉറപ്പാണ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി എങ്ങോട്ട്? അല്‍ നസ്‌റിലെ കാലാവധി നാളെ തീരും; 40കാരന് വന്‍ ഓഫറുകളുമായി രണ്ട് ക്ലബ്ബുകള്‍
ഐപിഎല്‍ ചരിത്രത്തിലെ റെക്കോഡ് പ്രതിഫലമായ 28 കോടി രൂപയ്ക്കാണ് എല്‍എസ്ജി ഋഷഭ് പന്തിനെ ലേലത്തില്‍ പിടിക്കുന്നത്. ഇതിനോട് നീതിപുലര്‍ത്താന്‍ ക്യാപ്റ്റന് സാധിച്ചില്ല. ടീം ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. തുടക്കം മുതല്‍ പന്ത് ഫോം ഔട്ടായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ അദ്ദേഹം കിടിലന്‍ സെഞ്ചുറി നേടി തിരിച്ചുവന്നെങ്കിലും വൈകിയിരുന്നു. ടീം മാനേജ്‌മെന്റുമായി പന്തിന് നല്ല ബന്ധമല്ല ഉള്ളതെന്ന റിപോര്‍ട്ടുകള്‍ കൂടി വന്നതോടെ എല്‍എസ്ജി അദ്ദേഹവുമായി പിരിയാന്‍ സാധ്യതയുണ്ട്.
അജിങ്ക്യ രഹാനെയെ വിട്ടയച്ച് അടുത്ത വര്‍ഷം പുതിയ ക്യാപ്റ്റനെ അന്വേഷിക്കാന്‍ കെകെആര്‍ നിര്‍ബന്ധിതനാവും. 2024ല്‍ കപ്പടിച്ച ക്യാപ്റ്റന്‍ ശ്രേയസിനെ നിലനിര്‍ത്താതിരുന്നത് കെകെആറിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്.
ആര്‍സിബി ഫൈനലില്‍ എത്തിയെങ്കിലും പ്രമുഖ വിദേശ താരം ലിയാം ലിവിങ്സ്റ്റണ്‍ സമ്പൂര്‍ണ പരാജയമായി. ഒമ്പത് മത്സരങ്ങളില്‍ നേടിയത് 87 റണ്‍സ് മാത്രം. അടുത്ത സീസണില്‍ അദ്ദേഹത്തെ നിലനിര്‍ത്താന്‍ സാധ്യതയില്ല.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·