ഐപിഎൽ 2025; ബാക്കി മത്സരങ്ങൾ ഓഗസ്റ്റിൽ നടന്നേക്കും; ഏഷ്യാകപ്പിൽ ഇന്ത്യ പങ്കെടുക്കാനും സാധ്യത കുറവ്

8 months ago 7

Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 9 May 2025, 2:55 pm

ഐപിഎൽ 2025 സീസൺ ഇന്ത്യ പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ചു. ഈ സാഹചര്യത്തിൽ പതിനെട്ടാമത് സീസൺ എപ്പോൾ തുടരാന്‍ സാധിക്കും എന്ന ആശങ്കയിലാണ് ബിസിസിഐ. അതേസമയം ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിക്കാൻ സാധ്യതയുണ്ട് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു.

ഹൈലൈറ്റ്:

  • ഇന്ത്യൻ പ്രീമിയർ ലീഗ് 2025 നിർത്തിവെച്ചു
  • ഐപിഎൽ 2025 എപ്പോൾ പുനരാരംഭിക്കും
  • താരങ്ങൾ ഉടൻ വീടുകളിലേക്ക് മടങ്ങും
ഐപിഎൽ 2025ഐപിഎൽ 2025 (ഫോട്ടോസ്- Samayam Malayalam)
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസൺ താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിലേ സംഘർഷാവസ്ഥ കണക്കിലെടുത്താണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ( ബിസിസിഐ) ഐപിഎൽ താൽകാലികമായി നിർത്തിവെച്ചത്. അതേസമയം ഐപിഎൽ 2025 ഇനി എപ്പോൾ പുനരാരംഭിക്കാൻ സാധിക്കും എന്നാണ് ഇനി നോക്കേണ്ടത്.
2025 സീസൺ ഐപിഎൽ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു, നിർണായക തീരുമാനം ഇന്ത്യ - പാക് സംഘർഷത്തെ തുടർന്ന്
ഓഗസ്റ്റിൽ ബംഗ്ലാദേശിൽ പര്യടനം നടത്താനിരുന്ന ഇന്ത്യ ഈ സാഹചര്യത്തിൽ ബംഗ്ലാദേശ് ടൂറിൽ നിന്ന് പിന്മാറാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യാകപ്പിൽ പങ്കെടുക്കാനും സാധ്യത കുറവാണ് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. അങ്ങനെയെങ്കിൽ ഈ ഇടവേളയിൽ ഐപിഎൽ 2025 പുനരാരംഭിക്കാൻ ബിസിസിഐ തീരുമാനിക്കാൻ സാധ്യത ഉണ്ട് എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഐപിഎൽ 2025; ബാക്കി മത്സരങ്ങൾ ഓഗസ്റ്റിൽ നടന്നേക്കും; ഏഷ്യാകപ്പിൽ ഇന്ത്യ പങ്കെടുക്കാനും സാധ്യത കുറവ്


ജൂണിൽ ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഉള്ളതുകൊണ്ട് തന്നെ ബാക്കിയുള്ള മത്സരങ്ങൾ നടത്താൻ ഏറ്റവും ഉചിതമായ സമയം ഓഗസ്റ്റ് സെപ്റ്റമ്പർ ജാലകം തന്നെയാണ്. അതേസമയം ഇന്ത്യ പാകിസ്ഥാൻ അതിർത്തി സംഘർഷം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ ബിസിസിഐ ഏറ്റവും കൂടുതൽ പരിഗണന നൽകുന്നത് താരങ്ങളുടെയും സ്റ്റാഫുകളുടെയും ആരാധകരുടെയും സൂരക്ഷക്കാണ്. മാത്രവുമല്ല കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടന്ന മത്സരം ആദ്യ ഇന്നിങ്സിന്റെ പതിനൊന്നാം ഓവറിൽ നിർത്തിവെച്ചത് കളിക്കാരെയും സ്റ്റാഫുകളെയും ഏറെ ഭയപെടുത്തിയിട്ടുണ്ട് എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു.

കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സ് - ലക്‌നൗ സൂപ്പർ ജെയ്ന്റ്സ് മത്സരത്തിൽ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയത് പഞ്ചാബ് ആയിരുന്നു. 11 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടി നിൽക്കെയാണ് മത്സരം റദ്ദ് ചെയ്‌തത്‌. 34 പന്തിൽ 70 റൺസ് നേടിയ പ്രിയാൻഷ് ആര്യ ആണ് അതിവേഗം സ്കോർ ഉയർത്താൻ പഞ്ചാബിനെ സഹായിച്ചത്.

അതേസമയം വിദേശ താരങ്ങളെ അതത് രാജ്യങ്ങൾ തിരിച്ചു വിളിച്ചു തുടങ്ങി എന്ന റിപ്പോർട്ടും നേരത്തെ മുതൽ വന്നിരുന്നു. ഐപിഎൽ നിർത്തിവെക്കുന്നതോടെ താരങ്ങളെല്ലാം വീടുകളിലേക്ക് മടങ്ങും. നേരത്തെ പഞ്ചാബ് കിങ്സ് - ഡെൽഹി ക്യാപിറ്റൽസ് മത്സരം ഉപേക്ഷിച്ചതിന് ശേഷം ഹോട്ടലിലേക്ക് മടങ്ങിയ താരങ്ങളെയും ലീഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും പ്രത്യേക ട്രെയിനിലായിരുന്നു ബിസിസിഐ മാറ്റിയത്.
അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക

Read Entire Article