Published: April 09 , 2025 07:33 AM IST
1 minute Read
മുംബൈ∙ ഐപിഎൽ ആവശ്യപ്പെടുന്ന രീതിയിലുള്ള ഒരു ക്രിക്കറ്ററായി സ്വയം മാറാൻ 4 വർഷമെടുത്തെന്നും ആ മാറ്റമാണ് ഇപ്പോൾ തന്റെ ബാറ്റിങ്ങിൽ പ്രതിഫലിക്കുന്നതെന്നും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം ദേവ്ദത്ത് പടിക്കൽ. ‘ഐപിഎലിൽ തന്റെ കരിയർ ആരംഭിച്ചത് ബെംഗളൂരു ടീമിനൊപ്പമാണ്. പിന്നീടു രാജസ്ഥാൻ റോയൽസിൽ. ഈ വർഷം തിരികെ ബെംഗളൂരുവിലുമെത്തിയെന്ന് ദേവ്ദത്ത് പടിക്കൽ പറഞ്ഞു.
‘ഇത്തരത്തിൽ ടീം മാറിക്കൊണ്ടിരിക്കുന്നത് ഒരു ബാറ്റർ എന്ന നിലയിൽ എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ടീമുകൾ എന്താണ് എന്നിൽനിന്ന് ആവശ്യപ്പെടുന്നത്, ഐപിഎലിൽ ഏതു ശൈലിയിൽ ബാറ്റ് ചെയ്യണം എന്നൊക്കെ മനസ്സിലാക്കാൻ 4 വർഷത്തോളമെടുത്തു. ഈ സീസണിൽ ബെംഗളൂരുവിൽ എത്തുമ്പോൾ എന്റെ റോളിനെക്കുറിച്ച് ടീം മാനേജ്മെന്റ് കൃത്യമായ നിർദേശം നൽകിയിരുന്നു. ബാറ്റിങ് മെച്ചപ്പെടുത്താൻ അതെന്നെ സഹായിച്ചു’– ദേവ്ദത്ത് പറഞ്ഞു.
English Summary:








English (US) ·