Published: May 11 , 2025 10:40 AM IST
1 minute Read
ന്യൂഡൽഹി ∙ ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷാവസ്ഥയ്ക്ക് അയവുവന്നതോടെ ആശ്വാസം ക്രിക്കറ്റിന്റെ ക്രീസിലേക്കും. സുരക്ഷാ ഭീഷണികളെത്തുടർന്ന് ഒരാഴ്ച നിർത്തിവച്ച ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ ഈയാഴ്ച തന്നെ പുനരാരംഭിക്കുന്നതിന് സാധ്യത തെളിഞ്ഞു. ലീഗിലെ അവശേഷിക്കുന്ന 17 മത്സരങ്ങളും ഈ മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ബിസിസിഐ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഹിമാചൽപ്രദേശിലെ ധരംശാലയൊഴികെ മറ്റു മത്സര വേദികളെല്ലാം നിലനിർത്തിയേക്കും. ഇന്നു നടക്കുന്ന ഐപിഎൽ ഭരണസമിതിയോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. മത്സരങ്ങൾ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണ്.
വിദേശതാരങ്ങൾ മടങ്ങി
ഐപിഎൽ നിർത്തിവച്ചതിനു പിന്നാലെ കൂടുതൽ വിദേശ താരങ്ങൾ കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ നാട്ടിലേക്കു മടങ്ങിയിരുന്നു. താരങ്ങൾ ടീം ക്യാപിൽ നിന്നു മടങ്ങിയതായി ബെംഗളൂരു, ലക്നൗ, മുംബൈ, കൊൽക്കത്ത ഫ്രാഞ്ചൈസികൾ അറിയിച്ചു. നാട്ടിലേക്കു മടങ്ങിയ വിദേശ താരങ്ങളെ മത്സരങ്ങൾക്കായി തിരിച്ചെത്തിക്കുകയെന്നാണ് ബിസിസിഐയ്ക്കു മുൻപിലുള്ള വലിയ വെല്ലുവിളി. ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാൻ ഫ്രാഞ്ചൈസികൾക്കു നിർദേശം നൽകി. മറ്റു രാജ്യാന്തര മത്സരങ്ങളെ ബാധിക്കാതെ മേയിൽ തന്നെ ഐപിഎൽ പൂർത്തിയാക്കുകയും വേണം. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ജൂൺ രണ്ടാം വാരം നടക്കുന്നതിനാൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമംഗങ്ങൾ ജൂൺ ആദ്യവാരം ടീം ക്യാംപുകളിൽ ചേരും.
ഐപിഎലിലെ പ്ലാൻ ബി
വെടിനിർത്തൽ പ്രഖ്യാപനം വരുന്നതിനു മുൻപേ, ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നതിനുള്ള ആലോചനകൾ ബിസിസിഐയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. സുരക്ഷാ വെല്ലുവിളികൾ കുറവുള്ള ദക്ഷിണേന്ത്യയിലെ 3 വേദികളിലായി അവശേഷിക്കുന്ന മത്സരങ്ങൾ നടത്താൻ ഏകദേശ ധാരണയായിരുന്നു. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ വേദികളാണ് പരിഗണിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രി വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ പഴയ ഷെഡ്യൂൾ പ്രകാരം മത്സരം നടത്താൻ ആലോചന തുടങ്ങി.
English Summary:








English (US) ·