ഐപിഎൽ ഓറ​​ഞ്ച് ക്യാപ്പിനായി ഇത്തവണ കടുത്ത മത്സരം; ഇതിനകം 500 റൺസ് പിന്നിട്ടത് 5 പേർ: ഇത് ആരുടെ തൊപ്പി?

8 months ago 7

മനോരമ ലേഖകൻ

Published: May 09 , 2025 11:49 AM IST

1 minute Read

gill-butler-sai-kohli-suryakumar

ആരുടെ തലയിലും ഉറച്ചിരിക്കാത്തതാണ് ഈ ഐപിഎലിലെ ഓറ​ഞ്ച് ക്യാപ്. ഐപിഎൽ 18–ാം സീസൺ പ്ലേ ഓഫിനോട് അടുക്കുമ്പോൾ ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ്പിനായി കടുത്ത പോരാട്ടമാണ്. ടോപ് സ്കോറർ പട്ടികയിലെ ആദ്യ 5 സ്ഥാനക്കാരും 500 റൺസ് കടമ്പ പിന്നിട്ട് നിൽക്കുമ്പോൾ ഒന്നാംസ്ഥാനത്തുള്ള സൂര്യകുമാർ യാദവും അഞ്ചാംസ്ഥാനത്തുള്ള ജോസ്‌ ബട്‌ലറും തമ്മിലുള്ളത് വെറും 10 റൺസിന്റെ അകലം മാത്രം.

സമീപകാല ഐപിഎലിലെ ഏറ്റവും വാശിയേറിയ പോരാട്ടമാണ് ഈ സീസണിൽ ഓറ​ഞ്ച് ക്യാപ്പിനായി നടക്കുന്നത്. ടൂർണമെന്റിലെ ഓരോ മത്സരം കഴിയുന്തോറും തലകൾ മാറി സഞ്ചരിക്കേണ്ട അവസ്ഥയാണ് തൊപ്പിക്ക്. സായ് സുദർശൻ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിങ്ങനെ ഈ മാസം ഇതുവരെ 3 തവണ ക്യാപ്പിന് തലമാറ്റമുണ്ടായി. പോയിന്റ് പട്ടികയിൽ മുന്നിലുള്ള ഗുജറാത്ത്, ബെംഗളൂരു, മുംബൈ ടീമംഗങ്ങളാണ് ടോപ് സ്കോറർ പട്ടികയിലും മുന്നിലെന്നതിനാൽ പ്ലേഓഫ് റൗണ്ടിലും ഓറ​ഞ്ച് ക്യാപ്പിനായുള്ള മത്സരം കടുക്കുമെന്ന് ഉറപ്പായി.

കൂടുതൽ വിക്കറ്റ് നേടുന്നവർക്കുള്ള പർപ്പിൾ ക്യാപ്പിലും മത്സരച്ചൂടിന് കുറവില്ല. ഗുജറാത്ത് പേസർ പ്രസിദ്ധ് കൃഷ്ണയും ചെന്നൈ സ്പിന്നർ നൂർ അഹമ്മദും 20 വിക്കറ്റുകളുമായി ഒന്നാംസ്ഥാനത്ത് ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ ബെംഗളൂരു പേസർ ജോഷ് ഹെയ്സൽവുഡ‍്, മുംബൈ പേസർ ട്രെന്റ് ബോൾട്ട് (18 വിക്കറ്റ് വീതം) എന്നിവർ തൊട്ടുപിന്നിലായുണ്ട്.

suryakumar-yadav

സൂര്യകുമാർ യാദവ് (മുംബൈ ഇന്ത്യൻസ്)

510 റൺസ്

ശരാശരി 63.7 

ഉയർന്ന സ്കോർ 68* 

അർധ സെഞ്ചറി 3


ഗുജറാത്ത് താരം സായ് സുദർശന്റെ ബാറ്റിങ്

ഗുജറാത്ത് താരം സായ് സുദർശന്റെ ബാറ്റിങ്

സായ് സുദർശൻ (ഗുജറാത്ത് ടൈറ്റൻസ്)

509 റൺസ്

ശരാശരി 46.2 

ഉയർന്ന സ്കോർ 82 

അർധ സെഞ്ചറി 5

sai-sudharsan-shubhman-gill

ശുഭ്‌മൻ ഗില്ലും സായ് സുദർശനും (ഫയൽ ചിത്രം)

ശുഭ്മൻ ഗിൽ (ഗുജറാത്ത് ടൈറ്റൻസ്)

508 റൺസ്

ശരാശരി 50.8 

ഉയർന്ന സ്കോർ 90 

അർധ സെഞ്ചറി 5

വുിരാട് കോലി (Photo by ARUN SANKAR / AFP)

വിരാട് കോലി (ഫയൽ ചിത്രം)

വിരാട് കോലി  (ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്)

505 റൺസ്

ശരാശരി 63.1 

ഉയർന്ന സ്കോർ 73* 

അർധ സെഞ്ചറി 7

ജോസ് ബട്‌ലർ

ജോസ് ബട്‌ലർ

ജോസ് ‌ബട്‌ലർ (ഗുജറാത്ത് ടൈറ്റൻസ്)

500 റൺസ്

ശരാശരി  71.4 

ഉയർന്ന സ്കോർ 97* 

അർധ സെഞ്ചറി 5

English Summary:

IPL Orange Cap contention is fierce this year, with 5 players exceeding 500 runs. Suryakumar Yadav presently leads, but the contention remains choky with lone a tiny borderline separating the apical contenders.

Read Entire Article