ഐപിഎൽ കളിക്കാൻ റെക്കോർഡ് തുക ആവശ്യപ്പെട്ട് സൂപ്പർ താരങ്ങൾ‌, അല്ലെങ്കിൽ ലേലത്തിൽ പോകുമെന്ന് മുന്നറിയിപ്പ്, കിട്ടിയാൽ ഞെട്ടണ്ട!

2 weeks ago 6

ഓൺലൈൻ ഡെസ്ക്

Published: November 06, 2026 11:07 AM IST

1 minute Read

ഐപിഎൽ കിരീടം നേടിയ ആർസിബി താരങ്ങളുടെ ആഹ്ലാദം. Photo by SHAMMI MEHRA / AFP
ഐപിഎൽ കിരീടം നേടിയ ആർസിബി താരങ്ങളുടെ ആഹ്ലാദം. Photo by SHAMMI MEHRA / AFP

മുംബൈ∙ ഇന്ത്യന്‍ പ്രീമിയർ ലീഗിൽ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന മിനി ലേലത്തിനു ശേഷം മെഗാ ലേലമാണ് 2027ൽ വരാനിരിക്കുന്നത്. മിനി ലേലത്തിൽ അഞ്ചോ, ആറോ സ്ലോട്ടുകൾ മാത്രമാണ് ടീമുകൾ താരങ്ങൾക്കായി മാറ്റി വയ്ക്കുക. എന്നാൽ മെഗാ ലേലത്തിന്റെ കാര്യം വരുമ്പോൾ ടീമുകൾ ആകെ പൊളിച്ചുപണിയുന്ന ഘട്ടമാണ്. 2028 സീസണിലേക്കുള്ള മെഗാലേലം 2027 ഡിസംബറിൽ നടക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അതേസമയം ഈ ലേലത്തിൽ പങ്കെടുക്കുന്നതിന് മുൻപ് ഫ്രാഞ്ചൈസികൾക്ക് ഏതാനും താരങ്ങളെ നിലനിർത്താനും അവസരമുണ്ടാകും. ‘റിട്ടെൻഷൻ ഫീസ്’ എത്രയെന്ന കാര്യത്തിൽ ഫ്രാഞ്ചൈസികൾ താരങ്ങളുടെ അഭിപ്രായം കൂടി പലപ്പോഴും പരിഗണിക്കാറുണ്ട്. എന്നാൽ പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം 2028 ഐപിഎൽ കളിക്കുന്നതിന് ടീമുകളിൽ തുടരാൻ‍ കേട്ടുകേൾവി പോലുമില്ലാത്ത തുകയാണ് ചില താരങ്ങൾ ചോദിച്ചിരിക്കുന്നത്.

40 കോടി രൂപയാണ് ടീമുകളിൽ കളിക്കാൻ താരങ്ങള്‍‍ ചോദിക്കുന്നതെന്ന് ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു. അല്ലെങ്കിൽ ലേലത്തിൽ പോയി, നിലവിലുള്ളതിനേക്കാൾ കൂടിയ തുക സ്വന്തമാക്കാൻ താരങ്ങൾക്ക് അവസരം ലഭിക്കും. ഇതു മുൻകൂട്ടി കണ്ടാണ് ഐപിഎൽ താരങ്ങൾ നീക്കം തുടങ്ങിയത്. ഋഷഭ് പന്താണ് ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരം. 2025 ഐപിഎല്‍ ലേലത്തിൽ 27 കോടി രൂപയ്ക്കാണ് ലക്നൗ സൂപ്പര്‍ ജയന്റ്സ് പന്തിനെ വാങ്ങിയത്. മെഗാലേലത്തിൽ 120 കോടി രൂപയാണ് ഒരു ടീമിനു പഴ്സിൽ ഉണ്ടാകുക. അടുത്ത വർഷം ഇത് 150 കോടിയാക്കി ഉയർത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്.

അങ്ങനെയെങ്കിൽ ഒരു സൂപ്പർ താരത്തെ നിലനിർത്താൻ ഫ്രാഞ്ചൈസികൾ 40 കോടി മുടക്കിയാലും അദ്ഭുതപ്പെടാനില്ല. ഡിസംബർ 16ന് ഗോവയിലാണ് അടുത്ത സീസണിലേക്കുള്ള മിനി ലേലം നടക്കേണ്ടത്. നവംബർ 17നാണ് താരങ്ങളെ നിലനിർത്തേണ്ട അവസാന ദിവസം. ഐപിഎലിനു മുന്നോടിയായുള്ള താരക്കൈമാറ്റങ്ങളും തുടരുകയാണ്. കുല്‍ദീപ് യാദവിനെ വിട്ടുകൊടുത്ത ഡൽഹി ക്യാപിറ്റൽസ് അവരുടെ മുൻ ക്യാപ്റ്റനായ ഋഷഭ് പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സിൽനിന്നു സ്വന്തമാക്കിയിരുന്നു. ടി. നടരാജൻ, സീഷൻ അൽസാരി എന്നീ താരങ്ങളെ ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്സ് ഹൈദരാബാദും വച്ചുമാറി.

ഖലീൽ അഹമ്മദ്, നേഥൻ എലിസ് എന്നിവരെ സണ്‍റൈസേഴ്സ് ഹൈദരാബാദിനു വിറ്റ ചെന്നൈ സൂപ്പർ കിങ്സ് ലിയാം ലിവിങ്സ്റ്റണെയും ജാക് എഡ്‌വാർഡ്സിനെയും സ്വന്തമാക്കി. 13 കോടി രൂപ പ്രതിഫലമുണ്ടായിരുന്ന ലിവിങ്സ്റ്റൻ ഫീസ് ആറു കോടിയായി വെട്ടിച്ചുരുക്കിയ ശേഷമാണു ടീം വിട്ടത്. ഓസ്ട്രേലിയയുടെ യുവ ഓൾറൗണ്ടറായ എഡ്വാർ‍ഡ്സ് മൂന്നു കോടി രൂപയ്ക്കാണ് ചെന്നൈയിൽ ചേർന്നത്. കാലിനേറ്റ പരുക്കു കാരണം കഴിഞ്ഞ ഐപിഎൽ‍ എഡ്‍വാർഡ്സിന് പൂർണമായും നഷ്ടമായിരുന്നു.

English Summary:

IPL Players Quote Stunning Rs 40 Crore Retention Fee Ahead Of Mega Auction

Read Entire Article