ഐപിഎൽ കിരീടം ഞാൻ കണ്ട സ്വപ്നം, ഇതിഹാസങ്ങളെ ടീമിലെത്തിക്കാൻ ഭാഗ്യം ലഭിച്ചു: ആർസിബിയെ അഭിനന്ദിച്ച് വിജയ് മല്യ

7 months ago 7

ഓൺലൈൻ ഡെസ്ക്

Published: June 04 , 2025 01:49 PM IST

1 minute Read

 X@IPL, Vijay Mallya
ഐപിഎൽ ട്രോഫിയുമായി വിരാട് കോലി, വിജയ് മല്യ. Photo: X@IPL, Vijay Mallya

ലണ്ടൻ∙ ഇന്ത്യന്‍ പ്രീമിയർ ലീഗ് ട്രോഫി ബെംഗളൂരുവിലെത്തിക്കുകയെന്നതു തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നുവെന്ന് ആർസിബി ടീമിന്റെ മുൻ ഉടമ വിജയ് മല്യ. ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിങ്സിനെ തോൽപിച്ച് ആർസിബി കന്നിക്കിരീടം ഉയർത്തിയതിനു പിന്നാലെയാണ് വിജയ് മല്യയുടെ പ്രതികരണം. ‘‘18 വർഷങ്ങൾക്കു ശേഷം ആർസിബി ഐപിഎൽ ചാംപ്യൻമാരായിരിക്കുന്നു. 2025 ടൂർണമെന്റിൽ ടീമിന്റെ പ്രകടനം അത്രയേറെ മികച്ചതായിരുന്നു. ഗംഭീരമായ പരിശീലക സംഘത്തിനൊപ്പം സ്ഥിരതയുള്ള പ്രകടനമാണിത്. ടീമിന് ആശംസകൾ, ഈ സാല കപ്പ് നംദെ (ഇപ്രാവശ്യം കപ്പ് നമ്മുടേതാണ്.)’’– വിജയ് മല്യ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

‘‘ആർസിബി ക്ലബ്ബ് ഞാൻ സ്ഥാപിച്ചപ്പോൾ ഐപിഎൽ ട്രോഫി ബെംഗളൂരുവില്‍ എത്തിക്കുകയെന്നതു വലിയ ആഗ്രഹമായിരുന്നു. വിരാട് കോലിയെപ്പോലൊരു ഇതിഹാസ താരം യുവതാരമായിരുന്നപ്പോൾ തന്നെ ക്ലബ്ബിലെത്തിക്കാൻ എനിക്കു സാധിച്ചു. അദ്ദേഹം 18 വർഷം ആര്‍സിബിയിൽ തുടർന്നത് പ്രശംസ അർഹിക്കുന്ന കാര്യമാണ്. ക്രിസ് ഗെയ്‍ലിനെയും എബി ഡിവില്ലിയേഴ്സിനെയും ടീമിനൊപ്പം ചേർക്കാനുള്ള ഭാഗ്യവും എനിക്കു ലഭിച്ചു. എന്റെ സ്വപ്നം സാക്ഷാത്കരിച്ചു. അതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദിയുണ്ട്. ആർസിബി ആരാധകർ ഈ വിജയം അർഹിച്ചിരുന്നു. ഒടുവിൽ ബെംഗളൂരുവിലേക്ക് കപ്പ് വരികയാണ്.’’– വിജയ് മല്യ പ്രതികരിച്ചു.

റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു തുടങ്ങിയ കാലത്ത് വിജയ് മല്യയായിരുന്നു ടീം ഉടമ. യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിലവില്‍ ആർസിബിയുടെ ഉടമസ്ഥാവകാശം.  വായ്പാ തട്ടിപ്പിൽ പ്രതിയായതോടെ 2016ലാണ് വിജയ് മല്യ ഇന്ത്യ വിട്ടത്. നിലവിൽ കുടുംബത്തോടൊപ്പം യുകെയിലാണ് വിജയ് മല്യ കഴിയുന്നത്. ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിങ്സിനെതിരെ ആറു റൺസ് വിജയമാണ് ആർസിബി സ്വന്തമാക്കിയത്. കിരീടം നേടിയ ആർസിബി താരങ്ങൾ ഇന്ന് ബെംഗളൂരു നഗരത്തിലെത്തും.

RCB are IPL Champions yet aft 18 years. Superb run close done the 2025 tournament. A good balanced squad Playing Bold with outstanding coaching and enactment staff. Many congratulations ! Ee sala cupful namde !!

— Vijay Mallya (@TheVijayMallya) June 3, 2025

When I founded RCB it was my imagination that the IPL trophy should travel to Bengaluru. I had the privilege of picking the legendary King Kohli arsenic a youngster and it is singular that helium has stayed with RCB for 18 years. I besides had the honour of picking Chris Gayle the Universe Boss…

— Vijay Mallya (@TheVijayMallya) June 3, 2025

English Summary:

Vijay Mallya recalled signing Virat Kohli for RCB arsenic the franchise lifted the IPL 2025 title

Read Entire Article