10 May 2025, 06:35 PM IST
.jpg?%24p=741c735&f=16x10&w=852&q=0.8)
പ്രതീകാത്മക ചിത്രം |ഫോട്ടോ:AP
മുംബൈ: കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഈ സീസണിലെ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നടത്തേണ്ട വേദികള്‍ സംബന്ധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് തീരുമാനമെടുത്തതായി വിവരം. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിലവില്‍ ഒരാഴ്ചത്തേക്ക് മത്സരങ്ങള്‍ നിർത്തിവെച്ചിരിക്കുകയാണ് ടൂർണമെന്റ്. അതേസമയം പാകിസ്താനുമായി വെടിനിർത്തലിന് ധാരണയായതോടെ സർക്കാർ നിർദേശപ്രകാരം ടൂർണമെന്റ് ഉടൻ തന്നെ പുനഃരാരംഭിക്കാനുള്ള സാധ്യതയുമുണ്ട്.
ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങി ദക്ഷണിണേന്ത്യയിലെ മൂന്ന് വേദികളില്‍ നടത്താനാണ് ബിസിസിഐയുടെ തീരുമാനമെന്ന് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്ലേ ഓഫ് അടക്കം 16 മത്സരങ്ങളാണ് 2025 സീസണില്‍ ഇനി നടക്കേണ്ടത്.
കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡനിലായിരുന്നു നേരത്തെ ഫൈനല്‍ നിശ്ചയിച്ചിരുന്നത്. മെയ് മാസത്തില്‍ തന്നെ മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് ബിസിസിഐ അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്നാണ് ഫ്രാഞ്ചൈസികള്‍ പറഞ്ഞിരുന്നത്. എന്നാൽ വെടിനിർത്തലിന് ധാരണയായ പശ്ചാത്തലത്തിൽ മെയ് മാസത്തില്‍ തന്നെ മത്സരങ്ങള്‍ നടന്നേക്കും.
Content Highlights: BCCI shortlisted Bengaluru, Chennai, Hyderabad to big remaining IPL 2025 matches pending








English (US) ·