Published: June 01, 2026 08:54 AM IST Updated: June 01, 2026 09:01 AM IST
1 minute Read
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഫൈനൽ പോരാട്ടത്തിനു പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് ടീം അംഗങ്ങൾ സഞ്ചരിച്ച ബസിൽ തീപിടിത്തം. കളി കഴിഞ്ഞ് ഹോട്ടലിലേക്കു പോകുന്നതിനിടെയാണ് ടീം ബസിൽ തീപിടിത്തമുണ്ടായത്. താരങ്ങളും സ്റ്റാഫുകളും ഉടൻ തന്നെ ബസിൽനിന്ന് ഇറങ്ങി. കുറച്ചുനേരം റോഡിൽ കാത്തുനിന്ന താരങ്ങളെ മറ്റൊരു ബസ് എത്തിച്ചാണ് ഹോട്ടലിലേക്കു മാറ്റിയത്. ആർക്കും പരുക്കില്ലെന്നാണു വിവരം. സംഭവം നടക്കുമ്പോൾ ക്യാപ്റ്റൻ ശുഭ്മന്‍ ഗിൽ ഉൾപ്പടെ പ്രധാന താരങ്ങളെല്ലാം ബസിൽ ഉണ്ടായിരുന്നു. കൃത്യസമയത്ത് ഇവരെയെല്ലാം മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി.
ഫൈനൽ മത്സരത്തിൽ ഗുജറാത്തിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു അഞ്ച് വിക്കറ്റു വിജയമാണു നേടിയത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ 18 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ആർസിബി വിജയത്തിലെത്തി. 42 പന്തുകള്‍ നേരിട്ട് 75 റൺസെടുത്തു പുറത്താകാതെനിന്ന സൂപ്പർ താരം വിരാട് കോലിയാണ് ആർസിബിയെ അനായാസ വിജയത്തിലെത്തിച്ചത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിനായി 37 പന്തുകളിൽനിന്ന് 50 റൺസടിച്ച വാഷിങ്ടൻ സുന്ദര്‍ മാത്രമാണു തിളങ്ങിയത്.
ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചില്ലെന്ന് മത്സരത്തിനു ശേഷം ഗില്‍ പ്രതികരിച്ചു. ‘‘ഞങ്ങൾക്ക് 180–190 റൺസ് നേടാൻ സാധിച്ചിരുന്നെങ്കിൽ ഇതു കുറച്ചുകൂടി നല്ല മത്സരമാകുമായിരുന്നു. തുടക്കത്തിൽ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടതിനാല്‍ ഞങ്ങൾക്കു മത്സരത്തിലേക്കു തിരികെയെത്താൻ കഴിഞ്ഞില്ല. പവർപ്ലേയിൽ ആർസിബിയുടെ വിക്കറ്റുകൾ ലഭിച്ചപ്പോൾ ഗുജറാത്തിന് സാധ്യതയുണ്ടെന്നു കരുതി. മികച്ച ബോളിങ് നിരയുണ്ടായിട്ടും കൂടുതൽ റൺസ് വഴങ്ങിയതു തിരിച്ചടിയായി. ടീമിന്റെ ആകെയുള്ള പ്രകടനത്തിൽ സന്തോഷമുണ്ട്. പക്ഷേ ട്രോഫികൾ വിജയിക്കണമെങ്കിൽ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.
Gujarat Titans autobus caught small occurrence successful Ahmedabad owed to abbreviated circuit successful AC
The incidental happened portion going to the edifice aft the last match, the players were taken down owed to abbreviated circuit. Other arrangements were made to instrumentality them to the edifice pic.twitter.com/OOSFKLJLFM
English Summary:






English (US) ·