Curated by: ഗോകുൽ എസ്|Samayam Malayalam•3 Jun 2025, 7:13 pm
RCB vs PBKS IPL Final: 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും, പഞ്ചാബ് കിങ്സും ഏറ്റുമുട്ടുന്നു. ലീഗിന് ഇക്കുറി പുതിയ ജേതാക്കളെ ലഭിക്കും.
ഹൈലൈറ്റ്:
- ഐപിഎൽ ഫൈനലിൽ ആർസിബിയും പഞ്ചാബ് കിങ്സും നേർക്കുനേർ
- ത്രില്ലർ ഫൈനൽ പ്രതീക്ഷിച്ച് ആരാധകർ
- മത്സരത്തിൽ ആർസിബി ആദ്യം ബാറ്റ് ചെയ്യും
രജത് പാട്ടിദാറും ശ്രേയസ് അയ്യരും (ഫോട്ടോസ്- Samayam Malayalam) പഞ്ചാബ് കിങ്സ് പ്ലേയിങ് ഇലവൻ: പ്രിയാൻഷ് ആര്യ, ജോഷ് ഇംഗ്ലിസ്, ശ്രേയസ് അയ്യർ, നേഹാൽ വധേര, ശശാങ്ക് സിങ്, മാർക്കസ് സ്റ്റോയിനിസ്, അസ്മതുള്ള ഒമർസായ്, കൈൽ ജാമിസൺ, വിജയകുമാർ വൈശാഖ്, അർഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹൽ.
ഐപിഎൽ ഫൈനലിൽ ആദ്യ മുൻതൂക്കം പഞ്ചാബ് കിങ്സിന്, ടോസ് നേടി; കിടിലൻ പ്ലേയിങ് ഇലവനുകൾ ഇങ്ങനെ
അതേ സമയം ഇന്നത്തെ ഫൈനലിൽ ആരു ജയിച്ചാലും ഐപിഎല്ലിന് പുതിയ ജേതാക്കളെ ലഭിക്കും. 2008 ലെ പ്രഥമ സീസൺ ഐപിഎൽ മുതൽ മത്സര രംഗത്തുണ്ടെങ്കിലും ഇതുവരെ കിരീടം നേടാൻ സാധിച്ചിട്ടില്ലാത്ത രണ്ട് ടീമുകളാണ് പഞ്ചാബ് കിങ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും. കപ്പില്ലാ ടീമെന്ന നാണക്കേടിൽ നിന്ന് ഒരു ടീം ഇന്ന് പുറത്ത് കടക്കുമെന്ന് ചുരുക്കം.
ആർസിബി ഫൈനലിലേക്കുള്ള വഴി: രജത് പാട്ടിദാർ നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഈ സീസണിന്റെ തുടക്കം മുതൽ മിന്നും ഫോമിലാണ്. ലീഗ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് അവർ പ്ലേ ഓഫിൽ എത്തിയത്. 14 കളികളിൽ 19 പോയിന്റായിരുന്നു ടീമിന്റെ സമ്പാദ്യം. ഒൻപത് കളികളിൽ വിജയം നേടിയ ടീം നാല് മത്സരങ്ങളിൽ തോറ്റു. ഒരു മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്സായിരുന്നു ടീമിന്റെ എതിരാളികൾ. എട്ട് വിക്കറ്റിന്റെ ഗംഭീര ജയം നേടി ഫൈനലിലേക്ക് മാർച്ച് ചെയ്യാൻ അവർക്കായി. സുയാഷ് ശർമയായിരുന്നു കളിയിലെ കേമൻ.
പഞ്ചാബ് കിങ്സ് ഫൈനലിലേക്കുള്ള വഴി: 2025 സീസണ് മുൻപ് നടന്ന മെഗാലേലത്തോട് കൂടി അടിമുടി മാറിയ പഞ്ചാബ് കിങ്സ് കിടിലൻ പ്രകടനമാണ് ഈ സീസണിൽ ഉടനീളം കാഴ്ച വെച്ചത്. ലീഗ് ഘട്ടത്തിൽ, പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായിരുന്നു അവർ. 14 കളികളിൽ 19 പോയിന്റുമായാണ് ടീം ലീഗ് ഘട്ടം അവസാനിപ്പിച്ചത്. ഒൻപത് മത്സരങ്ങളിൽ വിജയിച്ച ടീം, നാല് മത്സരങ്ങളിൽ തോറ്റു. ഒരു മത്സരത്തിന് ഫലമുണ്ടായില്ല. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായത് കൊണ്ടുതന്നെ പ്ലേ ഓഫിൽ ആദ്യ ക്വാളിഫയറിലേക്ക് അവരെത്തി. എന്നാൽ അവിടെ ആർസിബിയോട് എട്ട് വിക്കറ്റിന്റെ തോൽവി പഞ്ചാബിന് ഏറ്റുവാങ്ങേണ്ടി വന്നു.
രണ്ടാം ക്വാളിഫയറിൽ കരുത്തരായ മുംബൈ ഇന്ത്യൻസാണ്, പഞ്ചാബ് കിങ്സിന്റെ എതിരാളികളായി എത്തിയത്. അവിടെ അഞ്ച് വിക്കറ്റിന് ഹാർദിക് പാണ്ഡ്യയെയും സംഘത്തെയും കീഴടക്കി പഞ്ചാബ് ഐപിഎൽ ഫൈനലിലേക്ക് മുന്നേറി. ക്യാപ്റ്റൻ ശ്രേയസ് അയ്യരായിരുന്നു ഈ കളിയിൽ പഞ്ചാബിന്റെ ഹീറോ.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക







English (US) ·