ഐപിഎൽ ഫൈനലിൽ വഴിത്തിരിവായത് ഇക്കാര്യം, പഞ്ചാബിനെ തോൽപ്പിച്ചത് ആ താരം; ആർസിബി നന്ദി പറയേണ്ടത് കൃണാലിന്

7 months ago 8
2025 സീസൺ ഐപിഎല്ലിൽ കിരീടം ചൂടിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. ആവേശകരമായ ഫൈനലിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് കീഴടക്കിയാണ് ആർസിബിയുടെ കിരീട ധാരണം. ഐപിഎൽ ചരിത്രത്തിൽ ആർസിബിയുടെ ആദ്യ കിരീടം കൂടിയാണിത്. അഹമ്മദാബാദിൽ നടന്ന കലാശപ്പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ 190/9 എന്ന മികച്ച സ്കോർ നേടിയപ്പോൾ, പഞ്ചാബ് കിങ്സിന്റെ മറുപടി‌ 184/7 ൽ അവസാനിച്ചു.ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാറാടിച്ച ഫൈനലിൽ പ്രധാന വഴിത്തിരിവായത് കൃണാൽ പാണ്ഡ്യയുടെ കിടില‌ൻ സ്പെല്ലാണ്. കൃണാലിന്റെ നാലോവറുകൾ തന്നെയാണ് ആർസിബിയുടെ വിജയത്തിന് പ്രധാന കാരണം. നാല് ഓവറുകളിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് നിർണായക വിക്കറ്റുകളാണ് ഫൈനലിൽ കൃണാൽ പാണ്ഡ്യ വീഴ്ത്തിയത്‌. ഫൈനലിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടതും കൃണാൽ തന്നെ

ഐപിഎൽ ഫൈനലിൽ വഴിത്തിരിവായത് ഇക്കാര്യം, പഞ്ചാബിനെ തോൽപ്പിച്ചത് ആ താരം; ആർസിബി നന്ദി പറയേണ്ടത് കൃണാലിന്



മധ്യ ഓവറുകളിൽ പഞ്ചാബ് കിങ്സ് ബാറ്റർമാരെ വരിഞ്ഞുമുറുക്കുന്ന പ്രകടനമായിരു‌ന്നു കൃണാലിന്റേത്‌. റൺസ് വിട്ടുകൊടുക്കുന്നതിൽ താരം വലിയ പിശുക്ക് കാണിച്ചതോടെ പഞ്ചാബിന്റെ റിക്വയേഡ് റൺ റേറ്റ് ഉയരുകയും ബാറ്റർമാർക്ക് സമ്മർദ്ദം വർധിക്കുകയും ചെയ്തു. പ്രഭ്സിമ്രാൻ സിങ്ങിന്റെയും ജോഷ് ഇംഗ്ലിസിന്റെയും വിക്കറ്റുകളാണ് കൃണാൽ വീഴ്ത്തിയത്. ഇതിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ഇംഗ്ലിസ് വീണതോടെയാണ് കളി ആർസിബിയുടെ വരുതിയിലേക്ക് വന്നത്.

അതേ സമയം പഞ്ചാബ് കിങ്സിനെ മത്സരത്തിൽ ബാക്ക്ഫുടിലാക്കിയത് നേഹാൽ വധേരയുടെ പ്രകടനമായിരുന്നു. അഞ്ചാം നമ്പരിൽ ബാറ്റ് ചെയ്ത താരം പന്ത് മിഡിൽ ചെയ്യാൻ പോലും ബുദ്ധിമുട്ടുന്നതാണ് ഫൈനലിൽ കണ്ടത്. 18 പന്തിൽ 15 റൺസ് മാത്രം നേടിയാണ് വധേര ഫൈനലിൽ വീണത്. നേഹാൽ വധേരയുടെ മോശം ഇന്നിങ്സ് ടീമിന്റെ റിക്വയേഡ് റൺ റേറ്റ് ഉയർത്തുകയും. മറ്റ് ബാറ്റർമാർ സമ്മർദ്ദത്തിൽ വീണ് കൂറ്റൻ സ്കോറുകൾക്ക് ശ്രമിച്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തുകയും ചെയ്തു. പഞ്ചാബ് കിങ്സിന്റെ ഫൈനൽ പരാജയത്തിന് പിന്നിൽ വധേരയുടെ ഇന്നിങ്സ് പ്രധാന കാരണമായി എന്നു പറഞ്ഞാൽ തെറ്റില്ല.

Also Read: ഐപിഎല്ലിൽ ആർസിബിക്ക് ചരിത്ര കിരീടം, ഫൈനലിൽ പഞ്ചാബ് കിങ്സിനെ തകർത്തു; ആരാധകർക്ക് ആഘോഷ രാവ്

വധേരക്ക് പുറമെ പ്രഭ്സിമ്രാൻ സി‌ങ്ങിന്റെ ഇന്നിങ്സും ഫൈനലിൽ പഞ്ചാബ് കിങ്സിന് തിരിച്ചടിയായി. ഓപ്പണറായ താരം 22 പന്തിൽ നിന്ന് വെറും 26 റൺസ് മാത്രം നേടിയാണ് പുറത്തായത്.‌ ചേസിങ്ങിന്റെ തുടക്കത്തിൽ തന്നെ ഇതുപോലൊരു മോശം ഇന്നിങ്സ് വന്നത് പഞ്ചാബ് കിങ്സിനെ സമ്മർദ്ദത്തിലാക്കി.

Also Read: ഐപിഎല്ലിൽ കിടിലൻ റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്ലി; നേട്ടം കൈവരിച്ചത് ഫൈനലിനിടെ

ഫൈനൽ ഇങ്ങനെ: ഫൈനലിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബാറ്റിങ്ങിന് ഇറങ്ങാൻ നിർബന്ധിതരായ ആർസിബി 20 ഓവറിൽ 190/9 എന്ന മികച്ച സ്കോറാണ് നേടിയത്. 43 റൺസെടുത്ത വിരാട് കോഹ്ലി യായിരുന്നു ടീമിന്റെ ടോപ് സ്കോറർ‌.

191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ മറുപടി 184/7 ൽ അവസാനിച്ചു. 30 പന്തിൽ 61 റൺസ് നേടി പുറത്താകാതെ നിന്ന ശശാങ്ക് സിങ്ങായിരുന്നു അവരുടെ ടോപ് സ്കോറർ. ആർസിബിക്ക് വേണ്ടി കൃണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Read Entire Article