Published: June 16 , 2025 05:54 PM IST Updated: June 17, 2025 08:39 AM IST
1 minute Read
ഇസ്‌ലാമാബാദ് ∙ വിചിത്രമായ പ്രസ്താവന നടത്തി വീണ്ടും ട്രോളുകളിൽ നിറഞ്ഞ് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഐപിഎൽ മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റുകൾ പാക്കിസ്ഥാൻ ഹാക്ക് ചെയ്തതായി ഖ്വാജ ആസിഫ് അവകാശപ്പെട്ടു. മേയ് 8ന് ധരംശാലയിൽ നടന്ന പഞ്ചാബ് കിങ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള ഐപിഎൽ മത്സരം പരാമർശിച്ചായിരുന്നു ഖ്വാജ ആസിഫിന്റെ പ്രസ്താവന. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിനു പിന്നാലെയാണ് പഞ്ചാബ് – ഡൽഹി മത്സരം പാതിവഴിയിൽ നിർത്തിയത്.
‘‘ഇതെല്ലാം പാക്കിസ്ഥാന്റെ തദ്ദേശീയ സാങ്കേതികവിദ്യയാണെന്ന് ഇന്ത്യക്ക് മനസിലാകുന്നില്ല. നമ്മുടെ സൈബർ പോരാളികൾ ഇന്ത്യയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. ഇന്ത്യയിലെ ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ലൈറ്റുകൾ അണച്ചു. ഐപിഎൽ മത്സരം നിർത്തിവയ്ക്കേണ്ടി വന്നു. ഇന്ത്യയിലെ അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടു. അവരുടെ വൈദ്യുതി ഗ്രിഡ് അടച്ചുപൂട്ടി. ഈ ആക്രമണങ്ങളെല്ലാം, നമ്മുടെ സൈബർ പേരാളികളാണ് നടത്തിയത്’’ – ഖ്വാജ ആസിഫ് പറഞ്ഞു.
പാക്കിസ്ഥാൻ പ്രതിരോധമന്ത്രിയുടെ പരാമർശം ഇതിനോടകം എക്സിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. സൈബർ രംഗത്ത് പാക്കിസ്ഥാനിൽ വ്യത്യസ്ത ആശയങ്ങളും സിലബസും ഉണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് ഒരു ആരാധകൻ പരിഹസിച്ചത്. ഐപിഎൽ ഫ്ലഡ്‌ലൈറ്റുകൾ വൈഫൈയിൽ പ്രവർത്തിക്കില്ല എന്നായിരുന്നു മാറ്റൊരാളുടെ പരിഹാസം. ഖ്വാജ ആസിഫ് ഇതിനുമുമ്പും വിചിത്ര പ്രസ്താവനകളിലൂടെ ട്രോളുകളിൽ നിറഞ്ഞിരുന്നു.
English Summary:








English (US) ·