Published: April 25 , 2025 07:51 PM IST
1 minute Read
ലഹോർ∙ ഇന്ത്യന്‍ പ്രീമിയർ ലീഗിൽ കളിക്കാൻ ആഗ്രഹിക്കുന്നതായി മുൻ പാക്കിസ്ഥാൻ താരം മുഹമ്മദ് ആമിർ. ബ്രിട്ടിഷ് പാസ്പോർട്ട് ലഭിക്കുമ്പോൾ ഐപിഎൽ ലേലത്തിൽ പങ്കെടുക്കാനും ടൂർണമെന്റിൽ കളിക്കാനും താൽപര്യമുണ്ടെന്നും ആമിർ തുറന്നുപറഞ്ഞു. ഐപിഎലിനായി പാക്കിസ്ഥാൻ സൂപ്പർ ലീഗ് വേണ്ടെന്നു വയ്ക്കുന്നതിൽ കുഴപ്പമില്ലെന്നും ആമിർ വ്യക്തമാക്കി. നിലവില്‍ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ടീമിന്റെ താരമാണ് മുഹമ്മദ് ആമിർ.
കഴിഞ്ഞ വർഷം രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ആമിർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റിൽ സജീവമാണ്. അതിന്റെ ഭാഗമായാണ് ഐപിഎൽ കളിക്കാനുള്ള മോഹവും താരം തുറന്നുപറഞ്ഞത്. ‘‘അവസരം ലഭിച്ചാൽ ഉറപ്പായും ഞാൻ ഇന്ത്യയിൽ കളിക്കും. ഞാനത് തുറന്നുപറയുകയാണ്. അടുത്ത വര്‍ഷം എനിക്ക് ഐപിഎൽ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കും. അവസരമുണ്ടെങ്കിൽ ഞാൻ കളിക്കുന്നതിൽ എന്താണു തെറ്റ്? ഇന്ത്യയിൽ കളിക്കാൻ പറ്റിയില്ലെങ്കിൽ മാത്രം പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ഇറങ്ങാം.’’– ആമിർ ഒരു പാക്കിസ്ഥാൻ മാധ്യമത്തോടു പ്രതികരിച്ചു.
പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെ ഐപിഎൽ കളിക്കുന്നതിൽനിന്നു വിലക്കിയിട്ടുണ്ട്. ഐപിഎലിന്റെ ഉദ്ഘാടന സീസണിൽ മാത്രമായിരുന്നു പാക്ക് താരങ്ങൾ കളിക്കാനെത്തിയത്. എന്നാൽ പാക്ക് താരമായിരുന്ന അസർ മുഹമ്മദ് 2011ൽ ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ചശേഷം ഐപിഎലിൽ മൂന്നു സീസണുകൾ കളിച്ചിട്ടുണ്ട്.
English Summary:








English (US) ·