ഐപിഎൽ ലേലത്തിൽ വമ്പൻ നീക്കത്തിന് ഡൽഹി ക്യാപിറ്റൽസ്; രണ്ട് വിദേശ താരങ്ങളെ ലക്ഷ്യം; നിലപാട് വ്യക്തമാക്കി സൗരവ് ഗാംഗുലി

2 weeks ago 3
ഐപിഎൽ 2027 സീസണിന് മുന്നോടിയായി വമ്പൻ അഴിച്ചുപണികളുമായി ഡൽഹി ക്യാപിറ്റൽസ് . ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തി കന്നി കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ പരിശീലക സംഘത്തിലും താരനിരയിലും വലിയ മാറ്റങ്ങളാണ് ഫ്രാഞ്ചൈസി വരുത്തുന്നത്. അതിനിടെ വരാനിരിക്കുന്ന മിനി താരലേലത്തിൽ ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്ന രണ്ട് വിദേശ താരങ്ങളുടെ പേരുകൾ ഡൽഹിയുടെ പുതിയ മുഖ്യപരിശീലകൻ സൗരവ് ഗാംഗുലി വെളിപ്പെടുത്തി.

ഓസ്ട്രേലിയൻ വെടിക്കെട്ട് ബാറ്റർ ജാക്ക് ഫ്രേസർ മ​ഗ്യൂർക്ക്, വെസ്റ്റ് ഇൻഡീസ് താരം ഷായ് ഹോപ്പ് എന്നിവരെയാണ് ഡൽഹി പ്രധാനമായും ലക്ഷ്യമിടുന്നത്. ആനന്ദബസാർ പത്രികയ്ക്ക് നൽകിയ അഭിമുഖത്തിൽ രണ്ട് വിദേശ താരങ്ങളെ സ്വന്തമാക്കാനാണ് ടീം പ്രധാനമായും ആഗ്രഹിക്കുന്നതെന്നും ഓസ്ട്രേലിയയുടെ ഫ്രേസർ മ​ഗ്യൂർക്കിനെയും വെസ്റ്റ് ഇൻഡീസിന്റെ ഷായ് ഹോപ്പിനെയും ടീമിലെത്തിക്കാനാണ് ശ്രമമെന്നും ഗാംഗുലി പറഞ്ഞു.

എച്ച് 1ബി വിസ നിയന്ത്രണം; യുഎസിലെ ആരോഗ്യ മേഖലയെ ബാധിക്കും മുന്നറിയിപ്പുമായി ഇന്ത്യാസ്പോറ

ഡിസംബർ 16-ന് ഗോവയിൽ വെച്ച് ഐപിഎൽ 2027 മിനി ലേലം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ലേലത്തിന് ഒരു മാസം മുൻപ്, അതായത് നവംബർ 17-ഓടെ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികൾ സമർപ്പിക്കണം. ഡൽഹി ക്യാപിറ്റൽസിന് പരിചിതനായ താരമാണ് ഫ്രേസർ മ​ഗ്യൂർക്ക്. 2024ൽ സൗത്ത് ആഫ്രിക്കൻ ഫാസ്റ്റ് ബൗളർ ലുങ്കി എൻഗിഡിക്കു പകരക്കാരനായാണ് താരം ടീമിലെത്തിയത്.

പിന്നീട് മെഗാ ലേലത്തിൽ റൈറ്റ് ടു മാച്ച് (ആർടിഎം) കാർഡ് ഉപയോഗിച്ച് ഒമ്പത് കോടി രൂപയ്ക്കാണ് ഡൽഹി താരത്തെ നിലനിർത്തിയത്. 15 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 25.67 ശരാശരിയിലും 199.49 സ്ട്രൈക്ക് റേറ്റിലും 385 റൺസാണ് മ​ഗ്യൂർക്ക് നേടിയിട്ടുള്ളത്. അതിവേഗം റൺസ് കണ്ടെത്താനുള്ള താരത്തിന്റെ കഴിവ് ഡൽഹിയുടെ ബാറ്റിങ് നിരയ്ക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ.



Samayam Malayalamസൂര്യകുമാർ യാദവ് വീണ്ടും ടി20 ക്രിക്കറ്റിലേക്ക്, മുംബൈയുടെ നായകനായേക്കും; ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവ് ലക്ഷ്യം
അതേസമയം, ഷായ് ഹോപ്പും ഡൽഹിക്കായി നേരത്തെ കളിച്ചിട്ടുണ്ട്. 2024 സീസണിൽ 75 ലക്ഷം രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്. എന്നാൽ ഒരു സീസണിന് ശേഷം ഡൽഹി ഹോപ്പിനെ ഒഴിവാക്കി. ഇപ്പോൾ വീണ്ടും താരത്തെ ടീമിലെത്തിക്കാനാണ് ഫ്രാഞ്ചൈസി ആലോചിക്കുന്നത്. അവസാന ഇന്ത്യൻ പര്യടനത്തിൽ റെക്കോഡ് പ്രകടനമാണ് ഷായ് ഹോപ്പ് കാഴ്ചവെച്ചത്.

ട്രേഡ് വിൻഡോയിലൂടെയും കരുത്തുറ്റ കളിക്കാരെ സ്വന്തമാക്കാൻ ഡൽഹി സജീവമായി രംഗത്തുണ്ട്. ഇന്ത്യൻ പേസർ ടി നടരാജനെ സൺറൈസേഴ്സ് ഹൈദരാബാദിന് കൈമാറി ലെഗ് സ്പിന്നർ സീഷാൻ അൻസാരിയെ ടീമിലെത്തിച്ചു. നേരത്തെ കുൽദീപ് യാദവിനെ ലഖ്നൗ സൂപ്പർ ജയന്റ്സിന് കൈമാറി വിക്കറ്റ് കീപ്പർ ബാറ്റസ്മാനായ റിഷഭ് പന്തിനെ തിരികെകൊണ്ടുവരുകയും ചെയ്തു.

കാത്തിരിപ്പ് തീരാൻ ഇനി ആറ് നാൾ, ന്യൂസീലൻഡിൽ ആദ്യമായി ഫുട്ബോൾ കളിക്കാൻ ഇന്ത്യൻ ടീം; ചരിത്ര പ്രകടനം ലക്ഷ്യമിട്ട് ഖാലിദ് ജമീലും സംഘവും


പരിശീലക സംഘത്തിലും ഡൽഹി വലിയ അഴിച്ചുപണി നടത്തി. മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിനെ അസിസ്റ്റന്റ് കോച്ചും ബാറ്റിങ് പരിശീലകനുമായി നിയമിച്ചു. ഒപ്പം ഇന്ത്യയുടെ മുൻ ലെഗ് സ്പിന്നർ അമിത് മിശ്ര സ്പിൻ ബൗളിങ് പരിശീലകനായി ചുമതലയേറ്റു. അതിനു ശേഷം സൗരവ് ഗാംഗുലി മുഖ്യപരിശീലകനായി സ്ഥാനമേറ്റു.

2025, 2026 സീസണുകളിൽ പ്ലേഓഫിലെത്താൻ കഴിയാതെ പോയത് ഡൽഹി ക്യാപിറ്റൽസിനു വലിയ ഒരു പ്രഹരമായി. അതിനാൽ പുതിയ പരിശീലക സംഘത്തിന്റെയും അനുഭവ സമ്പത്തും ലക്ഷ്യമിടുന്ന താരങ്ങളും ടീമിൽ എത്തിയാൽ ഐപിൽ 2027ൽ മികച്ച കളി കാഴ്ചവെക്കാനും പ്ലേയോഫിൽ ഡൽഹിയെ കടക്കാൻ സഹായിക്കുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ.

Read Entire Article