27 March 2025, 10:41 AM IST

ടൂർണമെന്റിൽ ജേതാക്കളായ കേരള ടീം | Photo: https://www.instagram.com/blindfootball_india/
മലപ്പുറം: ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ ആദ്യമായി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഭാഗികമായി കാഴ്ചശക്തിയുള്ളവർക്ക് (IBFF Partially Sighted Championship 2025) വേണ്ടിയുള്ള ഫുട്ബോൾ മത്സരത്തിൽ കേരളം ജേതാക്കളായി. ഫൈനലിൽ ഒഡീഷയ്ക്കെതിരേയായിരുന്നു കേരളത്തിന്റെ ജയം. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ടീം കിരീടം നേടിയത്.
മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്ന ടൂർണമെന്റിൽ കേരളത്തിന് വേണ്ടി സൂജിത് എം.എസ്., അഹദ് പി.പി. എന്നിവർ ഗോൾ നേടി. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായി കേരളത്തിന്റെ മുഹമ്മദ് ഷുഹൈബിനെ തിരഞ്ഞെടുത്തു. സുജിത് എം.എസ്. മികച്ച താരമായി.

Content Highlights: IBFF Partially Sighted Championship kerala








English (US) ·