Authored by: അശ്വിനി പി|Samayam Malayalam•25 Nov 2025, 2:48 pm
ഓരോ ബ്രേക്കപ് സംഭവിക്കുമ്പോള്‍ ഹാര്‍ട്ട്‌ബ്രേക്ക് ഉണ്ടാവാറുണ്ട്. പക്ഷേ അതിനെക്കാള്‍ എല്ലാം വേദന തോന്നാറുള്ളത് ആഗ്രഹിച്ചത് കിട്ടാതിരിക്കുമ്പോഴാണ് എന്ന് ആന്‍ഡ്രിയ പറയുന്നു
ആൻഡ്രിയ ജെർമിയഎനിക്ക് ചെറു പ്രായത്തില്‍ ഉണ്ടായ മോശം അനുഭവം, മറ്റു സ്ത്രീകള്‍ അനുഭവിച്ചതുവച്ചു നോക്കുമ്പോള്‍ വളരെ ചെറുതാണ്. എനിക്കൊരു പ്രിവിലേജ് ഉണ്ട്. പിന്നില്‍ നിന്ന് വന്ന് പിച്ചുന്നതും, ബസ്സിലുണ്ടായ മോശം അനുഭവവും ചില സ്ത്രീകള്‍ നേരിട്ട, ജീവിതമേ ഇല്ലാതെയാവുന്ന അവസ്ഥയിലേക്ക് എത്തിക്കുന്ന അനുഭവത്തെക്കാള്‍ ചെറുതാണ്. പക്ഷേ അതിന് സ്ത്രീകളെ തന്നെ കുറ്റം പറയുന്ന അവസ്ഥയാണ് മനസ്സിലാവാത്തത്.
Also Read: അവനെ ഞങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കാറേയില്ല, ഫോട്ടോ പോലും മറച്ചുവച്ചിരിക്കുകയാണ്; ജിഷ്ണുവിനെ കുറിച്ച് അച്ഛന്സിനിമയില് മി ടൂ അനുഭവം തുറന്ന് പറഞ്ഞ ആളെ ബാന്‍ ചെയ്തു. അതെന്തൊരു അനീതിയാണ്. പറഞ്ഞവരാണ് തെറ്റുകാര്‍ എന്ന രീതിയിലായി. സ്ത്രീകളുടെ വസ്ത്ര ധാരണത്തെ കുറിച്ച് പറയുന്നവരാണ് ഐറ്റം ഡാന്‍സുകള്‍ ആവര്‍ത്തിച്ചു കാണുന്നതും ആസ്വദിക്കുന്നവരും. അത് മികച്ചതാണെങ്കില്‍ എന്തുകൊണ്ട് സ്ത്രീകള്‍ അത്തരം ഡ്രസ്സുകള്‍ ഇടുന്നതിനെ വിമര്‍ശിക്കണം.
ഇവിടെ ആഗസ്റ്റ് പതിനഞ്ചാം തിയ്യതി സ്വാതന്ത്ര്യം ആഘോഷിക്കുന്നു. വാസ്തവത്തില്‍ ഒരു സ്ത്രീയ്ക്ക് സുരക്ഷിതമായി ഏത് അവസ്ഥയിലും തനിച്ച് നടക്കാന്‍ കഴിയുന്ന ഒരു സാഹചര്യം വരട്ടെ, അപ്പോള്‍ മാത്രമാണ് സ്വാതന്ത്ര്യം ലഭിക്കുന്നത്- ആന്‍ഡ്രിയ പറഞ്ഞു
മാസാവസാനം വട്ടപ്പൂജ്യമാകാതിരിക്കാൻ പ്രവാസികൾ നാട്ടിലുള്ളവരോട് ഈ കാര്യം പറയണം
ജീവിതത്തില്‍ ഏറ്റവും അധികം തകര്‍ന്നുപോയ അവസ്ഥ ഏതാണ് എന്ന് ചോദിച്ചപ്പോള്‍, അത്തരം നിരവധി അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട് എന്ന് ആന്‍ഡ്രിയ പറയുന്നു. ഓരോ ബ്രേക്കപ് കഴിയുമ്പോഴും ഹാര്‍ട്ട് ബ്രേക്‌സ് ഉണ്ടാവാറുണ്ട്. പക്ഷേ ഏറ്റവും അധികം വേദന തോന്നുന്നത്, ആഗ്രഹിച്ച ഒരു കാര്യം കിട്ടാതെയാവുമ്പോഴാണ്. ഞാന്‍ വിദേശത്ത് പോയി പഠിക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു, അത് നടക്കാതെയായപ്പോള്‍ വല്ലാതെ വേദന തോന്നി. സമീപകാലത്ത് എന്റെ സിനിമ റിലീസ് ചെയ്യാതെയായപ്പോഴും അതേ അവസ്ഥയുണ്ടായിരുന്നു. അത്തരം ഹാര്‍ട്ട് ബ്രേക്ക് എന്നും സംഭവിക്കുന്നതാണ്. അതില്‍ നിന്ന് മുന്നോട്ടു വന്നുകൊണ്ടേയിരിക്കും. അത് കാരണം ഏതെങ്കിലും ആളുകളിലോ, പ്രണയത്തിലോ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല- ആന്‍ഡ്രിയ ജെര്‍മിയ പറഞ്ഞു

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·