ഐശ്വര്യ ലക്ഷ്മിയെ കരയിപ്പിച്ച സൂരിയുടെ വാക്കുകൾ; തിന്നാൻ പോലും കാശില്ലാതെ കൊതിയോടെ നോക്കി നിന്ന കാലം, ഇന്ന് ചുവന്ന പരവതാനി വിരിച്ച് കൂട്ടി വരുന്നത് പോലെ

8 months ago 7

Authored byഅശ്വിനി പി | Samayam Malayalam | Updated: 13 May 2025, 1:49 pm

ദിവസം 20 രൂപയായിരുന്നു അന്ന് എന്റെ ശമ്പളം. ആഴ്ചയിക്ക് 120 രൂപ കൈയ്യിൽ കിട്ടിയാൽ നാട്ടിലയച്ചുകൊടുക്കാനും ചെലവിനും കൂടെ തികയില്ല.

<em>ഐശ്വര്യ ലക്ഷ്മി  | സൂരി</em>ഐശ്വര്യ ലക്ഷ്മി | സൂരി (ഫോട്ടോസ്- Samayam Malayalam)
തമിഴ് സിനിമാ ലോകത്ത് പല നടന്മാരുടെയും വളർച്ച സിനിമ സ്വപ്നം കാണുന്നവർക്ക് പ്രചോദനം ആണ്. ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയ വിജയ് സേതുപതിയും, ടെലിവിഷൻ ആങ്കറിങിൽ നിന്ന് ഇന്ന് തമിഴ് സിനിമയുടെ ഭാവിയായി വളരുന്ന ശിവകാർത്തികേയനും മുതൽ പല നടന്മാരും. അക്കൂട്ടത്തിലാണ് സൂരിയും. വെണ്ണിലാ കബടി കുളു എന്ന ചിത്രത്തിൽ പൊറോട്ട തിന്നുന്ന രംഗത്തെ കുറിച്ച് പണ്ടൊരിക്കൽ സൂരി ഇമോഷണലായി സംസാരിച്ചിട്ടുണ്ട്. ഭക്ഷണത്തിന് പോലും കാശില്ലാത്ത കാലത്ത് സിനിമയിൽ അത്തരം ഒരു രംഗം ചെയ്തത് സൂരിയ്ക്ക് വളരെ അധികം ഇമോഷണലായിരുന്നു

സൈഡ് റോളിൽ നിന്ന് കോമഡി റോളുകളിൽ പിന്നീട് സൂരി സജീവമായി. ശിവകാർത്തികേയൻ, രജിനികാന്ത്, വിജയ്, അജിത്ത് എന്നിങ്ങനെ എല്ലാ സൂപ്പർസ്റ്റാറുകൾക്കൊപ്പവും ഒപ്പത്തിനൊപ്പം നിന്ന് കോമഡി ചെയ്തു. അവിടെ നിന്ന് സൂരിയുടെ ഗംഭീരമൊരു ട്രാൻസ്ഫർമേഷനുണ്ടായിരുന്നു. സിക്സ് പാക്കൊക്കെയായി സൂരി വന്നത് ചർച്ചയായി. ഇപ്പോൾ നായക വേഷങ്ങളിൽ സജീവമാണ് സൂരി, മാമൻ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് നടൻ. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ സൂരിയുടെ നായികയായി എത്തുന്നത്.


Also Read: ആ‍‍‍‍ർതിയെ ഒഴിവാക്കി രവി മോഹൻ തന്റെ അടുത്ത് വരാനുണ്ടായ കാരണം വെളിപ്പെടുത്തി കെനീഷ ഫ്രാൻസിസ്; വിമർശനങ്ങൾക്കുള്ള മറുപടി

തിരുപ്പൂരിൽ വച്ച് ചിത്രത്തിന്റെ പ്രസ് മീറ്റ് നടന്നപ്പോഴാണ് സൂരി വികാരഭരിതനായി സംസാരിച്ചത്. സൂരിയുടെ വാക്കുകൾ കേട്ട ഐശ്വര്യ ലക്ഷ്മിയ്ക്കും കണ്ണീരടക്കാൻ കഴിഞ്ഞില്ല. 1993 ൽ അഞ്ച് സുഹൃത്തുക്കൾക്കൊപ്പം ജോലി ചെയ്യാനായി തിരുപ്പൂരിലെത്തിയതാണ് സൂരി. അന്ന് 20 രൂപയാണ് ദിവസ വരുമാനം. ആഴ്ചയിൽ 120 രൂപ കിട്ടും, അൻപത് രൂപ കൈയ്യിൽ വച്ച് ബാക്കി 70 നാട്ടിലേക്ക് അയക്കും. ആ കാശിൽ നിന്ന് ഭക്ഷണം കഴിക്കാൻ പോലും പിശുക്കുമായിരുന്നു. കൊതിയോടെ ഭക്ഷണം നോക്കി നിന്നതിനെ കുറിച്ചൊക്കെ സൂരി പറയുമ്പോൾ കരയുന്നുണ്ട്.

ഐശ്വര്യ ലക്ഷ്മിയെ കരയിപ്പിച്ച സൂരിയുടെ വാക്കുകൾ; തിന്നാൻ പോലും കാശില്ലാതെ കൊതിയോടെ നോക്കി നിന്ന കാലം, ഇന്ന് ചുവന്ന പരവതാനി വിരിച്ച് കൂട്ടി വരുന്നത് പോലെ


ആ നിലയിൽ നിന്ന തനിക്ക് തിരുപ്പൂരിന്റെ എല്ലാ കോണുകളും അറിയാം. ജീവിക്കാൻ പഠിച്ചത് തിരൂപ്പൂരിൽ നിന്നാണ്. ഇന്ന് ഞാൻ നായകനാകുന്ന ഒരു സിനിമയുടെ പ്രമോഷന് വേണ്ടി, കൈയ്യടിച്ച് ആർപ്പുവിളിച്ച് ആളുകൾ എന്നെ ഇങ്ങോട്ടേക്ക് കൊണ്ടു വരുമ്പോൾ ചുവന്ന പരവതാനി വിരിച്ച് എന്നെ സ്വീകരിക്കുന്നത് പോലെയാണ് തോന്നുന്നത്. എന്നോട് കരഞ്ഞ് പോകുന്നു- സൂരി പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article