ഐശ്വര്യത്തിന്റെ സൈറൺ മുഴക്കിയാണ് ആ വരവ് തന്നെ! നൂലുകെട്ടിന് ലക്ഷങ്ങളുടെ ഗോൾഡ്; ദിയയുടെ പുത്തൻ സന്തോഷങ്ങൾ

5 months ago 5

Authored by: ഋതു നായർ|Samayam Malayalam31 Jul 2025, 12:54 pm

പൊന്നിൻ വില കത്തിനിൽക്കുമ്പോൾ ആണ് ഓമിയുടെ നൂലുകെട്ട്. എന്നാൽ അവനുള്ളത്‌ അവൻ തന്നെ ഉണ്ടാക്കിയെന്നാണ് പ്രിയപെട്ടവരുടെ ഭാഷ്യം

ദിയ കൃഷ്ണദിയ കൃഷ്ണ (ഫോട്ടോസ്- Samayam Malayalam)
ദിയ കൃഷ്ണയുടെ കുഞ്ഞിന്റെ നൂലുകെട്ടുമായി ബന്ധപ്പെട്ട വിശേഷങ്ങൾ ആണ് ഇപ്പോൾ കെകെ കുടുംബത്തിൽ നടക്കുന്നത്. അച്ഛനും അമ്മയും മക്കളും ഉൾപ്പെടെ ആറോളം ചാനലുകൾ ആണ് കുടുംബത്തിനുള്ളത്. ഓമിയുടെ വരവ് മാത്രം കണ്ടത് എട്ടുമില്യനോളം കാഴ്ചക്കാർ ആണ്. യൂട്യൂബ് ഫോർമാറ്റ് അനുസരിച്ചുകൊണ്ട് കാഴ്ചക്കാർക്ക് അനുസരിച്ചാണ് വരുമാനംകൂടുന്നത്. അങ്ങനെ ഇത്തവണ ഉറപ്പായും മലയാളം യൂട്യൂബേഴ്സിന്റെ ഇടയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയത് ഓസി തന്നെ ആയിരിക്കും.

സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ ഉള്ള വർദ്ധനവ് മാത്രമല്ല, ജൂലൈ ആദ്യം മുതൽ ഓസി ഇട്ട മിക്ക വീഡിയോസും ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു. കാഴ്ചക്കാരുടെയും ലൈക്‌സിന്റെയും എണ്ണം കൂടിയതോടെ ദിയയുടെയും മകന്റെയും ഫാൻസ്‌ ആയി എത്തിയത് നിരവധിപേരാണ്. ഓമി വന്നതോടെയാണ് റെഗുലർ ആയി വീഡിയോസ് തങ്ങൾ കാണുന്നതെന്നും ആരാധകർ പറയുന്നുണ്ട്. വീഡിയോ പങ്കുവച്ചു മണിക്കൂറുകൾക്ക് ഉള്ളിലാണ് ലക്ഷകണക്കിന് ആരാധകരെ ദിയ സ്വന്തം ആക്കുന്നത്. കുഞ്ഞിന്റെ നൂല് കെട്ടുദിവസത്തിനായി ഒരുങ്ങുകയാണ് വീട്.

നാലു പെണ്കുഞ്ഞുങ്ങൾക്ക് ശേഷം വന്നെത്തിയ ഓമിക്ക് വേണ്ടി ഹൻസിക വരെ ഗോൾഡൻ ഗിഫ്റ്റ്‌സ് ആണ് ഒരുക്കുന്നത്.

ALSO READ: ആദ്യത്തെ കാമുകൻറെ മരണം, ദാമ്പത്യ ജീവിതത്തിൽ അനുഭവിച്ചത്, അതിന് ശേഷം 9 വർഷത്തെ ലിവിങ് ടുഗെദർ റിലേഷൻഷിപ്; കേറ്റി പെറിയുടെ ജീവിതത്തിൽ സംഭവിച്ചത്വളയും തളയും മാലയും അരഞ്ഞാണവും അടക്കം വീട്ടിലെ എല്ലാ അംഗങ്ങളും അശ്വിന്റെ കുടുംബവും തങ്ങളുടെ കുഞ്ഞോമിക്കായി ലക്ഷങ്ങളുടെ സമ്മാനങ്ങൾ ആണ് നൽകിയത്.


ദിയ കൃഷ്ണയും ചടങ്ങിന് അണിയനായി വിലപിടിപ്പുള്ള റൂബി സ്റ്റോൺ പതിച്ച ചെയിൻ ആണ് വാങ്ങിയത്. ഒരു അൻപതുലക്ഷം രൂപ ഉണ്ടെങ്കിൽ ലാവിഷ് ആയി വാങ്ങാനുള്ള കളക്ഷൻ ഉണ്ടെന്നും തന്നെ പറ്റിച്ചുപോയ ജീവനക്കാർ പകുതി പൈസ തന്നിരുന്നു എങ്കിൽ ഇതൊക്കെ ഈസി ആയി പർച്ചേസ് ചെയ്യാമായിരുന്നു എന്നും ദിയ പറഞ്ഞു.

ALSO READ: ലക്ഷ്മിക്ക് ഇത് സ്വപ്നസമാനമായ നിമിഷം! ചേച്ചിക്ക് ഒപ്പം നിൽക്കുന്ന ഫീൽ; ഭാവനയുടെ ആ വൈറൽ ലുക്കിന് പിന്നിലെ കഥഓമിയുടെ മുഖം ഇതുവരെയും ആരാധകരെ കാണിച്ചിട്ടില്ല ഓസി. പകരം ഒരു സ്‌പെഷ്യൽ ഡേ അതിനായി മാറ്റി വച്ചിട്ടുണ്ടെന്നും ദിയ പറയുമ്പോൾ മില്യൺ കാഴ്ചക്കാരിലേക്ക് ആകും ആ വ്ലോഗ് ദിയയെ കൊണ്ട് ചെന്നെത്തിക്കുക എന്ന കാര്യത്തിൽ സംശയം വേണ്ട.
Read Entire Article