Published: June 12 , 2025 07:29 AM IST
1 minute Read
ദുബായ് ∙ ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യൻ ബാറ്റർ തിലക് വർമ മൂന്നാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് ആണ് ഒന്നാമത്. ഇന്ത്യയുടെ അഭിഷേക് ശർമ രണ്ടാമതും. ഇന്ത്യയുടെ സൂര്യകുമാർ യാദവ് ആറാമതാണ്. ഇംഗ്ലിഷ് കൗണ്ടിയിൽ ഹാംഷെറിനുവേണ്ടി കളിക്കാൻ തിലക് വർമ കരാറൊപ്പിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസൺ റാങ്കിങ്ങിൽ 36–ാം സ്ഥാനത്താണ്.
ബോളിങ്ങിൽ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി മൂന്നാം സ്ഥാനത്തും രവി ബിഷ്ണോയ് ഏഴാമതുമുണ്ട്. ന്യൂസീലൻഡിന്റെ ജേക്കബ് ഡഫി, ഇംഗ്ലണ്ടിന്റെ ആദിൽ റഷീദ് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഓൾറൗണ്ടർമാരിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയാണ് ഒന്നാമത്.
English Summary:








English (US) ·