Published: June 10 , 2025 09:20 AM IST Updated: June 10, 2025 10:20 AM IST
1 minute Read
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്.ധോണിയെ ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. ധോണിയടക്കം 7 പേരാണ് പുതുതായി ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിച്ചത്. ഇതോടെ ഹാൾ ഓഫ് ഫെയിമിലെ ആകെ അംഗങ്ങളുടെ എണ്ണം 115 ആയി. ഇതിൽ 11 പേർ ഇന്ത്യക്കാരാണ്.
ഗ്രെയിം സ്മിത്ത്, ഹാഷിം അംല (ദക്ഷിണാഫ്രിക്ക), ഡാനിയൽ വെട്ടോറി (ന്യൂസീലൻഡ്), മാത്യു ഹെയ്ഡൻ (ഓസ്ട്രേലിയ), സന മിർ (പാക്കിസ്ഥാൻ), സാറ ടെയ്‌ലർ (ഇംഗ്ലണ്ട്) തുടങ്ങിയവരാണു ഹാൾ ഓഫ് ഫെയിമിൽ പുതിയതായി ചേർക്കപ്പെട്ട മറ്റുള്ളവർ.
English Summary:








English (US) ·