ഐസ് ഹോക്കിയും പി.ടി.ഉഷയും തമ്മിൽ എന്തു ബന്ധം? ‘അടി’ തുടങ്ങി; താരത്തിന്റെ പരാതിയിൽ ഇടപെട്ട് ഐഒസി

5 days ago 3

ആൽബിൻ രാജ്

ആൽബിൻ രാജ്

Published: November 14, 2026 08:43 AM IST Updated: November 14, 2026 08:51 AM IST

1 minute Read

  • 2036 ഒളിംപിക്സ് വേദിക്കായുള്ള കൂടിക്കാഴ്ച 26ന്

പി.ടി.ഉഷ (X/PTUshaOfficial/)
പി.ടി.ഉഷ (X/PTUshaOfficial/)

ന്യൂഡൽഹി ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിലും അധികാരത്തർക്കങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി). ബാഹ്യ ഇടപെടലുകളില്ലാതെ സ്വതന്ത്രവും നീതിയുക്തവുമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഐഒസി കർശന നിർദേശം നൽകി. വിവാദങ്ങൾ ഇന്ത്യയുടെ ഒളിംപിക് പ്രസ്ഥാനത്തിന്റെ സൽപേരിനു മങ്ങലേൽപ്പിക്കുകയാണെന്നും ഐഒസി മുന്നറിയിപ്പ് നൽകി.

What you should work next

ഐഒഎ ഭരണസമിതിയിലെ ‘സ്പോർട്സ്പഴ്സൻ ഓഫ് മെറിറ്റ്’ (എസ്ഒഎം) പ്രതിനിധി തിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെടാൻ കാരണം ബാഹ്യശക്തികളുടെ സമ്മർദവും കൃത്രിമവുമാണെന്ന് കാണിച്ച് ഐഒഎ അധ്യക്ഷ പി.ടി.ഉഷ ഐഒസിക്കു പരാതി നൽകിയിരുന്നു.

അതേസമയം, 2036 ഒളിംപിക്സ് വേദിക്ക് അവകാശമുന്നയിക്കുന്ന ഇന്ത്യയ്ക്ക് ഈ വിവാദങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്കയുമുയരുന്നുണ്ട്. 26ന് സ്വിറ്റ്സർലൻഡിലെ ലുസെയ്നിൽ ഐഒസിയുടെ ഫ്യൂച്ചർ ഹോസ്റ്റ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് വിവാദങ്ങൾ. ഐഒഎ അധ്യക്ഷ എന്ന നിലയിൽ, ഈ കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ ഒളിംപിക് തയാറെടുപ്പുകൾ അവതരിപ്പിക്കേണ്ടത് പി.ടി.ഉഷയാണ്. വിവാദം നീണ്ടുപോയാൽ ഐഒഎയുടെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള നടപടികളും നേരിടേണ്ടിവന്നേക്കാം. 2022ലും സമാനമായ സാഹചര്യങ്ങളെ തുടർന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ വിലക്കുമെന്ന് ഐഒസി മുന്നറിയിപ്പ് നൽകിയിരുന്നു.

ഐസ് ഹോക്കിയിൽ തർക്കം തുടങ്ങിഎസ്ഒഎം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പി.ടി.ഉഷയെ ഐഒഎ ജനറൽ അസംബ്ലിയിലേക്ക് നോമിനേറ്റ് ചെയ്ത നടപടിയിൽ ഐസ് ഹോക്കി അസോസിയേഷനിൽ തർക്കം. അസോസിയേഷൻ അംഗമല്ലാത്ത ഉഷയെ നോമിനേറ്റ് ചെയ്തത് സംഘടനയുടെ ഭരണഘടനാ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്തെത്തി.

ഇവർ ഐഒഎ എത്തിക്സ് കമ്മിറ്റിക്കു പരാതി അയച്ചു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രതിനിധിയായി കല്യാൺ ചൗബേയെ നാമനിർദേശം ചെയ്തതിനെതിരെ ഫെഡറേഷനിലും പരാതി ഉയർന്നിട്ടുണ്ട്.

English Summary:

Indian Olympic Association predetermination contention and powerfulness struggles person drawn strict warnings from the International Olympic Committee implicit outer interference. This ongoing interior quality could negatively interaction India's bid to big the 2036 Olympic Games.

Read Entire Article