തുടക്കം ( THUDAKAM )
![]()
പക്കാ ആക്ഷൻ ത്രില്ലെർ സിനിമയാണ് ജൂഡ് ആന്റണി ജോസഫ് ഒരുക്കി വെച്ചിരിക്കുന്നത് .മീനു എന്നൊരു യുവതിയുടെ കഥയാണ് 'തുടക്കം'. അവളൊരു മാർഷൽ ആർട്സ് പരിശീലകയാണ് ഒരിക്കൽ അപകടത്തിൽപ്പെട്ട രണ്ട് സ്കൂൾ കുട്ടികളെ മീനു സഹായിക്കുന്നു. എന്നാൽ ആ സംഭവം അവളുടെ ജീവിതം തന്നെ മാറ്റിമറിക്കുകയാണ്. അന്ന് മുതൽ ദുരൂഹനായ ഒരു അജ്ഞാതൻ മീനുവിനെ പിന്തുടരാൻ തുടങ്ങുന്നതോടെ കഥയിൽ സസ്പെൻസ് നിറയുന്നു. വിസ്മയ മോഹൻലാലിന്റെ ഗംഭീര ആക്ഷൻ പ്രകടനത്തിനൊപ്പം സാക്ഷാൽ മോഹൻലാൽ കൂടെ സ്ക്രീനിൽ എത്തിയപ്പോൾ തിയേറ്ററിൽ സിനിമ കണ്ട പ്രേഷകർക് നല്ല ഒരു അനുഭവം ആയിരുന്നു . എന്നാൽ തിയേറ്ററിൽ കാണാൻ സാധിച്ചില്ലെങ്കിലും സാരമില്ല സിനിമ ഓ ടി ടി യിൽ ഉടനെ ലഭ്യമാകും .
റിലീസ് തീയതി: 2026 സെപ്റ്റംബർ 18
ഓ ടി ടി : ജിയോ ഹോട്ട്സ്റ്റാറിൽ (JioHotstar)
ഇടി മഴ കാറ്റ് ( IDI MAZHA KATTU )
![]()
ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന പുതിയ കോമഡി ത്രില്ലർ ചിത്രം 'ഇടി മഴ കാറ്റ്' ഒടിടി റിലീസിനൊരുങ്ങുന്നു. അമ്പിളി എസ്. രംഗൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സെന്തിൽ കൃഷ്ണ, സുധി കോപ്പ, അസീസ് നെടുമങ്ങാട്, ശരൺ ജിത്ത് തുടങ്ങി കോമഡി കൈകാര്യം ചെയ്യാൻ മിടുക്കരായ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.പശ്ചിമ ബംഗാളിൽ നിന്നും ജോലി അന്വേഷിച്ച് കേരളത്തിൽ എത്തുന്ന 'സൗഗദ' എന്ന പെൺകുട്ടിയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. പുതിയ നാട്ടിലെത്തുന്ന അവളുടെ സാധനങ്ങൾ അപ്രതീക്ഷിതമായി മോഷണം പോകുന്നതോടെയാണ് കഥയിൽ രസകരമായ സംഭവങ്ങൾ തുടങ്ങുന്നത്.പിന്നീട് ഇവർ അഞ്ചുപേരും ചേർന്ന് നടത്തുന്ന നർമ്മം നിറഞ്ഞ ഒരു യാത്രയാണ് ചിത്രം പറയുന്നത്.
റിലീസ് തീയതി: 2026 സെപ്റ്റംബർ 18
ഓ ടി ടി : സൈന പ്ലേയിൽ (Saina Play)
മൊത രാത്രി (Modha Rathri)
![]()
കുടുംബ പ്രേക്ഷകരെയും ചെറുപ്പക്കാരെയും ഒരുപോലെ ചിരിപ്പിക്കാൻ പുതിയൊരു തമിഴ് ചിത്രം കൂടി ഒടിടി റിലീസിനെത്തുന്നു. രാജ കറുപ്പസ്വാമി സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രം 'മൊത രാത്രി' എന്ന സിനിമയാണ് ഈ ആഴച ഓ ടി ടി യിൽ ഇറങ്ങുന്നത് . ഋഷികാന്തും അനിഷ്മ അനിൽകുമാറും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ഷെല്ലി കിഷോർ, ചേതൻ, ഭഗവതി പെരുമാൾ തുടങ്ങിയ മികച്ച താരനിരയും ഒന്നിക്കുന്നുണ്ട്.
നാട്ടുനടപ്പുകളുടെയും വീട്ടുകാരുടെയും കടുത്ത നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കേണ്ടി വരുന്ന രണ്ട് അപരിചിതരുടെ കഥയാണിത്.ഒട്ടും പൊരുത്തപ്പെടാത്ത രണ്ട് പേർ ഒന്നിക്കുന്നതും, അവരുടെ ആദ്യരാത്രിയിലും തുടർന്നും ഉണ്ടാകുന്ന തികച്ചും രസകരവും വൈകാരികവുമായ മുഹൂർത്തങ്ങളുമാണ് ചിത്രം വളരെ ലളിതമായി പറയുന്നത്.
റിലീസ് തീയതി: 2026 സെപ്റ്റംബർ 18
ഓ ടി ടി : നെറ്റ്ഫ്ലിക്സ് (Netflix)
റാം ആൻഡ് ലീല ( RAM AND LEELA )
![]()
പ്രണയകഥകളിൽ സയൻസ് ഫിക്ഷനും കോമഡിയും കലർത്തി പുതിയൊരു പരീക്ഷണവുമായി തമിഴിൽ നിന്നൊരു ചിത്രം കൂടി ഒടിടിയിലേക്ക് എത്തുന്നു. റിയോ രാജും വർതികയും പ്രധാന വേഷങ്ങളിലെത്തുന്ന 'രാം ആൻഡ് ലീല' രാമചന്ദ്രൻ കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുനിഷ്കാന്ത്, മാ കാ പാ ആനന്ദ്, ചേതൻ, മാളവിക അവിനാശ്, ദീപ വെങ്കട്ട് തുടങ്ങി മികച്ചൊരു താരനിര തന്നെയുണ്ട്.
വിവാഹം കഴിക്കാൻ അതിയായ ആഗ്രഹമുള്ള, എന്നാൽ 50 തവണ പെണ്ണുകാണൽ മുടങ്ങിപ്പോയ 30-കാരനായ രഘുറാമിന്റെ (രാം) ജീവിതത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഒരു ലോക്കൽ ട്രെയിൻ യാത്രയ്ക്കിടയിലാണ് അവൻ ലീലയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. രാമിന്റെ വിവാഹാഭ്യർത്ഥന ലീല സമ്മതിക്കുന്നുണ്ടെങ്കിലും ലീലയ്ക് പുരാതന കാലത്തെ അന്യഗ്രഹ ജീവികളുമായി രഹസ്യ ബന്ധമുണ്ടെന്നും, സൂര്യൻ അസ്തമിച്ചാൽ അവൾക്ക് ചില മാറ്റങ്ങൾ സംഭവിക്കുമെന്നും രാം തിരിച്ചറിയുന്നു.ഈ വലിയ സത്യം മനസ്സിലാക്കുന്ന രാം തന്റെ പ്രണയത്തിന്റെ കാര്യത്തിൽ ഇനി എന്ത് തീരുമാനമെടുക്കും എന്നതാണ് ചിത്രം.
റിലീസ് തീയതി: 2026 സെപ്റ്റംബർ 18
ഓ ടി ടി : പ്രൈം വീഡിയോ (Prime Video)
അംഗീകാരം ( Angikaaram )
![]()
ചെന്നൈയിലെ ഒരു ചേരിയിൽ ജനിച്ച് വളർന്ന ആതിരൻ ഭാനുമതി എന്ന 200-മീറ്റർ ഓട്ടക്കാരന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ദാരിദ്ര്യവും വിവേചനവുമെല്ലാം മറികടന്ന് സ്വന്തം പ്രയത്നം കൊണ്ട് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാൻ അവൻ യോഗ്യത നേടുന്നു. എന്നാൽ അപ്രതീക്ഷിതമായി നടക്കുന്ന ചില തിരുമറികളുമാണ് ചിത്രത്തിന്റെ കഥ
തെന്നപതിയൻ സംവിധാനം ചെയ്യുന്ന ഈ സ്പോർട്സ് ആക്ഷൻ ഡ്രാമയിൽ കോട്ടപ്പടി ജെ. രാജേഷ്, സിന്ദൂരി വിശ്വനാഥ്, മൻസൂർ അലി ഖാൻ, രംഗരാജ് പാണ്ഡെ തുടങ്ങി മികച്ചൊരു താരനിര അണിനിരക്കുന്നുണ്ട്.
റിലീസ് തീയതി: 2026 സെപ്റ്റംബർ 18
ഓ ടി ടി : സൺ നെക്സ്റ്റ് (SunNXT)
ഇരുമുടി ( IRUMUDI)
![]()
ത്രിനാഥ് എന്ന അച്ഛന്റെയും മകൾ മണികണ്ഠയുടെയും വൈകാരികമായ കഥയാണിത് എന്നാൽ അപ്രതീക്ഷിതമായി മണികണ്ഠയെ കാണാതാകുന്നു. അവൾ അവശേഷിപ്പിച്ചു പോയ ഒരു ഓഡിയോ മെസ്സേജിന്റെ സൂചനകൾ വെച്ച് മകളെ കണ്ടെത്താൻ അച്ഛൻ നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. തെലുങ്ക് സൂപ്പർ താരം രവി തേജയാണ് ഈ സിനിമയിൽ നായകനായി എത്തുന്നത് .
റിലീസ് തീയതി: 2026 സെപ്റ്റംബർ 18
ഓ ടി ടി : നെറ്റ്ഫ്ലിക്സ് (Netflix)




English (US) ·