'ഒടുവിലെ ടെസ്റ്റും ഞാൻ പാസ്സായി കഴിഞ്ഞെടാ! ആ വാക്കുകൾ നമ്മളൊക്കെ എത്ര ആശ്വാസത്തോടെയാണ് കേട്ടത്; പാസ്സാവാതെ എവിടെ പോവാൻ!

4 months ago 5

Authored by: ഋതു നായർ|Samayam Malayalam7 Sept 2025, 1:34 pm

പ്രതിസന്ധികളെ തരണം ചെയ്ത് തിരിച്ചു വരവിന്റെ പാതയിൽ ആയത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഈ ജന്മദിനം ഓരോ മലയാളിക്കും ഏറെ സന്തോഷം നൽകുന്നു.

mohanlal dileep irshad ali shammi thilakan s viral station  connected  mammootty birthdayമമ്മൂട്ടി(ഫോട്ടോസ്- Samayam Malayalam)
മമ്മുക്കക്ക് പിറന്നാൾ ആശംസകൾ കൊണ്ട് മൂടുകയാണ് ആരാധകരും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരും. മോഹൻലാൽ ദിലീപ് മുതൽ സിനിമയിലെ പ്രമുഖർ എല്ലാം താരത്തിന് ആശംസകൾ നേർന്നെത്തി.

ഷമ്മി തിലകൻ മുതെലെ ഹൈബി ഈഡൻ വരെയുള്ളവരുടെ പോസ്റ്റുകൾ വായിക്കാം


പിറന്നാൾ ആശംസകൾ! പ്രിയപ്പെട്ട മമ്മൂക്ക, രോഗവിമുക്തനായി ഈ പിറന്നാൾ ആഘോഷിക്കാൻ അങ്ങേക്ക് സാധ്യമായത് ഞങ്ങൾക്ക് വലിയ ആശ്വാസവും സന്തോഷവുമാണ്.അങ്ങയുടെ നിഷ്കളങ്കമായ ഈ പുഞ്ചിരി കാണാൻ കഴിയുന്നത് അങ്ങേയറ്റം സന്തോഷം നൽകുന്നു. അങ്ങയുടെ ഹൃദയത്തിലെ നന്മയാണ് ഈ ചിരിയിൽ നിറഞ്ഞുനിൽക്കുന്നത്

മദർ തെരേസ പറഞ്ഞതുപോലെ, ചില മുഖങ്ങൾ അങ്ങനെയാണ്... അവരുടെ പുഞ്ചിരിയിൽ ദൈവത്തിന്റെ ദയയും സ്നേഹവും നിറഞ്ഞുനിൽക്കും. ആഴമായ ദയയുടെയും സ്നേഹത്തിന്റെയും പ്രതിഫലനമായ ഈ പുഞ്ചിരി സ്നേഹത്തിന്റെ പാഠങ്ങൾ പഠിപ്പിക്കുന്നു. ഈ ചിരി എക്കാലവും ഞങ്ങളെ സന്തോഷിപ്പിക്കും.
അതുകൊണ്ട്, ഈ ചിരി എന്നെന്നും നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു. പിറന്നാൾ ആശംസകൾ.
ALSO READ: ഈ വിരലുകൾ പറയുന്നു ആഴത്തിൽ ഉള്ള വേദന! ആദ്യ പ്രണയത്തിന്റെ, കുഞ്ഞിന്റെ അച്ഛനെ നഷ്ടപ്പെട്ടു പോയതിന്റെ വേദന

അസാന്നിധ്യം' കൊണ്ട് നിറഞ്ഞു നിൽക്കുന്ന മമ്മൂക്ക! കഴിഞ്ഞ ആറുമാസത്തിനിടെ മലയാളികൾ ഏറ്റവും കൂടുതൽ തിരക്കിയത് ഒരുപക്ഷെ ഈ മനുഷ്യനെ കുറിച്ചാവും...ഒട്ടും പരിചയമില്ലാത്ത മനുഷ്യർ പോലും കാണുമ്പോൾ അടുത്ത് വന്നു വേവലാതിയോടെ തിരക്കിയിട്ടുണ്ട്,"മൂപ്പർക്ക് കുഴപ്പമൊന്നുമില്ലല്ലോ, മൂപ്പരു ഓക്കെ അല്ലെ? " എന്നൊക്കെ...

ഇര്ഷാദ് അലി


മമ്മൂക്കയെ കാണാൻ കൊതിച്ച്,വിശേഷങ്ങൾ അറിയാൻ ആഗ്രഹിച്ച് എത്രയോ ലക്ഷം മനുഷ്യർ...
ഇതിനിടയിൽ, അമ്മ ജനറൽ ബോഡി മീറ്റിംഗ്, അമ്മ ഇലക്ഷൻ, ഇപ്പോൾ ഓണം... എത്രയോ വിശേഷാവസരങ്ങൾ കടന്നുപോയി...അവിടെയെല്ലാം 'അസാന്നിധ്യത്തിനിടയിലും നിറഞ്ഞു നിന്നു' മമ്മൂക്ക....ഇവിടെ ഉണ്ടായിരുന്നെങ്കിലെന്നു തോന്നിപ്പിച്ചു കൊണ്ടേയിരുന്നു!

മമ്മൂക്ക ഉണ്ടായിരുന്നെങ്കിൽ ഏത് കോസ്റ്റുമിലാവും വരിക, ഏത് വണ്ടിയിലായിരിക്കും വന്നിറങ്ങുക?
മമ്മൂക്കയുടെ കയ്യൊപ്പുള്ള ആ മാസ്സ് എൻട്രി അത്രയേറെ മിസ് ചെയ്തിരുന്നല്ലോ! കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി ജീവിതത്തിന്റെ ഭാഗമായ ആ മനുഷ്യനെ മലയാളികളൊക്കെ എത്രത്തോളം സ്നേഹിക്കുന്നുവെന്നും അതിന്റെ തീവ്രത അളക്കാൻ ആവാത്തതാണെന്നും തിരിച്ചറിഞ്ഞത് ഈ ദിവസങ്ങളിൽ ആണ്...

aALSO READ: കൊടുങ്ങല്ലൂരുകാരൻ! 25 വയസിൽ കോടിപതി; എഞ്ചിനീയറിങ് പൂർത്തിയാക്കാതെ സിനിമയിലെത്തി; തൊടുന്നതെല്ലാം പൊന്നാക്കി യുവനടൻ

'ഒടുവിലെ ടെസ്റ്റും ഞാൻ പാസ്സായി കഴിഞ്ഞെടാ " എന്ന ആ വാക്കുകൾ നമ്മളൊക്കെ എത്ര ആശ്വാസത്തോടെയാണ് കേട്ടത്...പാസ്സാവാതെ എവിടെ പോവാൻ! ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ലാത്ത മനുഷ്യരുടെ പോലും, 'എവിടെയാണെങ്കിലും സുഖമായി, ആരോഗ്യത്തോടെ ഇരിക്കണേ!' എന്ന എണ്ണിയാലൊടുങ്ങാത്ത പ്രാർത്ഥനകൾ പരിച തീർത്തിരുന്നല്ലോ മമ്മൂക്കയ്ക്ക് ചുറ്റും...കാത്തിരിപ്പിനോളം
വലിയ പ്രാർത്ഥനയില്ലെന്ന് എം ടി പറഞ്ഞത് എത്ര സത്യമാണ്...

കൊതിയോടെ കാത്തിരിക്കുകയാണ് മമ്മൂക്കയെ സ്നേഹിക്കുന്നവരെല്ലാം...കൺനിറയെ വീണ്ടും കാണാൻ...മമ്മൂക്ക നിറയുന്ന വേദികൾക്കായി, വിസ്മയിപ്പിക്കുന്ന പകർന്നാട്ടങ്ങൾക്കായി....പടച്ചവന്റെ ഖജനാവിൽ നിങ്ങളുടെ ആയുസ്സും ആരോഗ്യവും നിറഞ്ഞു കവിയാൻ ഞങ്ങളുടെ ആയുസ്സ് പകരം തരാം എന്ന് പറയാൻ നിങ്ങൾക്ക് എത്ര മലയാളികളെ വേണം! ജന്മദിനാശംസകൾ മമ്മുക്കാ.....

ഹൈബി


ജന്മദിനം നേർന്ന് പോസ്റ്റിടുന്ന പതിവില്ലാത്തതാണ്..എന്നാലും മമ്മുക്കയുടെ ജന്മദിനം ആശംസിക്കാതെ പോകാൻ കഴിയുന്നില്ല.മലയാളത്തിന്റെ മഹാനടൻ എന്നതിൽ ഉപരി വ്യക്തിപരമായി എന്റെ ജീവിതത്തിലെ എല്ലാ ഘട്ടത്തിലും പിതൃതുല്യ പിന്തുണ നൽകിയ വ്യക്തിത്വമാണ് മമ്മുക്ക. പിതാവുമായി അദ്ദേഹത്തിനുണ്ടായിരുന്ന സുഹൃദമായിരിക്കാം ഒരു പ്രത്യേക പരിഗണന എനിക്ക് ലഭിക്കാൻ കാരണം എന്ന് ഞാൻ കരുതുന്നു.

പ്രിയപ്പെട്ട മമ്മുക്ക...എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു. ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

Read Entire Article