ഒടുവില്‍ ബംഗ്ലാദേശ് ടീം പാകിസ്താനിലേക്ക്; മത്സരങ്ങള്‍ വെട്ടിച്ചുരുക്കി പിസിബി 

8 months ago 10

21 May 2025, 10:13 PM IST

bangladesh cricket team

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം | ANI

ലാഹോര്‍: ആശങ്കകള്‍ക്കൊടുവില്‍ പാകിസ്താനില്‍ പോയി പരമ്പര കളിക്കാന്‍ ബംഗ്ലാദേശ്. ടി20 പരമ്പരയുമായി മുന്നോട്ടുപോകാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചതായാണ് വിവരം. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ടി20 പരമ്പരയുടെ പുതുക്കിയ മത്സരക്രമം പുറത്തുവിട്ടിട്ടുണ്ട്. യുഎഇ യുമായുള്ള മത്സരങ്ങള്‍ക്ക് ശേഷം ടീം പാകിസ്താനിലേക്ക് തിരിക്കും.

മുന്‍പ് നിശ്ചയിച്ചതുപോലെ അഞ്ച് ടി20 മത്സരങ്ങളല്ല പരമ്പരയിലുള്ളത്. മത്സരങ്ങളുടെ എണ്ണം മൂന്നായി ചുരുക്കിയിട്ടുണ്ട്. എല്ലാ മത്സരങ്ങളും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുക. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പുതുക്കിയ മത്സരക്രമം പുറത്തുവിട്ടിട്ടുണ്ട്. മേയ് 28, 30, ജൂണ്‍ 1 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

നേരത്തേ ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനിൽ പോയി കളിക്കുന്ന കാര്യത്തിൽ ബിസിബിക്ക് ആശങ്കയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചനടത്തിയതായാണ് വിവരം. താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫുകളുടെയും സുരക്ഷയാണ് വെല്ലുവിളിയുയര്‍ത്തിയിരുന്നത്. പാകിസ്താനിലെ സാഹചര്യം പരിഗണിച്ച് മാത്രമേ പര്യടനത്തെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുകയുള്ളൂവെന്നാണ് ബിസിബി അധികൃതര്‍ അറിയിച്ചിരുന്നത്. ഇപ്പോഴിതാ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് പരമ്പരയുമായി ടീം മുന്നോട്ടുപോകുന്നത്.

Content Highlights: bangladesh pakistan circuit caller fixture pcb

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article