ഒടുവിൽ ജെന്നിഫർ ആനിസ്റ്റൺ അത് സമ്മതിച്ചു! പ്രായം വിഷയമല്ല തന്നെക്കാൾ 7 വയസ്സ് കുറഞ്ഞ ജിം കാർട്ടിസുമായി പ്രണയത്തിലാണ്

4 months ago 5

Authored by: അശ്വിനി പി|Samayam Malayalam9 Sept 2025, 2:44 pm

ജെന്നിഫർ ആനിസ്റ്റണും ജി കാർട്ടിസും തമ്മിലുള്ള പ്രണയ ബന്ധം ഇതുവരെ ഒരു ​ഗോസിപ്പ് മാത്രമായിരുന്നു. എന്നാൽ കാമുകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് അക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചിരിയ്ക്കുകയാണിപ്പോൾ ജെന്നിഫർ

Jennifer Anistonജെന്നിഫർ ആനിസ്റ്റൺ പങ്കുവച്ച പോസ്റ്റ്
ഹിപ്നോ തെറാപ്പിസ്റ്റും ലൈഫ് കോച്ചും എഴുത്തുകാരനുമൊക്കെയാണ് ജിം കാർട്ടിസുമായി നടി ജെന്നിഫർ ആനിസ്റ്റൺ പ്രണയത്തിലാണ് എന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് നാളുകളായി. ഇരുവരുടെയും ഡേറ്റിങ് ശരിവയ്ക്കുന്ന തരത്തിൽ പല ഫോട്ടോകളും ഗോസിപ്പു കോളങ്ങളിൽ സജീവമായിരുന്നുവെങ്കിലും ജിം കാർട്ടിലോ ജെന്നിഫർ ആനിസ്റ്റണോ അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ആ ബന്ധം ഔദ്യോഗികമായി ജെന്നിഫർ തന്നെ അറിയിക്കുന്നു

ഗോസിപ്പുകൾ എല്ലാം സത്യം തന്നെ തെളിയിക്കും വിധമാണ് ജിം കാർട്ടിസുമായുള്ള ഫോട്ടോ ജെന്നിഫർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കഴിഞ്ഞ ജൂൺ മാസം മുതൽ ഇരുവരും പ്രണയത്തിലാണ് എന്ന ഗോസിപ്പുകൾ വന്നിരുന്നുവെങ്കിലും, തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൊന്നും ആ ബന്ധത്തെ സൂചിപ്പിയ്ക്കുന്ന ഒരു പോസ്റ്റും പങ്കുവച്ചിരുന്നില്ല. ആദ്യമായി ജിം കാർട്ടിസിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഡേറ്റിങ് ഗോസിപ്പുകൾ നടി ശരിവച്ചത്.

Also Read: പിരിഞ്ഞുവെങ്കിൽ ആ കാരണങ്ങൾ അവർക്കു മാത്രം അറിയാം! ഭാര്യ ഒപ്പമില്ല മകൾ കൂടെയുണ്ട് ലീഗലി സെപ്പറേറ്റഡ് ആയിട്ടില്ലെന്ന് ഷിഹാബ്

മുഖം തിരിഞ്ഞു നിന്ന് ഒരു സൂര്യാസ്ഥമയം ആസ്വദിയ്ക്കുന്ന ജിം കാർട്ടിസിന്റെ ചിത്രമാണ് പങ്കുവച്ചത്. മുഖം വ്യക്തമല്ല എങ്കിലും ആ രൂപം ജിം കാർട്ടിസിന്റേത് തന്നെയാണ് എന്ന കാര്യത്തിൽ ആരാധകർക്ക് യാതൊരു സംശയവുമില്ല.

സ്പെയിനിലെ മല്ലോർക്കയിൽ ജെന്നിഫർ ആനിസ്റ്റണും ജിം കാർട്ടിസും ഒന്നിച്ച് അവധി ആഘോഷിച്ച ചിത്രങ്ങൾ പുറത്തുവന്നതിനൊപ്പമാണ് ഇരുവരുടെയും പ്രണയ ഗോസിപ്പ് പരസ്യമായത്. 56 കാരിയായ ജെന്നിഫർക്ക് 49 കാരനായ ജിം കാർട്ടിസോ എന്ന കൗതുകമായിരുന്നു ആരാധം ഗോസിപ്പുകള പുറത്തുവന്നപ്പോഴുള്ള ആളുകളുടെ കൗതുകം. എന്നാൽ പ്രായം പണയത്തിന് തടസ്സമല്ല എന്ന് തെളിയിച്ച ഒരുപാട് താരങ്ങൾ ഇന്റസ്ട്രിയിൽ മനോഹരമായ ജീവിതം ജീവിച്ചുകൊണ്ടിരിക്കെ കാർട്ടിസിന്റെയും ആനിസ്റ്റണിന്റെയും പ്രണയവും ആരാധകർ ഏറ്റെടുത്തു.

Also Read: വിജയ് സ്വപ്നം കാണുന്നത് കിട്ടണം, അദ്ദേഹം അത് അർഹിക്കുന്നുണ്ട് എന്ന് തൃഷ; ദുബായിൽ എത്തിയപ്പോൾ പറഞ്ഞത്, എനിക്കിത് മടുക്കില്ല!

സഞ്ജു ഏഷ്യാ കപ്പിലും തകര്‍ക്കും; ഗംഭീറിനെയും മറികടക്കാന്‍ അവസരം


പ്രണയ ഗോസിപ്പുകളുടെ പേരിലും ബന്ധങ്ങളുടെ പേരിലും പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്ന നടിയാണ് ജെന്നിഫർ ആനിസ്റ്റൺ. നടൻ ബ്രാഡ് പിറ്റ് (2000- 2005) ആണ് ആനിസ്റ്റണിന്റെ ആദ്യ ഭർത്താവ്. . അതിന് ശേഷം നടൻ ജസ്റ്റി തെറോക്സുമായുള്ള (2015- 2018) വിവാഹം നടന്നു. ഒഫിഷ്യലി ഉള്ള ബന്ധം ഇത് രണ്ടും മാത്രമാണെങ്കിലും, നിരവധി പ്രണയം ജെന്നിഫറിന്റെ ജീവിതത്തിൽ സംഭവിച്ചതും വാർത്തയായിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article