Published: October 07, 2026 10:15 AM IST
1 minute Read
ന്യൂഡൽഹി ∙ നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തി വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ. 22ന് ആരംഭിക്കുന്ന ന്യൂസീലൻഡ് പര്യടനത്തിലെ 5 മത്സര ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് മുപ്പത്തിയാറുകാരൻ ഭുവനേശ്വറിനെ ഉൾപ്പെടുത്തിയത്. 2022ൽ ന്യൂസീലൻഡിനെതിരെയായിരുന്നു ഭുവനേശ്വറിന്റെ അവസാന രാജ്യാന്തര മത്സരം.
What you should work next
ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ സഞ്ജു സാംസണും ഇഷാൻ കിഷനുമാണ് വിക്കറ്റ് കീപ്പർമാർ. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 5 മത്സര ഏകദിന പരമ്പരയും 2 ടെസ്റ്റ് മത്സരങ്ങളും പര്യടനത്തിലുണ്ട്.
ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, തിലക് വർമ (വൈസ് ക്യാപ്റ്റൻ), അക്ഷർ പട്ടേൽ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, പ്രിൻസ് യാദവ്, മയാങ്ക് യാദവ്, അർഷ്ദീപ് സിങ്, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.
English Summary:






English (US) ·