ഒന്നര ലക്ഷത്തിന്റെ ഗൗണോ? കാജോളിന് ഈ വേദി സ്‌പെഷ്യലാണ്, അതുകൊണ്ട് വില കൂടിയാലും വിഷയമല്ല!

3 months ago 14
kajal aggarwal filmfareകാജൾ അഗർവാൾ
വര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ആ ബ്ലാക്ക് ലേഡി അവസാനം കാജള്‍ അഗര്‍വാളിന്റെ കൈകളിലെത്തിയത്. അതിന് 2026 വരെ കാത്തിരിക്കേണ്ടി വന്നു. അപ്പോള്‍ തീര്‍ച്ചയായും ഇത്തവണത്തെ ഫിലിംഫെയര്‍ നടിയെ സംബന്ധിച്ച് സ്‌പെഷ്യല്‍ തന്നെയല്ലേ, അതിന് അല്പം വില കൂടിയ വേഷം ധരിച്ചാലും വിഷയമല്ല

2009 മുതല്‍ ഇതുവരെ പല തവണ ഫിലിഫെയര്‍ പുരസ്‌കാരത്തില്‍ കാജളിന്റെ പേര് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. 2009, 2010, 2011, 2014 വര്‍ഷങ്ങളില്‍ തെലുങ്കിലെ മികച്ച നടിയ്ക്കുള്ള കാറ്റഗറിയിലും, 2012 ല്‍ ഹിന്ദിയിലെ മികച്ച നടിയ്ക്കുള്ള കാറ്റഗറിയില്‍ മത്സരിച്ചിട്ടും കാജോളിനെ തേടി ആ ബ്ലാക്ക് ലേഡി എത്തിയിതില്ല. ഇത്തവണ സത്യഭാമ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം ആ കുറവ് പരിഹരിച്ചു. അഞ്ച് തവണ കൈവിട്ട അവസരം 2026 ല്‍ നടിയെ തേടിയെത്തി.

Also Read: ഒരാള് പോലും എന്നെ തിരിഞ്ഞു നോക്കാത്തപ്പോഴും ഞാന്‍ ഇത് മാനിഫെസ്റ്റ് ചെയ്തിരുന്നു; സന്തോഷം പങ്കുവച്ച് സ്വാസിക

പുരസ്‌കാര വേദിയില്‍ തളരാതെ തന്നെ മുന്നോട്ട് നയിച്ച അച്ഛനും അമ്മയ്ക്കും, വിവാഹത്തിന് ശേഷവും തനിക്ക് പിന്തുണ നല്‍കിയ ഭര്‍ത്താവിനും, ഏത് സാഹചര്യത്തിലും തന്നെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്ന മകനും നന്ദി പറഞ്ഞുകൊണ്ട് കാജള്‍ സംസാരിച്ച വീഡിയോയും വൈറലാണ്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ പുരസ്‌കാരം ലഭിച്ച സന്തോഷം സോഷ്യല്‍ മീഡിയയിലും കാജള്‍ പങ്കുവച്ചിട്ടുണ്ട്.

പക്ഷേ കൈയ്യിലെ ബ്ലാക്ക് ലേഡിയെക്കാള്‍ സുന്ദരിയായിരുന്നു പച്ച നിറത്തിലുള്ള ഗൗണ്‍ ധരിച്ച് എത്തിയ കാജള്‍ എന്നാണ് ആരാധകരുടെ അഭിപ്രായം. അതിന്റെ വിലയാണ് അതിലേറെ അമ്പരപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒന്നര ലക്ഷമാണ് കാജള്‍ ഫിലിം ഫെയര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയപ്പോള്‍ ധരിച്ച ഗൗണിന്റെ വില. അത് വളരെ മികച്ച രീതിയില്‍ നടി സ്‌റ്റൈല്‍ ചെയ്തിരിക്കുന്നതായും കാണാം.

Also Read: ഞാന്‍ എന്താണ് എന്ന് എന്റെ ആറ്റിറ്റിയൂഡ് പറയും എന്ന് രംഭ; അന്‍പത് വയസ്സിലേക്ക് കടക്കുന്ന സ്ത്രീയാണോ ഇത്?


വിവാഹത്തിന് ശേഷം, പ്രത്യേകിച്ചും അമ്മയായതിന് ശേഷം ചേച്ചി റോളുകളിലേക്ക് തഴയപ്പെടുന്നതിനെതിരെയും അവസരങ്ങള്‍ കുറയുന്നതിനെതിരെയും ശക്തമായി സംസാരിച്ച നടിയാണ് കാജള്‍. ഈ പുരസ്‌കാരം നടിയ്ക്ക് ഇനിയും മികച്ച റോളുകള്‍ ചെയ്യാനുള്ള പ്രോത്സാഹനവും പ്രചോദനവുമാണ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article