Authored by: അശ്വിനി പി|Samayam Malayalam•18 Sept 2025, 1:31 pm
രണ്ട് സിനിമകൾ ഒരുമിച്ച് അഭിനയിച്ചതിന് ശേഷം മഹേശ്വരിയ്ക്ക് അജിത്തിനോട് ഭയങ്കര ക്രഷ് ആയിരുന്നുവത്രെ. എന്നാൽ ഷൂട്ടിങ് അവസാനിക്കുന്ന ദിവസം അജിത്ത് പറഞ്ഞ വാക്കുകൾ തന്റെ ഹൃദയം തകർത്തു എന്നാണ് മഹേശ്വരി പറഞ്ഞത്
അജിത്തിനെ കുറിച്ച് മഹേശ്വരിതാൻ എന്റെ ഒരു വിഷമ കഥ പറയാൻ പോകുന്നു എന്ന് പറഞ്ഞ് മഹേശ്വരി തുടങ്ങുമ്പോഴേ മീന ചിരിക്കുന്നുണ്ടായിരുന്നു, ഈ കഥ എനിക്കറിയാം എന്നും മീന പറഞ്ഞു. മഹേശ്വരി കഥയിലേക്ക് കടന്നു, ഒരുപാട് ക്രഷ് തോന്നിയ അജിത്തിൽ നിന്നും ഉണ്ടായ ഒരു വാക്കായിരുന്നു അത്.
Also Read: ബേബി വന്നാൽ ഓസിയുമായുള്ള ടൈം കുറഞ്ഞുപോകുമോ എന്നായിരുന്നു പേടി! ഓസി വേഗം അഡ്ജസ്റ്റ് ആയി1997 ൽ നേസം എന്ന ചിത്രത്തിൽ അജിത്തും മഹേശ്വരിയും ഒന്നിച്ചഭിനയിച്ചിരുന്നു. അതിന് പിന്നാലെ അജിത്ത് ചെയ്ത ഉല്ലാസം എന്ന ചിത്രത്തിലും മഹേശ്വരിയായിരുന്നു നായിക. രണ്ട് സിനിമയുടെ ഷൂട്ടിങും ഏകദേശം ഒരേ സമയത്താണ് നടന്നത്. തുടർച്ചയായി ഒന്നര വർഷത്തോളം അജിത്തും മഹേശ്വരിയും ഒന്നിച്ചുണ്ടായിരുന്നു. അതിലൂടെ പരസ്പരം നല്ല ഒരു സൗഹൃദ ബന്ധവും ഇരുവർക്കുമിടയിലുണ്ടായി.
Also Read: വാപ്പച്ചി ഉണ്ടായിരുന്നവെങ്കിൽ ഇതിനും മുൻപേ ഇത് പോസ്റ്റ് ചെയ്യുമായിരുന്നു; വാപ്പച്ചിയ്ക്കും ഉമ്മച്ചിയ്ക്കും വേണ്ടി കലാഭവൻ നവാസിന്റെ മക്കൾ
അജിത്തിനോട്, അദ്ദേഹത്തിന്റെ പെരുമാറ്റമൊക്കെ കണ്ട് എനിക്ക് ക്രഷ് തോന്നിയിരുന്നു. ഷൂട്ടിങ് എല്ലാം അവസാനിക്കുന്ന ദിവസം എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇനി അജിത്ത് സാറിനെ കാണാൻ കഴിയില്ലല്ലോ എന്നൊക്കെ. അപ്പോഴാണ് അജിത്ത് സർ അടുത്തേക്ക് വന്നത്. മഹാ, നീ എനിക്ക് എന്നും എന്റെ കൊച്ചു സഹോദരിയെ പോലെയാണ്, നിനക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ഞാൻ കൂടെയുണ്ടാവും എന്നൊക്കെ പറഞ്ഞു.
Sanju Samson: ഒമാനെതിരെ സഞ്ജു വെടിക്കെട്ടോ? സൂചന നല്‍കി മലയാളി താരത്തിന്‍റെ നെറ്റ്സിലെ പ്രകടനം
അജിത് സാറിന്റെ നല്ല മനസ്സാണ് ആ വാക്കുകൾ. പക്ഷേ മനസ്സിൽ ക്രഷ് തോന്നിയ ആൾ, സഹോദരിയെ പോലെ കാണുന്നു എന്ന് പറഞ്ഞപ്പോൾ ഹൃദയം തകർന്നു പോയി എന്നാണ് മഹേശ്വരി പറഞ്ഞത്. ഈ കഥ നേരത്തെ അറിയാവുന്നതിനാലാണ് മീന ചിരിച്ചത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·