‘ഒന്നരക്കാലിൽ’ ക്രീസിലെത്തിയ പന്തിനെ യോർക്കറുകൾ എറിഞ്ഞ് പരീക്ഷിച്ച് ആർച്ചറും സ്റ്റോക്സും, സിക്സർ തൂക്കി മറുപടി

5 months ago 6

മനോരമ ലേഖകൻ

Published: July 25 , 2025 11:07 AM IST

1 minute Read


പരുക്കേറ്റ കാലുമായി ബാറ്റിങ്ങിനു വരുന്ന ഋഷഭ് പന്തിനെ (ഇടത്) അഭിനന്ദിക്കുന്ന ഷാർദൂൽ ഠാക്കൂർ
പരുക്കേറ്റ കാലുമായി ബാറ്റിങ്ങിനു വരുന്ന ഋഷഭ് പന്തിനെ (ഇടത്) അഭിനന്ദിക്കുന്ന ഷാർദൂൽ ഠാക്കൂർ

മാഞ്ചസ്റ്റർ∙ വിധി പലരൂപത്തിൽ വില്ലനായിട്ടും അതിനെയെല്ലാം ‘റിവേഴ്സ് സ്വീപ്പിലൂടെ’ ബൗണ്ടറി കടത്തിയ ഋഷഭ് പന്തിന്റെ പോരാട്ട വീര്യത്തിന് ഇന്നലെ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡ് ഗ്രൗണ്ടും സാക്ഷിയായി. തലേന്ന് ഇംഗ്ലിഷ് പേസർ ക്രിസ് വോക്സിന്റെ യോർക്കറേറ്റു ചോരയൊലിക്കുന്ന വലതുകാലുമായി ഗ്രൗണ്ടിൽ നിന്നു മടങ്ങിയ പന്ത്, ഇന്നലെ ബാറ്റിങ്ങിനായി തിരിച്ചെത്തി. 6ന് 314 എന്ന നിലയിൽ ഇന്ത്യ പതറിയപ്പോഴായിരുന്നു ‘ഒന്നരക്കാലിൽ’ പന്ത് ക്രീസിലെത്തിയത്. പരുക്കേറ്റ കാൽ ലക്ഷ്യമാക്കിയുള്ള യോർക്കറുകൾ എറിഞ്ഞാണ് ജോഫ്ര ആർച്ചറും ബെൻ സ്റ്റോക്സും ഉൾപ്പെടെയുള്ള പേസർമാർ പന്തിനെ വരവേറ്റത്. എന്നാൽ ആർച്ചറിനെ സിക്സറിനു പറത്തി, സ്റ്റോക്സിനെ ബൗണ്ടറി കടത്തി പന്ത് തന്റെ അർധ സെ‍‍ഞ്ചറി (54) തികച്ചു.

പന്തിന്റെ വീരോചിത ചെറുത്തുനിൽപിന്റെ ബലത്തിൽ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 358 റൺസ് നേടി. സ്റ്റോക്സ് 5 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ബെൻ ഡക്കറ്റിന്റെയും (94) സാക് ക്രൗലിയുടെയും (84) അർധ സെ‍ഞ്ചറിക്കരുത്തിൽ തിരിച്ചടിച്ച ഇംഗ്ലണ്ട്, രണ്ടാം ദിനം അവസാനിക്കുമ്പോൾ 2ന് 225 എന്ന നിലയിലാണ്. 11 റൺസുമായി ജോ റൂട്ടും 20 റൺസുമായി ഒലി പോപ്പുമാണ് ക്രീസിൽ.

പന്തിനു കയ്യടി 4ന് 264 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കു തുടക്കത്തിൽത്തന്നെ രവീന്ദ്ര ജഡേജയെ (20) നഷ്ടമായി. ആർച്ചർക്കായിരുന്നു വിക്കറ്റ്. ആറാം വിക്കറ്റിൽ 48 റൺസ് കൂട്ടിച്ചേർത്ത വാഷിങ്ടൻ സുന്ദർ (27) – ഷാർദൂൽ ഠാക്കൂർ (41) സഖ്യമാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. ഈ കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവരുമ്പോഴാണ് ഷാർദൂലിനെ വീഴ്ത്തി സ്റ്റോക്സ് ഇംഗ്ലണ്ടിനു മേൽക്കൈ നൽകിയത്. പിന്നാലെ വാഷിങ്ടനെയും അംശുൽ കംബോജിനെയും (0) ഒരേ ഓവറിൽ പുറത്താക്കിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ആതിഥേയർക്ക് മത്സരത്തിൽ ആധിപത്യം നേടിക്കൊടുത്തു. ഇതോടെ പ്രതിരോധത്തിലായ ഇന്ത്യയെ 350 കടക്കാൻ സഹായിച്ചത് പന്തിന്റെ പോരാട്ടമായിരുന്നു. കാലിലെ പരുക്കുമൂലം ഓടാൻ സാധിക്കാതിരുന്ന പന്ത്, സിംഗിൾ ഉപേക്ഷിച്ച് ബൗണ്ടറികളിലൂടെ സ്കോർ നേടാനാണ് ശ്രമിച്ചത്.

ബോഡി ലൈൻ ബൗൺസറുകളും യോർക്കറുകളുമായി ഇംഗ്ലിഷ് ബോളർമാർ പന്തിനെ പലകുറി പരീക്ഷിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച പന്ത് അർധസെ‍ഞ്ചറി പൂർത്തിയാക്കിയാണ് ക്രീസ് വിട്ടത്. നിറ‍ഞ്ഞ കയ്യടിയോടെയാണ് ഓൾഡ് ട്രാഫഡിലെ കാണികൾ പന്തിനെ യാത്രയാക്കിയത്. പിന്നാലെ ജസ്പ്രീത് ബുമ്രയെ (4) പുറത്താക്കിയ ആർച്ചർ ഇന്ത്യൻ ഇന്നിങ്സിനു കർട്ടനിട്ടു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആക്രമണ ബാറ്റിങ് ശൈലിയായ ബാസ്ബോളിൽ ഊന്നിയാണ് ഇന്നിങ്സ് തുടങ്ങിയത്. തുടക്കം മുതൽ ആഞ്ഞടിച്ച ഡക്കറ്റും ക്രൗലിയും ചേർന്ന് ഇംഗ്ലണ്ട് സ്കോർ അതിവേഗം നീക്കി. ഇതോടെ 18.5 ഓവറിൽ സ്കോർ 100 കടന്നു. ഒന്നാം വിക്കറ്റിൽ 166 റൺസ് കൂട്ടിച്ചേർത്ത ഓപ്പണർമാർ ഇംഗ്ലണ്ടിന്റെ അടിത്തറ ഭദ്രമാക്കി.

English Summary:

Rishabh Pant's resilience shone brightly. Despite an injured leg, Pant scored a half-century, helping India scope 358 successful the archetypal innings of the 4th Test against England.

Read Entire Article