Published: July 17 , 2025 12:06 PM IST
1 minute Read
ലണ്ടൻ ∙ ഒന്നാം ഇന്നിങ്സിൽ ഋഷഭ് പന്തിന്റെയും രണ്ടാം ഇന്നിങ്സിൽ കരുൺ നായരുടെയും പുറത്താകലുകളാണ് ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ പരാജയത്തിനു വഴിതുറന്നതെന്ന് മുൻ താരവും പരിശീലകനുമായ രവി ശാസ്ത്രി. ശ്രദ്ധക്കുറവു കൊണ്ടായിരുന്നു നിർണായകമായ ഈ 2 പുറത്താകലുകളെന്നും ശാസ്ത്രി പറഞ്ഞു.
‘മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു തൊട്ടുമുൻപായിരുന്നു പന്ത് പുറത്തായത്. അപ്പോൾ പന്ത് പുറത്തായില്ലായിരുന്നെങ്കിൽ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് ലീഡ് നേടുമായിരുന്നു. രണ്ടാം ഇന്നിങ്സിൽ ബ്രൈഡൻ കാഴ്സിന്റെ സ്ട്രെയ്റ്റ് ബോൾ കളിക്കാതെ എൽബിയിൽ കുരുങ്ങിയ കരുൺ ഇംഗ്ലണ്ടിനു ജയത്തിലേക്കുള്ള വാതിൽ തുറന്നുകൊടുക്കുകയായിരുന്നു.’ – ശാസ്ത്രി പറഞ്ഞു.
മുൻനിര ബാറ്റർമാർ കുറച്ചുകൂടി വിവേകം കാട്ടിയിരുന്നെങ്കിൽ ലോഡ്സ് ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് വിജയം നേടാനാകുമായിരുന്നുവെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.
English Summary:








English (US) ·