Published: January 04, 2026 11:01 PM IST
1 minute Read
മുംബൈ∙ ഹസ്തദാനം ചെയ്യാൻ വേണ്ടി കൈപിടിച്ച ആരാധകരോട് ചൂടായി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. ഞായറാഴ്ച ജാംനഗറിൽനിന്ന് മുംബൈയിലെത്തിയപ്പോഴായിരുന്നു കാറിലിരുന്ന രോഹിത് ശർമയുടെ കൈയ്യിലേക്ക് ആരാധകരുടെ കൂട്ടത്തിലുണ്ടായിരുന്ന കുട്ടികൾ കയറിപ്പിടിക്കുന്നത്. ഇതോടെ രോഹിത് ശർമ ദേഷ്യത്തോടെ അവരുടെ നേർക്കു കൈ ചൂണ്ടി സംസാരിക്കുകയായിരുന്നു.
മകൾ സമൈറയുടെ പിറന്നാൾ ആഘോഷിക്കാനാണ് രോഹിത് ശർമ മുംബൈയിലേക്കു തിരിച്ചെത്തിയതെന്നാണു വിവരം. ഒരു ആരാധകന്‍ ഹസ്തദാനം നൽകിയപ്പോൾ കുഴപ്പമൊന്നുമില്ലാതിരുന്ന രോഹിത്, മറ്റുള്ളവരും കൂടി കൈനീട്ടിയപ്പോഴാണ് നിയന്ത്രണം വിട്ട് ചൂടായത്. ആരാധകർക്കു മുന്നറിയിപ്പു നൽകിയ ശേഷം കാറിന്റെ ഗ്ലാസ് ഉയർത്തിയാണ് രോഹിത് ഇവിടെനിന്നും മടങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് രോഹിത് ശർമ. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ച രോഹിത്, നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് ഇന്ത്യയ്ക്കായി കളിക്കുന്നത്. ഫിറ്റ്നസ് നിലനിർത്തുന്നതിന്റെ ഭാഗമായി വിജയ് ഹസാരെ ട്രോഫിയിലും രോഹിത് കളിക്കുന്നുണ്ട്. സിക്കിമിനെതിരായ മത്സരത്തിൽ മുംബൈയ്ക്കു വേണ്ടി ഓപ്പണറായി ഇറങ്ങിയ രോഹിത് സെഞ്ചറി (155 റൺസ്) നേടിയിരുന്നു.
English Summary:








English (US) ·