ജീവിതത്തില്‍ അത് പോലെ പല തീരുമാനങ്ങളും മഞ്ജു വാര്യര്‍ തന്റെ ജീവിതത്തില്‍ മറ്റാരോടും ചര്‍ച്ച ചെയ്യാതെ എടുത്തിട്ടുണ്ട്. അതൊക്കെയാണ് ഇന്നത്തെ നിലയിലേക്ക് മഞ്ജുവിനെ എത്തിച്ചത്. മകള്‍ക്ക് തന്നെക്കാള്‍ പ്രിയം അവളുടെ അച്ഛനെയാണ് എന്ന് പറഞ്ഞപ്പോള്‍, അവളെ പിടിച്ചു വലിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ്ടാണ് അച്ഛനൊപ്പം അവളെ വിട്ടത്, അല്ലാതെ ഉപേക്ഷിച്ചു പോയതല്ല.
മോഹന്‍ലാലിന് ഇത്ര കുറവാണോ പ്രതിഫലം; ബിഗ് ബോസ് ഹോസ്റ്റ് ചെയ്യുന്നവര്‍ വാങ്ങുന്ന പ്രതിഫലം കോടികള്‍!
അങ്ങനെ പോകുമ്പോള്‍ പതിനാല് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന്റെ അവകാശം പറഞ്ഞ് ഒരു ചില്ലിക്കാശ് പോലും ജീവനാംശമായി മഞ്ജു വാര്യര്‍ വാങ്ങിയിട്ടില്ല. രണ്ട് പേരുടെയും പേരില്‍ വാങ്ങിയ എണ്‍പത് കോടിയോളം വരുന്ന പ്രോപ്പര്‍ട്ടീസ് മഞ്ജു തിരിച്ചു നല്‍കിയിട്ടാണ് ഇറങ്ങിയത്. തിരിച്ചു വാങ്ങണം എന്ന് അച്ഛന്‍ പറഞ്ഞിട്ട് പോലും മഞ്ജു വാര്യര്‍ ചെയ്തില്ലത്രെ. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍, എന്റെ മനസ്സ് അപ്പോള്‍ എന്താണോ തോന്നുന്നത് അത് ചെയ്യും എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്.
മഞ്ജുവിനോട് അക്കാര്യം പറയണം എന്ന് ഒരിക്കല്‍ കണ്ടപ്പോള്‍ മഞ്ജുവിന്റെ അച്ഛന്‍ ശ്രീകണ്ഠന്‍ നായരോട് പറഞ്ഞിരുന്നുവത്രെ. പക്ഷേ മഞ്ജു അപ്പോഴും അതിന് തയ്യാറായിരുന്നില്ല. തനിക്കൊരു അന്‍പത് വയസ്സൊക്കെ ആയാല്‍ എങ്ങനെ ഒറ്റയ്ക്ക് ജീവിക്കും, എപ്പോഴും സിനിമ ഇല്ലെങ്കിലോ, എന്ത് ചെയ്യും എന്നൊക്കെയുള്ള ടെന്‍ഷന്‍ അച്ഛന് ഉണ്ടായിരുന്നിരിക്കാം എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്.
14 വര്‍ഷത്തിന് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യര്‍ ഇന്ന് മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും എല്ലാം സജീവമാണ്. രജിനികാന്ത്, ധനുഷ്, അജിത്ത് തുടങ്ങിയവരെ പോലുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമാണ് മഞ്ജു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ഇന്ന് മഞ്ജു




English (US) ·