അമ്മയും അനിയനും അനിയത്തിയും അവരുടെ കുടുംബവുമടക്കം പത്ത് പേര്‍ മാത്രമേ റിമി ടോമിയുടെ ഭാഗത്ത് നിന്ന് കല്യാണത്തിവ് പങ്കെടുക്കുന്നുള്ളൂ. മഹാരാഷ്ട്രയിലെ ഡോംബിവ്‌ലി എന്ന സ്ഥലത്ത് വച്ചാണ് കല്യാണം നടക്കുന്നത്. എന്തുകൊണ്ട് മലയാളികളായിട്ടും ഡോംബിവ്‌ലിയില്‍ വച്ച് കല്യാണം നടത്തുന്നു എന്ന് പലരും ചോദിച്ചിട്ടുണ്ട്, കാരണം മലയാളിയാണെങ്കിലും ലിബിന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഇവിടെയാണ്. അവരുടെ ബന്ധുക്കളും അവിടെയാണ്. അതുകൊണ്ടാണ് അവിടെ വച്ച് കല്യാണം നടത്തുന്നത്.
സോഷ്യൽ മീഡിയ ട്രോളുകളിൽ നിന്ന് ബോക്സ് ഓഫീസ് സിംഹാസനത്തിലേക്ക്: തുടർച്ചയായ മൂന്ന് ഹിറ്റുകളിലൂടെ വിമർശനങ്ങളുടെ വായടപ്പിച്ച് സൂര്യ!
കല്യാണത്തിന് ശേഷം താനും ലിബിനും മുംബൈയിലെ ബാന്ദ്ര എന്ന സ്ഥലത്തായിരിക്കും സെറ്റില്‍ഡ് ആവുന്നത് എന്നും റിമി വ്യക്തമാക്കുന്നുണ്ട്. ബാന്ദ്രയില്‍ റിമി ഒരു ഫ്‌ളാറ്റ് വാങ്ങിയിട്ടുണ്ട്. അത് ഈ വിവാഹത്തിന് വേണ്ടി വാങ്ങിയതല്ല എന്ന് റിമി പറയുന്നു.
കുറച്ച് വര്‍ഷങ്ങളായി മുംബൈയുമായി വളരെ അടുത്ത ഒരു ബന്ധമുണ്ട്. ഷോകള്‍ക്കും മറ്റുമായി അടിക്കടി ഇവിടെ വരാറുണ്ട്, അങ്ങനെ ഒരു മൂന്ന് നാല് വര്‍ഷം മുന്‍പാണ് ബാന്ദ്രയില്‍ ഫ്‌ളാറ്റ് വാങ്ങിയത്. ഇഎംഐ എല്ലാം കഴിഞ്ഞിട്ട് എല്ലാവരോടും പറയാം എന്നാണ് കരുതിയത്. മുംബൈയില്‍ എത്തിയതിന് ശേഷം പല ജിമ്മിലും പോയിരുന്നു, മാര്‍ച്ചിലാണ് ലിബിനെ കണ്ടുമുട്ടുന്നത്. നേരിട്ട് കാണുന്നതിന് മുന്‍പേ ഫോണിലൂടെ തന്നെ ഞങ്ങള്‍ തമ്മിലുള്ള ഒരു വൈബ് സെറ്റായിരുന്നു.
എന്റെ ജീവിതത്തില്‍ എല്ലാം നടക്കുന്നത് നേരത്തെ എന്തോ പ്ലാന്‍ ചെയ്തു വച്ചത് പോലെയാണ് എന്ന് റിമി പറയുന്നു. പാലയില്‍ നിന്ന് ഞാന്‍ മുംബൈ വരെ എത്തിയെങ്കില്‍, അത് നിങ്ങള്‍ കാണുന്നത് പോലെ അത്ര എളുപ്പമല്ല. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. വീണു പോകുന്ന അവസ്ഥകളുണ്ടായിട്ടുണ്ട്. പക്ഷേ അവിടെ എല്ലാം എന്റെ കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. ഇപ്പോള്‍ മുംബൈയില്‍ ഫ്‌ളാറ്റ് വാങ്ങിയതും, ഇവിടെ സെറ്റില്‍ഡ് ആവുന്നതും വരെ നേരത്തെ ദൈവം പ്ലാന്‍ ചെയ്തത് പോലെയാണ് തോന്നുന്നത്- റിമി ടോമി പറഞ്ഞു




English (US) ·