Published: November 12, 2025 11:19 PM IST
1 minute Read
കാബുൾ∙ യുവതിക്കൊപ്പം പരമ്പരാഗത അഫ്ഗാൻ വേഷത്തിലുള്ള ദൃശ്യങ്ങൾ വൈറലായതോടെ, രണ്ടാം വിവാഹം സ്ഥിരീകരിച്ച് അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ. ചിത്രങ്ങളിലുള്ളത് തന്റെ ഭാര്യയാണെന്ന് റാഷിദ് ഖാൻ പ്രതികരിച്ചു. 2024 ൽ അഫ്ഗാൻ തലസ്ഥാനമായ കാബുളിൽവച്ചായിരുന്നു റാഷിദ് ഖാന്റെ ആദ്യ വിവാഹം. സഹോദരങ്ങളായ ആമിർ ഖലീൽ, സകിയുല്ലാ, റാസാ ഖാൻ എന്നിവർക്കൊപ്പം റാഷിദ് ഖാന്റെയും വിവാഹം നടത്തുകയായിരുന്നു.
‘‘2025 ഓഗസ്റ്റ് രണ്ടിനായിരുന്നു എന്റെ വിവാഹം. അടുത്തിടെ ഞാന്‍ ഭാര്യയുമൊന്നിച്ച് ഒരു ചാരിറ്റി പരിപാടിയിൽ പങ്കെടുത്തിരുന്നു. അതിന്റെ ചിത്രങ്ങൾ എടുത്താണ് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത്. അവൾ എന്റെ ഭാര്യയാണ്. ഇവിടെ ഒന്നും ഒളിക്കാനില്ല. എന്നെ പിന്തുണയ്ക്കുകയും മനസ്സിലാക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.’’– റാഷിദ് ഖാൻ ഇൻസ്റ്റയിൽ കുറിച്ചു.
വിവാഹചിത്രങ്ങളും റാഷിദ് ഖാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. നെതര്‍ലൻഡ്സിൽ റാഷിദ് ഖാൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രഖ്യാപനച്ചടങ്ങിലാണ് അഫ്ഗാൻ ക്യാപ്റ്റനൊപ്പം ഭാര്യയും പങ്കെടുത്തത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വീണ്ടും വിവാഹിതനായ വിവരം റാഷിദ് വെളിപ്പെടുത്തിയത്. അഫ്ഗാൻ സമൂഹത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ മേഖലയിലെ പുരോഗതിയാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
English Summary:








English (US) ·