17 July 2025, 06:12 PM IST

Photo | AP
ലാഹോര്‍: പാരീസ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട സമ്മാനങ്ങള്‍ പലതും വ്യാജമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പാക് ജാവലിന്‍ താരം അര്‍ഷാദ് നദീം. തനിക്ക് വാഗ്ദാനം ചെയ്ത ഭൂമി ഇതുവരെ ലഭിച്ചില്ലെന്നും ആ വാഗ്ദാനങ്ങള്‍ വ്യാജമായിരുന്നുവെന്നും താരം പറഞ്ഞു. എന്നാല്‍ ക്യാഷ് അവാര്‍ഡുകള്‍ കിട്ടിയെന്നും അര്‍ഷാദ് വ്യക്തമാക്കി. സ്വര്‍ണനേട്ടത്തിന് പിന്നാലെ ഒട്ടേറെപ്പേര്‍ താരത്തിന് വിവിധ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നു.
പാരീസ് ഒളിമ്പിക്‌സിലെ സ്വര്‍ണനേട്ടത്തിന് പിന്നാലെ പ്രഖ്യാപിച്ച സമ്മാനങ്ങളില്‍ പലതും എനിക്ക് ലഭിച്ചില്ല. ഭൂമി നല്‍കുമെന്ന പ്രഖ്യാപനങ്ങളെല്ലാം വ്യാജമായിരുന്നു. ഒന്നുപോലും എനിക്ക് കിട്ടിയില്ല. - അര്‍ഷാദ് ജിയോ ടിവിയോട് പറഞ്ഞു. അതേസമയം ക്യാഷ് അവാര്‍ഡുകള്‍ തനിക്ക് ലഭിച്ചെന്നും പാക് താരം വ്യക്തമാക്കി. പ്രഖ്യാപിക്കപ്പെട്ട ക്യാഷ് അവാര്‍ഡുകളെല്ലാം പലപ്പോഴായി കിട്ടിയെന്നാണ് നദീം അറിയിച്ചത്.
കഴിഞ്ഞവര്‍ഷം നടന്ന പാരീസ് ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ 92.97 മീറ്റര്‍ ദൂരം എറിഞ്ഞാണ് അര്‍ഷാദ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ നീരജ് ചോപ്രയെ മറികടന്നാണ് പാക് താരത്തിന്‍ഖറെ സ്വര്‍ണനേട്ടം. നീരജ് ചോപ്ര വെള്ളി മെഡലാണ് നേടിയത്. ഒളിമ്പിക് റെക്കോഡും നദീമിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനവുമാണിത്. 40 വര്‍ഷങ്ങള്‍ക്കുശേഷമാണ് പാകിസ്താനിലേക്ക് ഒരു ഒളിമ്പിക് സ്വര്‍ണമെഡലെത്തുന്നത്.
Content Highlights: Pakistans Arshad Nadeem says onshore promises aft Olympic golden were fake








English (US) ·