ഒന്നേ പറയാനുള്ളൂ, എനിക്ക് നിന്നെ റൊമ്പ റൊമ്പ പുടിക്കും; കോകിലയുടെ ജന്മദിനം ആഘോഷിച്ച് ബാല

5 days ago 2
ഭാര്യ കോകിലയുടെ ജന്മദിനം ആഘോഷമാക്കി ബാല . പാതിരാത്രി കേക്ക് കട്ട് ചെയ്തുകൊണ്ടാണ് പിറന്നാള്‍ ആഘോഷം തുടങ്ങിയത്. കേക്ക് കട്ട് ചെയ്ത് കോകിലയ്ക്ക് കൊടുക്കവെ ബാല പറഞ്ഞു, എനിക്ക് ഒന്നേ പറയാനുള്ളൂ, ഉന്നെ റൊമ്പ റൊമ്പ പുടിക്കും- എന്ന്. എനക്കും താന്‍ മാമാ എന്ന് കോകിലയും പറയുന്നു.

രാവിലെ വേണ്ടപ്പെട്ടവര്‍ വീട്ടിലെത്തി. പൂ മാലയണിയിച്ച്, പൂക്കള്‍ ചാര്‍ത്തി ഇരുവരെയും അനുഗ്രഹിച്ചു. കോകിലയ്‌ക്കൊപ്പം സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിക്കുകയാണ് എന്ന് ബാലയുടെ വീഡിയോകളില്‍ വ്യക്തമാണ്. ഇതുപോലെ എന്നും നന്നായി ജീവിക്കൂ, സന്തോഷത്തോടെ ഇരിക്കൂ എന്നൊക്കെ പറഞ്ഞുകൊണ്ടാണ് കമന്റുകള്‍ വരുന്നത്.

Also Read: ഇങ്ങനെ പ്രണയിക്കല്ലേ, കണ്ണ് തട്ടും; ശാലിനിയുടെയും അജിത്തിന്റെയും ചിത്രങ്ങള്‍ വൈറലാവുന്നു, ഇത് ഒറിജിനലാണോ?

തമിഴ് നടനാണെങ്കിലും, തമിഴിലെ ഹിറ്റ് സംവിധായകന്റെ സഹോദരനാണെങ്കിലും ബാല കരിയര്‍ കൂടുതലും ഫോക്കസ് ചെയ്തത് മലയാളത്തില്‍ തന്നെയാണ്. കളമ്പം, പുതിയമുഖം, പുലിമുരുകന്‍ പോലുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ ബാലയുടെ ലുക്കും അഭിനയവും എല്ലാം കേരളീയരെ ആകര്‍ഷിച്ചിരുന്നു. നായകനായും വില്ലനായും ബാല കൈയ്യടി നേടിയിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ബാല വാര്‍ത്തകളില്‍ നിറയുന്നത് സിനിമകളെക്കാള്‍, കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളുടെ പേരിലാണ്. അമൃത സുരേഷുമായുള്ള വിവാഹ മോചനത്തിന് ശേഷം എലിസബത്തിനെ വിവാഹം ചെയ്തതും, തുടര്‍ന്ന് കോകില ജീവിതത്തിലേക്ക് വന്നതും എല്ലാം വാര്‍ത്തയായിരുന്നു. എലിസബത്തിന്റെ തുറന്നു പറച്ചിലുകള്‍ പലതും ബാലയ്ക്ക് ഒരുപാട് നെഗറ്റീവുകളും നേടിക്കൊടുത്തു.

Also Read: ആ മൂന്ന് പേരെ വിജയ് കൈവിടില്ല എന്ന് പ്രതീക്ഷിക്കുന്നു; ഭാര്യയെയും മക്കളെയും ചേര്‍ത്തു പിടിക്കണമെന്ന് സമുദ്രക്കനി


കഴിഞ്ഞ ദിവസം പോലും ബാല പത്ത് വര്‍ഷത്തോളമായി താന്നെ നിയമത്തിന്റെ പേരില്‍ ഉപദ്രവിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. കോകിലയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ അമ്മയും അനിയത്തിയുമൊക്കെ വന്നിട്ടുണ്ട്. അതിനിടയിലാണ് തനിക്കെതിരെ വീണ്ടും ആക്രമണം, ഇനിയും ആക്രമിച്ചാല്‍ ഞാന്‍ പത്രസമ്മേളനം വിളിക്കും, അല്ലെങ്കില്‍ എന്നെയും കോകിലയെയും വിഷം വച്ച് കൊന്നേക്ക് എന്നൊക്കെയായിരുന്നു ആരെ കുറിച്ചാണ് എന്ന് പറയാതെ ബാല പറഞ്ഞത്.
Read Entire Article