Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•29 May 2025, 6:48 pm
ഇന്ത്യൻ ടീമിനായി കളിക്കാൻ അനുയോജ്യരായ ഒന്നോ രണ്ടോ താരങ്ങളല്ല, മറിച്ച് നാല് പേർ ആണ് തങ്ങളുടെ ടീമിൽ യോഗ്യർ ആയി ഉള്ളത് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് പരിശീലകൻ റിക്കി പോണ്ടിങ്.
ഹൈലൈറ്റ്:
- ഇന്ത്യൻ ടീമിലേക്ക് പഞ്ചാബിൽ നിന്ന് 4 താരങ്ങളെ തെരഞ്ഞെടുത്തത് റിക്കി പോണ്ടിങ്
- ഐപിഎൽ 2025 പോയിന്റ് ടേബിളിൽ ഒന്നാമതെത്തി പഞ്ചാബ് കിങ്‌സ്
- ക്വാളിഫയർ 1 പോരാട്ടത്തിൽ ആർസിബിയെ നേരിടും
റിക്കി പോണ്ടിങ് (ഫോട്ടോസ്- Samayam Malayalam) ഇപ്പോഴിതാ ഇന്ത്യൻ ടീമിലേക്ക് തന്റെ ടീമിൽ നിന്ന് രണ്ട് പേരല്ല മറിച്ച് നാല് പേർ യോഗ്യരാണ് എന്ന് അഭിമാനത്തോടെ പറയുകയാണ് പഞ്ചാബ് കിങ്‌സ് പരിശീലകൻ റിക്കി പോണ്ടിങ്. ഈ സീസണിൽ ഏവരെയും അത്ഭുത പെടുത്തന്ന പ്രകടനമാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.
'ഒന്നോ രണ്ടോ താരങ്ങളല്ല നാല് പേരാണ്'; ഇന്ത്യൻ ടീമിലേക്കുള്ള നാല് പേർ തങ്ങളുടെ ടീമിലുണ്ടെന്ന് റിക്കി പോണ്ടിങ്
14 മത്സരങ്ങളിൽ 9 ജയം സ്വന്തമാക്കി 19 പോയിന്റ് നേടി ഐപിഎൽ 2025 പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് മത്സരം അവസാനിപ്പിച്ച പഞ്ചാബ് ഇന്ന് ക്വാളിഫയർ 1 മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടാൻ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ആണ് പഞ്ചാബ് പരിശീലകൻ ഇന്ത്യൻ ടീമിൽ കളിക്കാൻ അനുയോജ്യരായ താരങ്ങളെ സ്വന്തം ടീമിൽ നിന്ന് തന്നെ തെരെഞ്ഞെടുത്തത്. പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിങ് , ശശാങ്ക് സിങ് , നേഹൽ വധേര എന്നീ നാല് പേരെയാണ് റിക്കി പോണ്ടിങ് തന്റെ ടീമിൽ നിന്നും ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുത്തത്
'ഞങ്ങളുടെ ടീമിൽ (പഞ്ചാബ് കിങ്‌സ്) നാലുപേർക്ക് ഇന്ത്യൻ ടീമിലേക്ക് എത്താനുള്ള യോഗ്യതയുണ്ട്. അതിൽ ഒന്നാമൻ പ്രിയാൻഷ് ആര്യ ആണ്. ടോപ് ഓർഡറിൽ അദ്ദേഹം ഞങ്ങൾക്ക് നൽകുന്നത് വലിയ ആത്മധൈര്യമാണ്. അദ്ദേഹത്തെ ടേമിലെത്തിക്കുന്നതിനായി താരലേലത്തിൽ ഏറെ പരിശ്രമിച്ചിട്ടുണ്ട്' എന്ന് റിക്കി പോണ്ടിങ് പിടിഐയോട് പറഞ്ഞു.
'ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ അതിന് അനുയോജ്യനായ മറ്റൊരു താരമാണ് 24 വയസുകാരനായ പ്രഭ്സിമ്രാൻ സിങ്. അതേസമയം ഇന്ത്യയ്ക്ക് വേണ്ടി മധ്യ നിരയിൽ കളിക്കാൻ അനുയോജ്യനായ താരമാണ് നേഹൽ വധേര. മറ്റൊരു താരം ശശാങ്ക് സിങ് ആണ്' എന്നും പഞ്ചാബ് പരിശീലകൻ പറഞ്ഞു.
ഐപിഎൽ പതിനെട്ടാമത് സീസണിൽ പഞ്ചാബിനായി കിടിലൻ ബാറ്റിങ് പ്രകടനമാണ് പ്രിയാൻഷ് ആര്യ നടത്തിയത്. 183.54 സ്ട്രൈക്ക് റേറ്റോടെ അദ്ദേഹം 424 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും ഈ സീസണിൽ അദ്ദേഹം നേടിയിട്ടുണ്ട്. അതേസമയം പഞ്ചാബ് താരലേലത്തിന് മുന്നോടിയായി ടീമിൽ നിലനിർത്തിയ താരമാണ് പ്രഭ്സിമ്രാൻ. വലംകൈയ്യൻ ബാറ്റ്സ്മാൻ 165.78 എന്ന സ്ട്രൈക്ക് റേറ്റിൽ 499 റൺസ് നേടിയിട്ടുണ്ട്.
ഐപിഎല്ലിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളാണ് ശശാങ്ക് സിങ്ങും നെഹാൽ വധേരയും. 11 ഇന്നിങ്‌സുകളിൽ നിന്ന് 149.47 എന്ന സ്ട്രൈക്ക് റേറ്റിൽ 284 റൺസ് ശശാങ്ക് നേടിയപ്പോൾ, 152.04 എന്ന സ്ട്രൈക്ക് റേറ്റിൽ 298 റൺസ് ആണ് നെഹാൽ നേടിയത്.
ഇന്ന് കരുത്തരായ ആർസിബിയെ ക്വാളിഫയർ 1 മത്സരത്തിൽ നേരിടാൻ ഒരുങ്ങുകയാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിങ്‌സ്. ഈ മത്സരത്തിൽ ജയിച്ചാൽ പഞ്ചാബ് കിങ്സിന് ഫൈനലിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കും. അതല്ല പരാജയപ്പെടുകയാണ് എങ്കിൽ ക്വാളിഫയർ 2 മത്സരത്തിലേക്ക് കടക്കും. ഈ കടമ്പ കൂടി കടക്കാൻ സാധിച്ചാൽ മാത്രമേ പഞ്ചാബിന് ഫൈനലിൽ എത്താൻ സാധിക്കുകയുള്ളു. അതുകൊണ്ടു തന്നെ ഇന്ന് നടക്കുന്ന മത്സരത്തിൽ ഫൈനൽ എൻട്രി മാത്രമായിരിക്കും പഞ്ചാബിന്റെ ലക്ഷ്യം.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·