ഒന്ന് കൂടി കൈയിൽ തട്ടാമോ മമ്മൂക്ക എന്നൊക്കെ ചോദിക്കാൻ തോന്നി.. അപ്പോഴേക്ക് മാറി നിക്ക് മാറി നിക്ക് ബഹളമായി!

4 months ago 5

Authored by: ഋതു നായർ|Samayam Malayalam7 Sept 2025, 10:39 am

ബിഗ് ബോസിന് ശേഷം മോനെ ഞാൻ നിന്റെ ഒരു ഫാൻ ആടാ നിന്നെ വെച്ച് ഒരു സിനിമ ചെയ്യണം എന്ന് ഷാജി കൈലാസ് സാർ എന്നെ പലവട്ടം വിളിച്ചു മമ്മൂക്കയെ ഒരുപാട് വട്ടം കണ്ടു; അങ്ങനെ മാറ്റങ്ങൾ

akhil marar connected  mammootty s day   viral postഅഖിൽ മാരാർ(ഫോട്ടോസ്- Samayam Malayalam)
മമ്മൂക്കയോടുള്ള അടങ്ങാത്ത ആരാധനയെ കുറിച്ച് അഖിൽ മാരാർ . സുഖമില്ലാതെ ഇരിക്കുമ്പോഴും താൻ അയയ്ക്കുന്ന മെസ്സേജുകൾക്ക് റിപ്ലൈ തരുമായിരുന്നു.. സിനിമയുടെ ട്രെയിലർ അയച്ചപ്പോഴും ആശംസകൾ പങ്കുവച്ചു. അങ്ങേയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ അഖിൽ കുറിച്ചു.

അഖിലിന്റെ വാക്കുകൾ
ഷാജി കൈലാസ് സാറിന്റെ ആഗസ്ത് 15 എന്ന സിനിമയുടെ ഷൂട്ടിംഗ് ചിത്രഞ്ജലി സ്റ്റുഡിയോയിൽ നടക്കുന്നു അവിടെ പോയാൽ മമ്മൂക്കയെ കാണാം എന്ന് എന്റെ ഒരു സുഹൃത്തു പറഞ്ഞു.. ആ സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ ആയ MS മനുവിനെ ആരോമ ഹോട്ടലിൽ പോയി കണ്ട് ലൊക്കേഷനിൽ കയറി പറ്റി..


ലൊക്കേഷനിൽ ചെന്നപ്പോൾ ദാ അവിടെ ഇരിക്കുന്നു മറ്റൊരു രാജാവ്... റോയൽ എൻഫീൽഡ് ഗ്രീൻ സിംഗിൾ സീറ്റ്..ആ ബുള്ളറ്റിൽ ഒന്ന് തൊട്ട് നോക്കി അതിന്റെ അടുത്ത് തന്നെ ഞാൻ നിന്നു.. അപ്പോഴാണ് എന്റെ മുന്നിലേക്ക് മമ്മൂക്ക നടന്നു വരുന്നു...

മമ്മൂക്കയെ കണ്ടതും എന്റെ തലച്ചോർ എനിക്ക് മുന്നിലുള്ള കാഴ്ച ഒരു തീയേറ്റർ സ്ക്രീൻ ആക്കി മാറ്റി.. ബാക്കി ഒന്നും ഞാൻ കാണുന്നില്ല.. ഞാൻ സൃഷ്‌ടിച്ച സങ്കല്പിക ഫ്രെയിമിൽ എന്റെ മമ്മൂക്ക നടന്നു വരുന്നു..
ഒരു മായ കാഴ്ച പോലെ ഞാൻ മമ്മൂക്കയെ നോക്കി നിന്നു.. പെട്ടെന്ന് എന്റെ കൈയിൽ ഒരു തട്ട്.. ഞാൻ പിടിച്ചു നിന്ന ബുള്ളറ്റ് ഒരു ട്രയൽ ഓടിച്ചു നോക്കാൻ വന്നതായിരുന്നു മമ്മൂക്ക..


ഒന്ന് കൂടി കൈയിൽ തട്ടാമോ മമ്മൂക്ക എന്നൊക്കെ ചോദിക്കാൻ തോന്നി.. അപ്പോഴേക്ക് മാറി നിക്ക് മാറി നിക്ക് ബഹളമായി...

അങ്ങനെ തുടങ്ങിയ യാത്ര.. ഇന്നിപ്പോൾ ബിഗ് ബോസിന് ശേഷം മോനെ ഞാൻ നിന്റെ ഒരു ഫാൻ ആടാ നിന്നെ വെച്ച് ഒരു സിനിമ ചെയ്യണം എന്ന് പറഞ്ഞു ഷാജി കൈലാസ് സാർ എന്നെ വിളിച്ചു..
മമ്മൂക്കയെ പല തവണ കണ്ടു..

ALSO READ: ഈ വിരലുകൾ പറയുന്നു ആഴത്തിൽ ഉള്ള വേദന! ആദ്യ പ്രണയത്തിന്റെ, കുഞ്ഞിന്റെ അച്ഛനെ നഷ്ടപ്പെട്ടു പോയതിന്റെ വേദന
സുഖമില്ലാതെ ഇരിക്കുമ്പോഴും അയയ്ക്കുന്ന മെസ്സേജുകൾക്ക് പ്രണാമം റിപ്ലൈ എങ്കിലും തരും.. സിനിമയുടെ ട്രെയിലർ അയച്ചപ്പോഴും each the champion ആശംസ അയച്ചു..

എന്റെ പ്രിയപ്പെട്ട മമ്മൂക്ക അങ്ങയുടെ ജന്മ ദിനത്തിൽ ജനിക്കാൻ കഴിഞ്ഞതും മഹാ മേരുവായി അങ്ങ് നിലനിൽക്കുന്ന ഈ മേഖലയിൽ ഭാഗമാകാൻ കഴിഞ്ഞതും വലിയ അനുഗ്രഹമായി കാണുന്നു..
ഈ ജന്മ ദിനം മറ്റേതൊരു ജന്മ ദിനത്തേക്കാൾ അങ്ങേയ്ക്ക് വിലപ്പെട്ടതാണ്.. ആയുരാരോഗ്യ സൗഖ്യത്തോടെ അങ്ങ് തിരിച്ചു വരുന്നു.. എല്ലാ വിധ പ്രാർത്ഥനകളും..

അഭിനേതാവ് എന്ന നിലയിൽ എന്റെ ആദ്യ ചുവട് ഈ സെപ്റ്റംബർ 12ന് വെയ്ക്കുന്നു..
അത് കൊണ്ട് ഈ ജന്മ ദിനം നമുക്ക് ഒരുമിച്ചു ആഘോഷിക്കാം..
ഒരായിരം ജന്മദിനാശംസകൾ മമ്മൂക്ക

Read Entire Article