"ഒന്ന് പാലാ വരെ വന്ന് കല്യാണം അന്വേഷിച്ചൂടായിരുന്നോ ചാക്കോച്ചാ", സ്ക്രീനിൽ റിമിയും ചാക്കോച്ചനും

6 months ago 6

Authored by: ഋതു നായർ|Samayam Malayalam19 Jul 2025, 10:42 am

ഗായിക, നടി, അവതാരക വിശേഷണങ്ങള്‍ ഒരുപാടുണ്ട് സർവ്വ കലാ വല്ലഭയായി തിളങ്ങുന്ന റിമി ടോമിക്ക്. താരത്തിന്‍റെ വിശേഷങ്ങള്‍ സോഷ്യൽ മീഡിയ എപ്പോഴും ഏറ്റെടുക്കാറുണ്ട്.

റിമി ടോമി ചാക്കോച്ചൻറിമി ടോമി ചാക്കോച്ചൻ (ഫോട്ടോസ്- Samayam Malayalam)
മലയാളികൾക്ക് ഏറെ പ്രിയങ്കരർ ആയ രണ്ടു താരങ്ങൾ ആണ് കുഞ്ചാക്കോ ബോബനും റിമി ടോമിയും. ഏറെ വർഷങ്ങൾക്ക് ശേഷം ഒരുമിച്ചു സ്‌ക്രീൻ പങ്കിട്ട സന്തോഷത്തിലാണ് ഇരുവരും. 2025 ജൂലൈയിൽ യുകെയിൽ "നിറം - 25 മെഗാ ഷോ" എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് രണ്ടുപേരും പങ്കെടുത്തത്.

ലണ്ടൻ, ലെസ്റ്റർ, ബർമിംഗ്ഹാം, ന്യൂപോർട്ട്, സ്റ്റോക്ക് ഓൺ ട്രെന്റ് തുടങ്ങിയ വിവിധ നഗരങ്ങളിൽ ആയിരുന്നു ഷോ. പരിപാടിയുടെ സന്തോഷം പങ്കുവച്ചെത്തിയതാണ് റിമി ടോമി . ഒപ്പം നിത്യഹരിത റൊമാന്‍റിക് ഹീറോയായ കുഞ്ചാക്കോ ബോബനെ കുറിച്ച് റിമി ടോമി കുറിച്ച വാക്കുകളും.

ചക്കോച്ചാ, ഞങ്ങളുടെ ക്യാമ്പസ് ദിവസങ്ങളിൽ നിങ്ങൾ ശരിക്കും ഞങ്ങളെ ഒരുപാടധികം സ്വാധീനിച്ചിട്ടുണ്ട്. നിങ്ങളുടെ സാന്നിധ്യം കൊണ്ട് മാത്രമല്ല, ഒരു നടൻ എന്ന നിലയിലുള്ള നിങ്ങളുടെ അഭിനയമികവിലൂടെയും, ഞങ്ങളെ ആഴത്തിൽ സ്പർശിച്ച ഒരുപാട് സിനിമകളിലൂടെയും നിങ്ങൾ ഞങ്ങളുടെ ആ കാലം സുവര്ണ്ണമാക്കി.

ALSO READ:ഓമിയെ കാണാതെ വയ്യ! എവിടെപ്പോയാലും തിരികെ വന്നിങ്ങനെ ഇരിക്കണം; അഹാന പറയുന്നു

25 വർഷങ്ങൾക്ക് ശേഷം, നിങ്ങളുമായി വീണ്ടും വേദി പങ്കിടാൻ കഴിയുന്നത് എനിക്ക് അവിശ്വസനീയമാംവിധം വിലപ്പെട്ടതാണ്. ഇത് വാക്കുകൾക്കും അപ്പുറമാണ് - ഞാൻ എപ്പോഴും വിലമതിക്കുന്ന ഒരു ഓർമ്മയാണിത്. റിമി ഇങ്ങനെ കുറിച്ചപ്പോൾ നിരവധി ആളുകൾ ആണ് കമന്റ്സുമായി എത്തിയത്.

"ഒന്ന് പാലാ വരെ വന്ന് കല്യാണം അന്വേഷിച്ചൂടായിരുന്നോ ചാക്കോച്ചാ" എന്നായിരുന്നു ഒരാളുടെ ചോദ്യം എന്നാൽ റിമി ടോമിയെ കെട്ടണമെന്ന് ചാക്കോച്ചന്റെ അപ്പച്ചൻ ആഗ്രഹിച്ചതായി ഒരിക്കൽ കുഞ്ചാക്കോ ബോബൻ തന്നെ വെളിപ്പെടുത്തിയിരുന്നു.

ALSO READ: എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ ദാസാ! മകളുടെ സിനിമ എൻട്രി; സുചിത്ര പറയുന്നു'താന്‍ കോളേജ് കാലഘട്ടം മുതല്‍ ചാക്കോച്ചന്‍റെ കടുത്ത ആരാധികയായിരുന്നുവെന്നും, അപ്പച്ചന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ഒന്നു പാലാ വരെ വന്നൂടായിരുന്നോ..?' എന്നുമാണ് റിമി തിരിച്ചു ചോദിച്ചത്.

Read Entire Article