Published: September 15, 2025 06:04 PM IST
1 minute Read
തിരുവനന്തപുരം∙ ഐസിസി റാങ്കിങ്ങില്‍ ഉള്‍പ്പെട്ട ഒമാന്‍ ദേശീയ ടീമുമായി ടി20 പരിശീനമത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. സാലി സാംസൺ ആണ് ക്യാപ്റ്റന്‍. കെസിഎലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനായ സാലി, ദേശീയ താരമായ സഞ്ജു സാംസന്റെ സഹോദരനാണ്.
സെപ്റ്റംബർ 22 മുതല്‍ 25 വരെ മൂന്നു മത്സരങ്ങളായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിന് മുന്നോടിയായിട്ടുള്ള ക്യാംപ് ഈ മാസം 16 മുതല്‍ 19 വരെ തൊടുപുഴ കെസിഎ സ്റ്റേഡിയത്തില്‍ നടക്കും. സെപ്റ്റംബര്‍ 20 ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടീം അംഗങ്ങള്‍ ഒമാനിലേയ്ക്ക് തിരിക്കും.
ടീം അംഗങ്ങള്‍: സാലി സാംസൺ, കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, അജ്നാസ് എം, വിനൂപ് എസ് മനോഹരന്‍, അഖില്‍ സ്കറിയ, സിബിന്‍ പി. ഗിരീഷ്, അന്‍ഫല്‍ പി.എം, കൃഷ്ണ ദേവന്‍ ആര്‍.ജെ, ജെറിന്‍ പി.എസ്, രാഹുല്‍ ചന്ദ്രന്‍,സിജോമോന്‍ ജോസഫ്, മുഹമ്മദ് ആഷിക്, ആസിഫ് കെ.എം, അബ്ദുള്‍ ബാസിത് പി.എ, അര്‍ജുന്‍ എ.കെ, അജയഘോഷ് എന്‍.എസ്, കോച്ച് - അഭിഷേക് മോഹന്‍, മാനേജര്‍ - അജിത്കുമാര്‍
English Summary:








English (US) ·