ഒരച്ഛന് ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാനാവില്ല; വിസ്മയയുടെ തുടക്കം ജനം സ്വീകരിച്ച സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

1 month ago 9
കാത്തിരിപ്പിനൊടുവില്‍ ഇന്നലെ, ആഗസ്റ്റ് 7 ന് വിസ്മയ മോഹന്‍ലാല്‍ ആദ്യമായി നായികയായി അഭിനയിച്ച തുടക്കം എന്ന ചിത്രം തിയേറ്ററുകളിലെത്തി. ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിന് വന്നുകൊണ്ടിരിയ്ക്കുന്നത്. വിസ്മയയുടെ അനായാസമായ അഭിനയം, ജൂഡ് ആന്റണിയുടെ ഗംഭീരമായ മേക്കിങ് എന്നൊക്കെ പറഞ്ഞ് സിനിമയെ കുറിച്ച് മൊത്തത്തില്‍ പോസിറ്റീവ് തന്നെയാണ്. നെഗറ്റീവ് ആയി പറയാന്‍ പോലും ഒന്നുമില്ല എന്ന് സോഷ്യല്‍ മീഡിയ കമന്റുകളും വരുന്നു.

ആദ്യ ചിത്രത്തിന് ഗംഭീര സ്വീകരണം ലഭിച്ച സന്തോഷം സിനിമ കണ്ടിറങ്ങിയതിന് ശേഷം വിസ്മയ പങ്കുവച്ചിരുന്നു. സുചിത്ര മോഹന്‍ലാലും വിസ്മയയും പറഞ്ഞത്, സന്തോഷം നന്ദി എന്നാണ്. ഇപ്പോഴിതാ മകളുടെ വിജയത്തിലെ സന്തോഷം പങ്കുവച്ച് അച്ഛന്‍ മോഹന്‍ലാലും ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നു. ഒരു അച്ഛന് ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാനാവില്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

Samayam Malayalamആയുസ് മുഴുവന്‍ നിന്റെ സ്‌നേഹം വേണം, ഇല്ലെങ്കില്‍ നിന്റെ സ്‌നേഹം ഉള്ളത് വരെ എനിക്ക് ആയുസുണ്ടായാല്‍ മതി എന്ന് ലേഖ എംജി ശ്രീകുമാര്‍
ഒരു അച്ഛന്റെ മനസ്സിന് ഇതില്‍ കൂടുതല്‍ ഒന്നും ആവശ്യപ്പെടാനാവില്ല. വിസ്മയയുടെ തുടക്കത്തിലൂടെയുള്ള യാത്ര കാണുന്നതും, നിങ്ങള്‍ അവളോട് കാണിച്ച സ്‌നേഹം കാണുന്നതും ഞാന്‍ എപ്പോഴും ചെറിഷ് ചെയ്യുന്ന ഒരു അനുഗ്രഹമായിരിക്കും

ചെറുപ്പം മുതല്‍ എനിക്ക് അറിയാവുന്നതും സ്‌നേഹിച്ചതുമായ ആഷിഷ് ജോ ആന്റണി ഈ മനോഹരമായ യാത്ര അവളോടൊപ്പം പങ്കിടുന്നത് കാണുന്നത് എന്റെ ഹൃദയത്തെ വളരെയധികം സന്തോഷിപ്പിക്കുന്നു. ഇത്രയും ഊഷ്മളതയോടെ ഇരുവരെയും സ്വീകരിച്ചതിന് നന്ദി- എന്നാണ് മോഹന്‍ലാലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ഒരു അച്ഛന്‍ എന്ന നിലയില്‍ മക്കളെ ഒരിക്കലും തന്റെ ആഗ്രഹത്തിന് ജീവിക്കണം എന്ന് നിര്‍ബന്ധിക്കാത്ത ആളാണ് മോഹന്‍ലാല്‍. തന്റെ അച്ഛന്‍ എത്രത്തോളം സ്വാതന്ത്ര്യത്തോടെയാണോ തന്റെ ആഗ്രഹങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും വഴി നല്‍കിയത് അതേ രീതിയാണ് മോഹന്‍ലാല്‍ തന്റെ മക്കള്‍ക്കും നല്‍കിയത്. അവരും ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുള്ള വ്യക്തികളാണ്, അവരുടെ തീരുമാനങ്ങള്‍ക്കും വിലയുണ്ട് എന്ന് മനസ്സിലാക്കുന്നതിനൊപ്പം തന്നെ അവര്‍ക്ക് വേണ്ടപ്പോള്‍ അവരോടൊപ്പം നിന്ന അച്ഛന്‍.


മകള്‍ അഭിനയിക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോള്‍, അത്ര എളുപ്പമുള്ള ഒന്നല്ല എന്ന് പറഞ്ഞ് മനസ്സിലാക്കി. അതിന് വേണ്ടി എന്താണോ തന്നെ കൊണ്ട് ചെയ്യാന്‍ സാധിക്കുന്നത് അതെല്ലാം ചെയ്തു കൊടുത്തു. സിനിമയില്‍ ഒരു അതിഥി വേഷം നല്‍കി കൂടുതല്‍ പിന്തുണച്ചു. സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ എല്ലാം മകള്‍ക്ക് ഒരു ധൈര്യം നല്‍കാന്‍ എന്നത് പോലെ വന്നിരുന്നു. അഭിനയത്തില്‍ ടിപ്‌സ് ഒന്നും പറഞ്ഞുകൊടുക്കാനുണ്ടായിരുന്നില്ല, എല്ലാ തുടക്കക്കാരെയും കാം ആക്കുന്നത് പോലെ മകളെയും കാം ആക്കി. അഭിനയിക്കു എന്നതും ഇവിടെ നിലനില്‍ക്കണം എന്നതും വിസ്മയയുടെ ഇഷ്ടമാണ്, അതിനെ പിന്തുണയ്ക്കാന്‍ മാത്രമേ തങ്ങള്‍ക്ക് കഴിയൂ എന്നുമാണ് അച്ഛന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ പറഞ്ഞിട്ടുള്ളത്.
Read Entire Article